Category: മേപ്പയ്യൂര്‍
പുലപ്രക്കുന്നിലെ അനധികൃത ഖനനം; ബഹുജനപ്രതിഷേധത്തിന്റെ ഭാഗമായി സ്പെഷല്‍ ഗ്രാമസഭ ചേര്‍ന്നു
മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ പഞ്ചായത്തിലെ 14ാംവാര്‍ഡില്‍പ്പെട്ട പുലപ്രക്കുന്നില്‍ നടക്കുന്ന അനധികൃത ഖനനത്തിനെതിരെ ബഹുജനപ്രതിഷേധത്തിന്റെ ഭാഗമായി സ്പെഷല്‍ ഗ്രാമസഭ വിളിച്ചുചേര്‍ത്തു. പുലപ്രക്കുന്നില്‍ നിന്നും മണ്ണ് ഖനനം പൂര്‍ണ്ണമായും നിര്‍ത്തിവെച്ച് പരിസരവാസികള്‍ക്ക് സ്വൈര്യ ജീവിതം ഉറപ്പ് വരുത്തണമെന്ന പ്രമേയം ഗ്രാമസഭ പാസ്സാക്കി. മഞ്ഞക്കുളം വി.ഇ.എല്‍.പി സ്കൂളില്‍ ചേര്‍ന്ന യോഗത്തില്‍ ജനകീയ സമരസമിതി ഭാരവാഹി രവീന്ദ്രന് വള്ളില്‍ പ്രമേയം അവതരിപ്പിച്ചു. മെമ്പര്‍
വിഷരഹിത പച്ചക്കറി വീട്ടുവളപ്പിൽ; നരക്കോട് ജൈവപച്ചക്കറി കൃഷിയ്ക്ക് തുടക്കമായി
നരക്കോട് : താഴ്വാരം റസിഡന്റ്സ് അസോസിയോഷന്റെ നേതൃത്വത്തില്‍ വിഷരഹിത പച്ചക്കറി കൃഷിയ്ക്ക് തുടക്കമായി. ഒരു വര്‍ഷത്തിനുള്ളില്‍ റസിഡന്റസ് അസോസിയോഷനിലെ മുഴുവന്‍ വീടുകളിലും ആവശ്യമായ പച്ചക്കറി ലഭ്യമാക്കുക, പച്ചക്കറി ഉല്‍പ്പാദനത്തില്‍ സ്വയം പര്യാപ്തത കൈവരിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്തംഗം പ്രകാശന് പി, അസിസ്റ്റന്റ് കൃഷി ഓഫീസർ ഹരികുമാർ എന്നിവര്‍ സംയുക്തമായി
സമഗ്ര നാളീകേര വികസന പദ്ധതിക്ക് മേപ്പയൂരില്‍ തുടക്കം; ജൈവവളവും കുമ്മായവും 75% സബ്സിഡിയിൽ ഗുണഭോക്താക്കളിലേക്ക്
മേപ്പയൂർ: 2023-24 സാമ്പത്തിക വർഷത്തിലെ മേപ്പയൂർ ഗ്രാമപഞ്ചായത്തിന്റെ കൃഷിഭവൻ ജനകീയസൂത്രണ പദ്ധതിയായ സമഗ്ര നാളീകേര വികസന പദ്ധതിക്ക് തുടക്കം. മേപ്പയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജൻ, ബഷീർ മാസ്റ്റർ എടത്തിക്കണ്ടിക്ക് പെർമിറ്റും വളവും നൽകി പദ്ധതി ഉദ്ഘാടനം ചെയ്തു. കൃഷി ഓഫീസർ ആർ.എ അപർണ സ്വാഗത പ്രസംഗവും പദ്ധതി വിശദീകരിക്കുകയും ചെയ്തു. സർവ്വീസ് പ്രോവൈഡർമാരായ മേപ്പയൂർ
അബദ്ധത്തില്‍ കിണറ്റില്‍ വീണു; നൊച്ചാടുള്ള നാരായണിക്ക് രക്ഷകരായി അയല്‍ക്കാരും ഫയര്‍ഫോഴ്സും
നൊച്ചാട്: കിണറില്‍ വീണ വൃദ്ധയെ നാട്ടുകാരും അഗ്നി ശമനസേനയും ചേര്‍ന്ന് രക്ഷപ്പെടുത്തി. നൊച്ചാട് മുളിയങ്ങള്‍ കൈപ്പരം കണ്ടി നാരായണിയെയാണ് പേരാമ്പയില്‍ നിന്നെത്തിയ അഗ്നിശമന സേനയും നാട്ടുകാരും ചേര്‍ന്ന് രക്ഷപ്പെടുത്തിയത്. ഇന്ന് ഉച്ചയ്ക്ക് 1.30 ഓടെയായിരുന്നു പുല്ല് പറിക്കാന്‍ പോയ നാരായണി വീട്ടുവളപ്പിലെ കിണറില്‍ അബന്ധത്തില്‍ വീണത്. മഴക്കാലമായതിനാല്‍ കിണറ്റില്‍ നിറയെ വെള്ളമുണ്ടായിരുന്നു. എന്നാല്‍ നാരായണിയുടെ കരച്ചില്
മേപ്പയ്യൂർ ചാവട്ട് ധനുവംപുറത്തു മീത്തൽ താമസിക്കും നൊട്ടിയിൽ അബ്ദുള്ള അന്തരിച്ചു
മേപ്പയ്യൂർ: ചാവട്ട് ധനുവംപുറത്തു മീത്തൽ താമസിക്കും നൊട്ടിയിൽ അബ്ദുള്ള അന്തരിച്ചു. എണ്‍പത് വയസായിരുന്നു. ഭാര്യ: അസ്മ. മക്കൾ:ബുഷ്റ,അഷ്റഫ് (അദ്ധ്യാപകൻ എൻ.എ.എം എച്ച്.എസ്.എസ് പെരിങ്ങത്തൂർ, സി.പി.ഐ.എം ചാവട്ട് സെന്റർ ബ്രാഞ്ച് മെമ്പർ), ഷാജിറ. മരുമക്കൾ: മൊയ്തീൻകോയ(വാകയാട്), സാജിത, കുഞ്ഞായൻകുട്ടി (മുണ്ടോത്ത്). സഹോദരങ്ങൾ: നൊട്ടിയിൽ ഹസ്സൻ, ആമദ്, ഇബ്രാഹിം, പരേതരായ നൊട്ടിയിൽ ഇമ്പിച്ചി അമ്മദ്, കുഞ്ഞിമൊയ്തി, ഫാത്തിമ, ആമിന.
കനത്ത മഴ വകവെച്ചില്ല; വെള്ളക്കെട്ടില്‍ അകപ്പെട്ട നാലംഗ കുടുംബത്തെ അതിസാഹസികമായി രക്ഷിച്ച് കല്ലൂരിലെ യുവാക്കള്‍
കല്ലൂര്‍: വെള്ളക്കെട്ടില്‍ അകപ്പെട്ട കാര്‍ യാത്രക്കാരെ അതിസാഹസികമായി രക്ഷപ്പെടുത്തി ഒരു കൂട്ടം യുവാക്കള്‍. ഇന്നലെ രാത്രി 8മണിക്ക് കല്ലൂര്‍ അറക്കല്‍ റോഡിലായിരുന്നു സംഭവം. മൂരിക്കുത്തിയില് നിന്നും ചെനായിക്ക് പോവുകയായിരുന്ന നാലാംഗ കുടുംബം സഞ്ചരിച്ച കാറാണ് കല്ലൂര്‍ അറക്കല്‍ റോഡിലെ വെള്ളക്കെട്ടില്‍ അകപ്പെട്ടത്. റോഡില്‍ വെള്ളക്കെട്ടുള്ളതറിയാതെ കാര്‍ വെള്ളത്തിലേക്ക് ഇറക്കുകയായിരുന്നു. എന്നാല്‍ ശക്തമായി മഴ കൂടി പെയ്തതോടെ
അധ്യാപക യോഗ്യതയുള്ളവരാണോ? മേപ്പയ്യൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ അധ്യാപക ഒഴിവുണ്ട്- വിശദവിവരങ്ങള്‍ അറിയാം
മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ ഗവണ്മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ അധ്യാപക ഒഴിവ്. വി.എച്ച്.എസ്.ഇ വിഭാഗത്തിലാണ് ഒഴിവുള്ളത്. നോണ്‍ വൊക്കേഷണല്‍ ടീച്ചര്‍ ഫിസിക്സ് (സീനിയര്‍) തസ്തികയില്‍ താല്‍ക്കാലിക നിയമനത്തിനായാണ് അപേക്ഷ ക്ഷണിച്ചത്. അഭിമുഖം ജൂലൈ പത്ത് തിങ്കളാഴ്ച പത്തുമണിക്ക് വി.എച്ച്.എസ്.ഇ ഓഫീസില്‍ നടക്കും. താല്പര്യമുള്ളവര് യോഗ്യത തെളിയിക്കുന്ന അസ്സല് സര്‍ട്ടിഫിക്കറ്റുകളും അവയുടെ പകര്‍പ്പുകളുമായി അഭിമുഖത്തിന് ഹാജരാകണമെന്ന് പ്രിന്‍സിപ്പാള്‍
തുറയൂര്‍ ഒറ്റമരക്കാട്ടില്‍ താമസിക്കും എരഞ്ഞമണ്ണില്‍ അഹമ്മദ് അന്തരിച്ചു
തുറയൂര്‍: ഒറ്റമരക്കാട്ടില്‍ താമസിക്കും എരഞ്ഞമണ്ണില്‍ അഹമ്മദ് അന്തരിച്ചു. അന്‍പത്തിരണ്ട് വയസ്സായിരുന്നു. ഭാര്യ: ബുഷ്റ. മക്കള്‍: അസിഫ, ആദില്‍, ആഷിര്‍. മരുമകന്: സിയാസ്. സഹോദരി:ജമീല.
മേപ്പയ്യൂര്‍ ചങ്ങരംവെള്ളി തുളുമഠത്തില്‍ ഫാത്തിമ അന്തരിച്ചു
മേപ്പയ്യൂര്‍: ചങ്ങരംവെള്ളി തുളുമഠത്തില്‍ അമ്മതിന്റെ ഭാര്യ ഫാത്തിമ അന്തരിച്ചു. അറുപത്തിമുന്ന് വയസ്സായിരുന്നു. മക്കള്‍: നിയാസ്(ഫിദ ചിക്കന്‍ സ്റ്റാള്‍-പേരാമ്പ്ര), നസീറ, സുബൈദ. മരുമക്കള്‍: മജീദ്(ചെറുവണ്ണൂര്‍), ഷാഹിര്‍(മഠത്തില്‍ കുനി), സാബിദ. സഹോദരങ്ങള്‍: അബ്ദുല്‍ വഹാബ്(കുവൈത്ത്), യൂസഫ് മാസ്റ്റര്‍, ബാവ, ജമീല, സുലൈഖ.
മഴ കനത്തതോടെ ക്വാറിയിലെ കുഴികളില്‍ വെള്ളക്കെട്ട് വര്‍ധിക്കുന്നു; ഉരുള്‍പൊട്ടല്‍ സാധ്യതവരെ നിലനില്‍ക്കുന്ന തങ്കമലക്വാറി പ്രദേശത്ത് ആശങ്കയോടെ നൂറുകണക്കിന് ജനങ്ങള്‍, അധികൃതര്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യം ശക്തം
ഇരിങ്ങത്ത്: തുറയൂര്‍- കീഴരിയൂര്‍ ഗ്രാമപഞ്ചായത്തുകളിലെ നൂറുകണക്കിന് ജനങ്ങളുടെ ജീവന് ഭീഷണി ഉയര്‍ത്തി തങ്കമല ക്വാറിയില്‍ ഖനനം തുടരുമ്പോഴും അധികൃതരുടെ ഭാഗത്തു നിന്നും നടപടി ഉണ്ടാകാത്തതില്‍ ജനങ്ങള്‍ ആശങ്കയില്‍. ജാതിമത രാഷ്ട്രീയ ഭേദമന്ന്യേ വന്‍പ്രതിഷേധവും സമരപരമ്പരകളും കഴിഞ്ഞ ദിവസങ്ങളിലായി അരങ്ങേറിയിട്ടും ബന്ധപ്പെട്ട അധികാരികള്‍ക്ക് പരാതി നല്‍കിയിട്ടും നടപടി ഒന്നുംതെന്നെ ഉണ്ടായില്ലെന്നും നാട്ടുകാര്‍ പറയുന്നു. മഴ കൂടെ ശക്തിപ്രാപിക്കുമ്പോള്‍