Category: മേപ്പയ്യൂര്‍
വിദ്യാര്‍ഥികള്‍ വായിച്ചുവളരട്ടെ; വി.ഇ.എം.യു.പി സ്കൂളില്‍ ‘എന്റെ പുസ്തകം: എന്റെ കുറിപ്പ്, എന്റെ എഴുത്ത് പെട്ടി’ പദ്ധതിക്ക് തുടക്കമായി
മേപ്പയ്യൂര്‍: വിദ്യാര്‍ത്ഥികളില്‍ വായനാ ശീലം വര്ദ്ധിപ്പിക്കുന്നതിന്ന് വേണ്ടി സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ കൊണ്ടുവന്ന ‘എന്റെ പുസ്തകം: എന്റെ കുറിപ്പ്, എന്റെ എഴുത്ത് പെട്ടി’ പദ്ധതിക്ക് മഞ്ഞക്കുളത്ത് തുടക്കമായി. മഞ്ഞക്കുളം വി.പി.കൃഷ്ണന് സ്മാരക ഗ്രന്ഥാലയത്തിന്റെയും വി.ഇ.എം.യു.പി.സ്ക്കൂളിന്റെയും സംയുക്താഭിമുഖ്യത്തില്‍ പദ്ധതി നടപ്പിലാക്കുന്നത്. വി.ഇ.എം.യു.പി സ്ക്കൂളില്‍ ജില്ലാ ലൈബ്രറി കൗണ്‍സില്‍ അംഗം എ.എ.സുപ്രഭ പരിപാടി ഉദ്ഘാടനം ചെയ്തു. എം.കെ.രതീഷ് അധ്യക്ഷനായി.
ഇനി നാട്ടിലെ മഴയുടെ അളവും കാറ്റിന്റെ വേഗവും അതിവേഗം അറിയാം; മേപ്പയ്യൂര്‍ ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പ്രാദേശിക കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഉടന്‍ പ്രവര്‍ത്തന സജ്ജമാകും
മേപ്പയ്യൂര്‍: പ്രാദേശിക കാലാവസ്ഥ അറിയാനുളള കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഇനി മേപ്പയ്യൂരിലും. മേപ്പയ്യൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ സമഗ്ര ശിക്ഷ കേരളയുടെ ആഭിമുഖ്യത്തില്‍ സ്ഥാപിച്ച കേന്ദ്രം ഉദ്ഘാടനത്തിനൊരുങ്ങി. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തിലാണ്. ജ്യോഗ്രഫി പഠനം കൂടുതല്‍ രസകരവും എളുപ്പവുമാക്കാന്‍ ജ്യോഗ്രഫി വിഷയമുള്ള ഹയര്‍സെക്കണ്ടറി സ്കൂളുകളിലാണ് നിരീക്ഷണ കേന്ദ്രം തയ്യാറാകുന്നത്. രാജ്യത്ത് തന്നെ ആദ്യമായാണ്
കൗതുകമുണർത്തി കാർഷിക ഉപകരണങ്ങളുടെ പ്രദർശനം; കർഷകർക്ക് ആദരവുമായി കീഴ്പ്പയ്യൂർ വെസ്റ്റ് എൽ.പി സ്കൂൾ
മേപ്പയ്യൂർ: കീഴ്പ്പയ്യൂർ വെസ്റ്റ് എൽ.പി സ്കൂളിന്റെ നേതൃത്വത്തിൽ പഴയ കാല കാർഷിക ഉപകരണങ്ങളുടെ പ്രദർശനവും കർഷകരെ ആദരിക്കൽ ചടങ്ങും സംഘടിപ്പിച്ചു. പഞ്ചായത്തംഗം സറീന ഒളോറ പരിപാടി ഉദ്ഘാടനം ചെയ്തു. ഇ.പി അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു. മുതിർന്ന കർഷകനായ കണ്ടംകുന്നുമ്മൽ ഗോപാലൻ, മികച്ച പച്ചക്കറി കർഷകനായ വണ്ണാനകണ്ടി രാജൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു. കാർഷിക ഉപകരണങ്ങളുടെ
പന്ത്രണ്ട് കാരിയെ പീഡിപ്പിച്ചു; പോക്സോ കേസില്‍ മേപ്പയ്യൂര്‍ സ്വദേശിയായ മദ്രസാ അധ്യാപകന് അറസ്റ്റില്‍
മേപ്പയ്യൂര്‍: പന്ത്രണ്ട് കാരിയെ പീഡിപ്പിച്ച കേസില്‍ മദ്രസാ അധ്യാപകന് അറസ്റ്റില്‍. മേപ്പയ്യൂര്‍ സ്വദേശിയായ വള്ളില്‍ ഇബ്രാഹിം (54) ആണ് അറസ്റ്റിലായത്. കഴിഞ്ഞമാര്‍ച്ച് മാസത്തിലായിരുന്നു കേസിനാസ്പദമായ സംഭവം. അധ്യാപകരോടാണ് പെണ്‍കുട്ടി പീഡനവിവരം പറഞ്ഞത്. തുടര്‍ന്ന് അധ്യാപകര്‍ ചൈല്‍ഡ് ലൈനില്‍ വിവരം അറിയിക്കുകയും ചൈല്‍ഡ് ലൈന്‍ അധികൃതര്‍ മേപ്പയ്യൂര്‍ പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു.
മേപ്പയ്യൂര്‍ തറോന്നക്കണ്ടി നാരായണി അന്തരിച്ചു
മേപ്പയ്യൂര്‍: ഇടത്തില്‍ താമസിക്കുന്ന തറോന്നക്കണ്ടി നാരായണി അന്തരിച്ചു. എഴുപത് വയസായിരുന്നു. ഭര്‍ത്താവ്: പരേതനായ കുഞ്ഞിക്കണ്ണന്. മകന്: രമേശന് (ഗുഡ്സ് ഓട്ടോ ഡ്രൈവര്‍ മേപ്പയ്യൂര്‍). മരുമകള്‍: സുനിത എരവട്ടൂര്‍. സഹോദരങ്ങള്‍: ചിരുത, കല്യാണി, ലക്ഷ്മി, ശാന്ത, ചന്ദിക പരേതയായ അമ്മാളു.
ഇനി ചെങ്കൊടിക്ക് കീഴില്‍; മേപ്പയ്യൂരില്‍ കോണ്‍ഗ്രസ് ജനതാദള്‍ ബന്ധം ഉപേക്ഷിച്ച് രണ്ട് പ്രവര്‍ത്തകര്‍ സി.പി.എമ്മില്‍ ചേര്‍ന്നു
മേപ്പയ്യൂര്‍: സൗത്ത് ലോക്കല്‍ കമ്മിറ്റിയില്‍ കോണ്‍ഗ്രസ് പാര്‍ട്ടി ബന്ധം ഉപേക്ഷിച്ച് കൊഴുക്കല്ലൂരിലെ സി.പി.രതീഷും, ജനതാദള്‍ ജില്ലാ നേതാവ് മജീദ് കാവിലും സി.പി.എമ്മി ചേര്‍ന്നു. നരക്കോട് വച്ച് നടന്ന പി.കൃഷ്ണപിള്ള, ആര്. കണ്ണന് മാസ്റ്റര്‍, പി കുഞ്ഞായന്‍ മാസ്റ്റര്‍ അനുസ്മരണ പൊതുയോഗത്തില്‍ പാര്‍ട്ടി ഏരിയ കമ്മിറ്റി അംഗം കെ.സുനില്‍ ചെമ്പതാക നല്കി സ്വീകരിച്ചു. കെ.രാജീവന് അധ്യക്ഷത വഹിച്ചു.
ദേശീയ- സംസ്ഥാന പുരസ്കാര നിറവില്‍ മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രം
മേപ്പയ്യൂര്‍: പുരസ്ക്കാര നിറവില്‍ മേപ്പയ്യൂര്‍ കുടുംബാരോഗ്യ കേന്ദ്രം. മികച്ച ഗുണനിലവാര സേവനത്തിനുള്ള ദേശീയ പുരസ്ക്കാരമായ നേഷനല്‍ ക്വാളിറ്റി അഷൂറന്‍സ് സ്റ്റാന്‍ഡേഴ്സ് (എന്‍.ക്യു.എ.എസ്സ്) അവാര്‍ഡ്, സംസ്ഥാന സര്‍ക്കാരിന്റെ പുരസ്ക്കാരമായ കേരള അക്രഡിറ്റേഷന് സ്റ്റാന്‍ഡേഡ്സ് ഫോര്‍ ഹോസ്പിറ്റല്‍ (കെ.എ.എസ്സ്.എച്ച്) അവാര്‍ഡ് എന്നിവ മേപ്പയ്യൂര്‍ കുടുംബാരോഗ്യ കേന്ദ്രം കരസ്ഥമാക്കി. കോഴിക്കോട് ടാഗോര്‍ സെന്ററിനറി ഹാളില്‍ നടന്ന സമ്മേളനത്തില്‍ ആരോഗ്യ വകുപ്പുമന്ത്രി
പഠന മികവിനായി പുത്തന്‍ സൗകര്യങ്ങളിലേക്ക്; മേപ്പയ്യൂര്‍ ജി.വി.എച്ച്.എസ്.എസിലെ വി.എച്ച്.എസ്.ഇ വിദ്യാര്ത്ഥികളിനി പുതിയ ക്ലാസ്മുറികളിലിരുന്ന് പഠിച്ച് തുടങ്ങാം
മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ ഗവ: വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂളില്‍ പുതുതായി നിര്‍മ്മിച്ച വി.എച്ച്.എസ്.സി കെട്ടിടത്തിന്റെ ഉദ്ഘാടനം എം.എല്‍.എ. ടി.പി രാമകൃഷ്ണന് നിര്‍വഹിച്ചു. ചടങ്ങില്‍ വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി അധ്യക്ഷയായ ചങ്ങില്‍ അസി. എക്സികക്യൂട്ടീവ് എഞ്ചിനീയര്‍ ബിനീഷ് റിപ്പോര്‍ട്ടും, ഹയര്‍ സെക്കന്ററി പ്രിന്‍സിപ്പല്‍ ഡോ.സെഡ്.എ.അന്‍വര്‍
ഓണം വിപുലമാക്കാന്‍ വിവിധയിനം ഖാദി വസ്ത്രങ്ങളുമായി മേപ്പയ്യൂര്‍ ഖാദി വിപണന മേളയ്ക്ക് തുടക്കമായി
മേപ്പയൂര്‍: കേരള ഖാദിഗ്രാമ വ്യവസായ ബോഡിന്റെ ഓണം ഖാദി മേളയ്ക്ക് തുടക്കമായി. മേളയുടെ ഉദ്ഘാടനം മേപ്പയ്യൂര്‍ ജംങ്ഷന് പരിസരത്ത് ഇന്ന് രാവിലെ 9 മണിക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.ടി രാജന് നിര്‍വ്വഹിച്ചു. വിവിധയിനം ഖാദി വസ്ത്രങ്ങള്‍, ദോത്തികള്‍, സാരികള്‍ മറ്റ് ഗ്രാമ വ്യവസായ ഉത്പ്പന്നങ്ങള്‍ എന്നിവ മേളയില്‍ ഒരുക്കിയിട്ടുണ്ട്. ചടങ്ങില്‍ പ്രോജക്ട ഓഫീസര്‍ കെ.ഷിബി അധ്യക്ഷത
യോഗ ഇന്‍സ്ട്രക്ടറാവാന്‍ യോഗ്യതയുള്ളവരാണോ, നരക്കോട് ഗവണ്മെന്റ് ആയുര്‍വേദ ഡിസ്പെന്സറിയില് ഒഴിവുണ്ട്
മേപ്പയ്യൂര്‍: നരക്കോട് ഗവണ്മെന്റ് ആയുര്‍വേദ ഡിസ്പെന്സറിയില് യോഗ ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. തസ്തികയിലേക്ക് അടിസ്ഥാനത്തിലാണ് നിയമനം നടത്തുന്നത്. ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്ന വനിതകള്‍ക്കുള്ള യോഗപരിശീലനം പദ്ധതിയിലേക്കാണ് നിയമനം. യോഗ്യത- അംഗീകൃത സര്‍വ്വകലാശാലയില്‍നിന്ന് ബി.എ.എം.എസ/ ബി.എന്‍.വൈ.എസ് ബിരുദമോഎം.എസ്.സി(യോഗ)എം.ഫില്‍ (യോഗ) ഡിപ്ലോമ എന്നിവയോ അംഗീകൃത സര്‍വ്വകലാശാലയില്‍നിന്നുള്ള ഒരു വര്‍ഷത്തില്‍കുറയാതെയുള്ള പി.ജി ഡിപ്ലോമ അല്ലെങ്കില്‍യോഗ സര്‍ട്ടിഫിക്കറ്റ് കോഴ്സോ ഉള്ളവര്‍ക്ക് പങ്കെടുക്കാം. യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍