Category: മേപ്പയ്യൂര്‍

Total 1172 Posts

നാട്ടുകാരുടെ കൂട്ടായ്മ, കീഴ്പയ്യൂരിൽ കൊയ്ത്ത് – ഉത്സവമാക്കി

മേപ്പയ്യൂർ: കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ മഴയിലും കാറ്റിലും പെട്ട് കീഴ്പയ്യൂരിൽ വിളവെടുക്കാറായ മുഴുവൻ നെല്ലും വെള്ളത്തിൽ മുങ്ങിപ്പോയി. കൊയ്തെടുക്കുവാൻ യാതൊരു നിർവ്വാഹവുമില്ലാതെ കൃഷിക്കാർ നെല്ല് ഉപേക്ഷിക്കേണ്ടുന്ന സ്ഥിതി വന്നു. അപ്പോഴാണ് യോജിപ്പിൻ്റെ മേഖല ഉയർന്നു വന്നത്. മേപ്പയുരിൽ കോവിഡ് പ്രതിരോധ പ്രവർത്തനത്തിന് രൂപികരിച്ച യുവാക്കളുടെ കൂട്ടായമയായ യൂത്ത് ടാസ്ക്ക് ഫോഴ്‌സ്, ഹരിത കർമ്മ കാർഷിക സേന,

മേപ്പയ്യൂർ സ്കൂൾ അധ്യാപകനായിരുന്ന അമീറുദ്ദീൻ മാഷ് അന്തരിച്ചു; വിടവാങ്ങിയത് ജനഹൃദയം കീഴടക്കിയ കായിക പ്രേമി

മേപ്പയ്യൂർ: വിളയാട്ടൂരിലെ പൗരപ്രമുഖനും സാമൂഹ്യ പ്രവർത്തകനുമായിരുന്ന വയനാടൻ തോട്ടത്തിൽ ഇബാഹിം മാസ്റ്ററുടെയും കുഞ്ഞയിശ ഹജ്ജുമ്മയുടെയും മകനായ റിട്ടയേർഡ് അധ്യാപകൻ വി.ടി.അമീറുദ്ദീൻ മാസ്റ്റർ (61) അന്തരിച്ചു. ഭാര്യ ഖദീജ. മക്കൾ: ജസീന, റോസ്ന, മുഹമ്മദ് റോഷൻ. മരുമക്കൾ: പി.വി.ആരിഫ് കൊയിലാണ്ടി, ഷബീർ പൂനൂർ (ദേശീയ ആയുർവ്വേദ ഫാർമസി) നസ്ല പേരാമ്പ്ര. സഹോദരി: സൈനബ ഒതയോത്ത് ചെറുവണ്ണൂർ. ബേപ്പൂർ

മേപ്പയ്യൂരില്‍ കോവിഡ് പ്രതിരോധത്തിന് സഹായവുമായി വിദ്യാര്‍ത്ഥികളും സന്മനസുകളും സജീവം

മേപ്പയ്യൂര്‍: കോവിഡ് പ്രതിരോധത്തിന് സഹായവുമായി മേപ്പയ്യൂര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്‌ക്കൂളിലെ സ്റ്റുഡന്റസ് പോലീസ് കേഡറ്റുകള്‍. കൊറോണ രോഗം ബാധിച്ച് പ്രയാസപ്പെടുന്നവര്‍ക്ക് പ്രതിരോധത്തിനായി 15,000 രൂപയുടെ ഓക്‌സിമീറ്റര്‍, പിപിഇ കിറ്റ്, മാസ്‌ക് , ഗ്ലൗസ് എന്നിവ മേപ്പയ്യൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി.രാജന് കൈമാറി. മേപ്പയ്യൂര്‍ പഞ്ചായത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഡൊമസ്റ്റിക് കെയര്‍ സെന്ററിലെ കോവിഡ് രോഗികളുടെ

മേപ്പയ്യൂരിലെ വ്യാപാരികള്‍ക്ക് നടത്തിയ കോവിഡ് പരിശോധന; 12 പേര്‍ക്ക് പോസിറ്റീവ്

മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ സ്രവ പരിശോധന ഫലം വന്നു. പന്ത്രണ്ട് കോവിഡ് പോസിറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തതെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. മെയ് 17 ന് വ്യാപാരികള്‍ ഉള്‍പ്പെടെ ലോക്ഡൗണില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ക്കായി നടത്തിയ കോവിഡ് സ്രവ പരിശോധന ക്യാമ്പില്‍ 251 പേരുടെ സ്രവ പരിശോധനയാണ് നടത്തിയതെന്ന് മേപ്പയ്യൂര്‍ ഗ്രാമ പഞ്ചായത്ത്

കീഴരിയൂരില്‍ ഓക്‌സീമീറ്ററുകള്‍ സംഭാവന ചെയ്ത് സൈബര്‍ കൂട്ടായ്മ

മേപ്പയൂര്‍: കീഴരിയൂര്‍ ഗ്രാമ പഞ്ചായത്തിലെ എല്ലാ വാര്‍ഡുകളിലും പള്‍സ് ഓക്‌സിമീറ്റര്‍ സജ്ജമാക്കി കീഴരിയൂര്‍ സൈബര്‍ കൂട്ടായ്മ. മുഴുവന്‍ വാര്‍ഡുകളിലും പള്‍സ് ഓക്‌സിമീറ്ററുകളുടെ വിതരണം കീഴരിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ കെ നിര്‍മ്മല നിര്‍വഹിച്ചു. കീഴരിയൂര്‍ സഖാക്കള്‍ സൈബര്‍ വിങ്ങിന്റെ പ്രതിനിധിയായ വിനോദ് ആതിര ഉപകരണങ്ങള്‍ പഞ്ചായത്ത് പ്രസിഡണ്ടിന് കൈമാറി. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എന്‍ എം

മകളുടെ വിവാഹത്തിന് മാറ്റിവെച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി രാധാകൃഷ്ണൻ; മാതൃക, കയ്യടി

മേപ്പയ്യൂര്‍: മകളുടെ വിവാഹ ചെലവിലേക്ക് മാറ്റി വെച്ച സംഖ്യയില്‍ നിന്ന് അമ്പതിനായിരം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി മേപ്പയ്യൂര്‍ സ്വദേശി. സി.പി.ഐ.എം മേപ്പയൂര്‍ നോര്‍ത്ത് ലോക്കല്‍ കമ്മറ്റി സെക്രട്ടരി പി.പി.രാധാകൃഷ്ണനാണ് മാതൃകയായി മാറിയത്. മകള്‍ സ്വാതി കൃഷ്ണയും പൊന്നംപറമ്പത്ത് ഖാലിദിന്റെ മകന്‍ അലി അക്ബറും തമ്മിലുള്ള വിവാഹം കൊവിഡ് വ്യാപനം കാരണം മാറ്റിവെക്കുകയായിരുന്നു. ആ

ചക്കിട്ടപാറയിലെ പെരുവണ്ണാമൂഴി കുടുംബാരോഗ്യകേന്ദ്രം ശുചീകരിച്ച് ഡിവൈഎഫ്‌ഐ യൂത്ത് ബ്രിഗേഡ്

ചക്കിട്ടപാറ: ഡി.വൈ.എഫ്.ഐ ചക്കിട്ടപാറ നോര്‍ത്ത് യൂത്ത് ബ്രിഗേഡ് ഗവ: കുടുംബാരോഗ്യ കേന്ദ്രവും, പരിസരവും ശുചീകരിച്ചു. കാട് നിറഞ്ഞ ഭാഗവും വെട്ടിത്തെളിച്ച് വൃത്തിയാക്കി. നിരവധി സേവനപ്രവര്‍ത്തനങ്ങളാണ് ഡിവൈഎഫ്‌ഐ നടപ്പിലാക്കുന്നത്. കോവിഡ് രോഗികളുടെ വീടുകളിലെ ഭക്ഷണം, വളര്‍ത്ത് മൃഗങ്ങള്‍ക്ക് പുല്ല് തുടങ്ങിയ അവശ്യ സാധനങ്ങള്‍ എത്തിച്ച് നല്‍കുന്നുണ്ട്. ഇനിയും ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ഏറ്റടുക്കുമെന്ന് യൂത്ത് ബ്രിഗേഡ് ഭാരവാഹികള്‍ അറിയിച്ചു.

മാധ്യമപ്രവര്‍ത്തകനെതിരെയുള്ള ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിന്റെ നീക്കം അപലപനീയം

കോഴിക്കോട്: ചങ്ങരോത്ത് കെട്ടിടങ്ങളില്‍ അതിഥി തൊഴിലാളികളെ പൂട്ടിയിട്ടതു സംബന്ധിച്ച വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ മാധ്യമപ്രവര്‍ത്തകനെതിരെ പ്രമേയം പാസാക്കുകയും ജാമ്യമില്ലാ കേസില്‍ കുടുക്കുകയും ചെയ്ത ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് ഭരണസമിതി നടപടി അപലപനീയമാണെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ജില്ലാ കമ്മിറ്റി. പഞ്ചായത്തിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ എ.എന്‍.ഐ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ടര്‍ എന്‍.പി. സക്കീറിനെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരിക്കുകയാണ്.

വിളയാട്ടൂർ അയിമ്പാടി ക്ഷേത്രോത്സവം കൊടിയേറി

മേപ്പയ്യൂർ: വിളയാട്ടൂർ അയിമ്പാടി ക്ഷേത്രത്തിലെ തിറ ഉത്സവം കൊടിയേറി. മാർച്ച് 1, 2 തീയതികളിലാണ് പ്രധാന ഉത്സവം. ഒന്നിന് വൈകീട്ട് ഇളനീർവെപ്പ് രാത്രി എട്ടിന് ആയുധം എഴുന്നള്ളിപ്പ് തുടർന്ന് വെള്ളാട്ട്, തണ്ടാൻവരവ്, തിറ, ഉപ്പും തണ്ടും വരവ്, വെള്ളാട്ട് എന്നിവയുണ്ടാകും. മേൽശാന്തി മുരളീധരൻ നമ്പൂതിരി കൊടിയേറ്റത്തിന് മുഖ്യകാർമികത്വം വഹിച്ചു. ക്ഷേത്രസമിതി പ്രസിഡന്റ് കെ.സി.കെ.കൃഷ്ണൻ വൈസ് പ്രസിഡന്റ്

ഇനി പാലം കടക്കാം; കീഴരിയൂർ തുറയൂർ റോഡിൽ നടക്കല്‍ പാലത്തിന് ശിലയിട്ടു

കീഴരിയൂര്‍: കീഴരിയൂര്‍ തുറയൂര്‍ ഗ്രാമ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പൊടിയാടി റോഡ് വികസനത്തിന്റെ ഭാഗമായി നിര്‍മ്മിക്കുന്ന നടക്കല്‍ പാലത്തിന് ഇന്ന് ശിലാസ്ഥാപനം നടത്തി. മന്ത്രി ടി.പി.രാമകൃഷ്ണനാണ് പാലത്തിന് ശിലാസ്ഥാപനം നടത്തിയത്. കീഴരിയൂര്‍ ചെറുപുഴയ്ക്ക് കുറുകെ 3.12 കോടി രൂപ ചെലവഴിച്ചാണ് നടക്കല്‍ പാലം നിര്‍മ്മിക്കുന്നത്. നടപ്പാത ഉള്‍പ്പടെ 11 മീറ്റര്‍ വീതിയിലാണ് പാലം നിര്‍മ്മിക്കുന്നത്. അകലാപ്പുഴയുടെ തീരത്ത്

error: Content is protected !!