Category: മേപ്പയ്യൂര്‍

Total 1172 Posts

‘സജ്ജ’മാണ് മേപ്പയൂര്‍; മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ഓണ്‍ലൈന്‍ പഠന സൗകര്യമൊരുക്കി പഞ്ചായത്ത്

മേപ്പയ്യൂര്‍: പഞ്ചായത്തിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ഓണ്‍ലൈന്‍ പഠന സൗകര്യമൊരുക്കി മേപ്പയ്യൂര്‍ പഞ്ചായത്ത് മാതൃകയായി. സജ്ജം പദ്ധതിയുടെ ഭാഗമായാണ് പഞ്ചായത്തിലെ 16 വിദ്യാലയങ്ങളിലെ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഓണ്‍ലൈന്‍ പഠനം സാധ്യമാക്കിയത്. പദ്ധതിയുടെ ഉദ്ഘാടനവും, 17 വാര്‍ഡുകളിലും പൊതു വൈഫൈ സംവിധാനം ഏര്‍പ്പെടുത്തുന്നതിന്റെ പ്രഖ്യാപനവും ടി.പി.രാമകൃഷ്ണന്‍ എം.എല്‍.എ.നിര്‍വ്വഹിച്ചു. യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.രാജന്‍ അദ്ധ്യക്ഷത വഹിച്ചു. നോഡല്‍ ഓഫിസര്‍

അരനൂറ്റാണ്ടുകാലത്തെ ക്ഷീര സേവനം; മേപ്പയ്യൂരില്‍ ചാത്തോത്ത് കുഞ്ഞികൃഷ്ണനെ ആദരിച്ചു

മേപ്പയ്യൂര്‍: അരനൂറ്റാണ്ടുകാലത്തെ ക്ഷീര സേവനം. മേപ്പയ്യൂരില്‍ ക്ഷീരകര്‍ഷകനായ ചാത്തോത്ത് കുഞ്ഞികൃഷ്ണനെ ആദരിച്ചു.ഇ.രാമന്‍ മാസ്റ്റര്‍ ഗ്രന്ഥശാലയാണ് ആദരിക്കല്‍ ചടങ്ങ് സംഘടിപ്പിച്ചത്. കഴിഞ്ഞ അമ്പത്തൊന്ന് വര്‍ഷക്കാലമായി മേപ്പയ്യൂരിലെ ക്ഷീരകര്‍ഷകനാണ് ചാത്തോത്ത് കുഞ്ഞികൃഷ്ണന്‍. മേപ്പയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി.രാജന്‍ ഉപഹാരം നല്‍കി ആദരിച്ചു. മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ കുഞ്ഞിരാമന്‍ പൊന്നാടയുമണിയിച്ചു. വാര്‍ഡ് മെമ്പര്‍ ദീപ കേളോത്ത് അധ്യക്ഷത

‘സജ്ജം’: മേപ്പയ്യൂരിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ഓണ്‍ലൈന്‍ പഠനസൗകര്യം

മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്തിലെ വിവിധ വിദ്യാലയങ്ങളിലായി പഠനം നടത്തുന്ന 7,138 വിദ്യാര്‍ത്ഥികളില്‍ മതിയായ ഓണ്‍ലൈന്‍ പഠന സൗകര്യമില്ലാത്ത മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും പഠന സൗകര്യമുറപ്പിക്കുകയാണ് ‘സജ്ജം’ പദ്ധതിയിലൂടെ ഗ്രാമ പഞ്ചായത്ത്. അംഗന്‍വാടി മുതല്‍ പ്ലസ്ടു തലം വരെയുള്ള വിദ്യാര്‍ത്ഥികളില്‍ ഓണ്‍ലൈന്‍ പഠന സൗകര്യമില്ലാത്തവരെ സര്‍വ്വേയിലൂടെ കണ്ടെത്തി സന്നദ്ധ സംഘടനകള്‍, ഗവ.ഏജന്‍സികള്‍, ബാങ്കുകള്‍, മറ്റു സ്ഥാപനങ്ങള്‍, പി.ടി.എ എന്നിവയുടേയും

ആസാമില്‍ മരിച്ച മേപ്പയ്യൂര്‍ സ്വദേശി അഭിജിത്തിന്റെ മൃതദേഹത്തോട് അനാദരവ്; അന്വേഷണം വേണമെന്ന് ഡിവൈഎഫ്ഐ

മേപ്പയൂര്‍: കഴിഞ്ഞ ദിവസം ആസാമിലെ നാഗോണില്‍ല്‍ വച്ച് മരണപ്പെട്ട നരക്കോട് സ്വദേശി അഭിജിത്തിന്റെ മരണത്തിലെ ദുരൂഹതയുണ്ടെന്നും, മൃതദേഹത്തോട് ആസാം ഗവര്‍ണ്‍മെന്റിന്റെ ആരോഗ്യവകുപ്പ് കാട്ടിയ അനാദരവിലും സമഗ്രാന്വേഷണം വേണമെന്ന് ഡി വൈ എഫ് ഐ മേപ്പയൂര്‍ സൗത്ത് മേഖല കമ്മിറ്റി ആവശ്യപ്പെട്ടു. മൃതദേഹം എംബാം ചെയ്യാതെ നാട്ടിലേക്ക് അയച്ച ആസാം ഗവര്‍ണ്‍മെന്റിന്റെ നടപടിയില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്ന്

കണ്ണീരില്‍ കുതിര്‍ന്ന് നാട്; അഭിജിത്തിന് മേപ്പയ്യൂരിന്റെ അന്ത്യാഞ്ജലി

മേപ്പയൂര്‍: അസമില്‍ ജീവനൊടുക്കിയ മേപ്പയൂര്‍ നരക്കോട് മഠത്തില്‍ കുളങ്ങരമീത്തല്‍ അഭിജിത്തിന് നാടിന്റെ അന്ത്യയാത്രാമൊഴി. കനത്ത മഴയിലും അവസാനമായി കാണാനും അന്തിമോപചാരമര്‍പ്പിക്കാനും ഒട്ടേറെപ്പേര്‍ എത്തി. വ്യാഴാഴ്ച രാത്രി 10.30ഓടെയാണ് മൃതദേഹം വീട്ടിലെത്തിച്ചത്. വൈകീട്ട് ആറുമണിയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിച്ചശേഷം റോഡ് മാര്‍ഗം ആംബുലന്‍സില്‍ വീട്ടിലെത്തിക്കുകയായിരുന്നു. വിങ്ങിപ്പൊട്ടിക്കൊണ്ട് അമ്മ ഗീതയും അച്ഛമ്മ പെണ്ണുട്ടിയും അഭിജിത്തിനെ കാണാനെത്തിയപ്പോള്‍ വീടുംപരിസരവും ശോകസാന്ദ്രമായി. 11

പുതിയോട്ടില്‍ സൂപ്പി നിര്യാതനായി

മേപ്പയ്യൂര്‍: കീഴ്പയ്യൂര്‍ മണപ്പുറം മാണിക്കോത്ത് മീത്തലിലെ പുതിയോട്ടില്‍ സൂപ്പി (75) അന്തരിച്ചു. ഭാര്യ: ഫാത്വിമ. മക്കള്‍ :ഹമീദ് (ദുബൈ), സുബൈദ. മരുമക്കള്‍: അഷ്‌റഫ് ചോറോട് (സൗദി), ശമീമ (ചേനായി). സഹോദരങ്ങള്‍: ഇബ്രാഹീം, പരേതരായ അമ്മദ്, മൊയ്ദീന്‍, അബ്ദുല്ല, ബിയ്യാത്തു, അയിശ, ബീവി.

മേപ്പയ്യൂരില്‍ ‘കേരഗ്രാമം’ പദ്ധതിയുടെ ഭാഗമായി മഞ്ഞള്‍ വിത്തുകള്‍ വിതരണം ചെയ്തു

മേപ്പയ്യൂര്‍: കേരഗ്രാമം പദ്ധതിയുടെ ഭാഗമായി കൂമ്പ് ചീഞ്ഞ തെങ്ങ് മുറിച്ചു മാറ്റിയവര്‍ക്കുള്ള മഞ്ഞള്‍ വിത്തുകള്‍ വിതരണം ചെയ്തു. വിത്ത് വിതരണ ഉദ്ഘാടനം മേപ്പയ്യൂര്‍ പഞ്ചായത്ത് അംഗം ദീപ കേളോത്ത് നിര്‍വഹിച്ചു. പി.കെ.ഹരിദാസന്‍ ആദ്യ വിത്ത് ഏറ്റുവാങ്ങി. കേരഗ്രാമം വാര്‍ഡ് സമിതി കണ്‍വീനര്‍ ആര്‍.വി.അബ്ദുറഹിമാന്‍, എന്‍.കെ.ചന്ദ്രന്‍, കേളോത്ത് കുഞ്ഞിക്കണ്ണന്‍ എന്നിവര്‍ പങ്കെടുത്തു.

‘അഭിജിത്തിന്റെ മരണത്തില്‍ സമഗ്ര അന്വേഷണം നടത്തണം’; സിപിഎം

മേപ്പയൂര്‍: അസമിലെ നാഗോണില്‍ ബസില്‍ ആത്മഹത്യചെയ്തനിലയില്‍ കണ്ടെത്തിയ അഭിജിത്തിന്റെ മരണത്തില്‍ അന്വേഷണം നടത്തണമെന്ന് സിപിഐഎം നരക്കോട് ബ്രാഞ്ച് കമ്മിറ്റി ആവശ്യപ്പെട്ടു.അഥിതിതൊഴിലാളികളെയും കൊണ്ട് ആസ്സാമിലേക്ക് പോയ അഭിജിത്ത് സംശയകരമായ സാഹചര്യത്തില്‍ മരിച്ചു കിടക്കുന്നതാണ് കണ്ടത്. അഭിജിത്തിനെ ബസിന്റെ അകത്തു മരിച്ചു കിടക്കുന്നതാണ് മറ്റു തൊഴിലാളികള്‍ കണ്ടത് എന്നാണ് അറിയാന്‍ കഴിഞ്ഞത്. ലോക്ക് ഡൌണ്‍ മൂലം കഴിഞ്ഞ രണ്ട്

അസമില്‍ ആത്മഹത്യചെയ്ത അഭിജിത്തിന്റെ കുടുംബത്തെ സര്‍ക്കാര്‍ ഏറ്റെടുക്കണം; കോണ്‍ഗ്രസ്

മേപ്പയൂര്‍: അസമിലെ നാഗോണില്‍ ബസില്‍ ആത്മഹത്യചെയ്തനിലയില്‍ കണ്ടെത്തിയ നരക്കോട് മീത്തില്‍ കുളങ്ങരമീത്തല്‍ അഭിജിത്തിന്റെ കുടുംബത്തെ സര്‍ക്കാര്‍ ദത്തെടുക്കണമെന്ന് നരക്കോട് ബൂത്ത് കോണ്‍ഗ്രസ്സ് കമ്മറ്റി ആവശ്യപ്പെട്ടു. അഭിജിത്തിന്റെ മൃതദേഹം എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു. ലോക്ഡൗണിനെ തുടര്‍ന്ന് ഭക്ഷണം പോലും കിട്ടാതെ നിരവധി മോട്ടോര്‍ തൊഴിലാളികള്‍ അന്യ സംസ്ഥാനങ്ങളില്‍ കുടുങ്ങി കിടക്കുന്നുണ്ട്.

ഇന്ധന വില നിയന്ത്രണം; റഗുലേറ്ററി അതോറിറ്റി രൂപീകരിക്കണമെന്ന് ആവശ്യം

മേപ്പയ്യൂര്‍: ഇന്ധന വില നിയന്ത്രിക്കുന്നതിന് റഗുലേറ്ററി അതോറിറ്റി രൂപീകരിക്കണമെന്നും നികുതി നിരക്ക് ജിഎസ്ടി പരിധിയില്‍ ഉള്‍പ്പെടുത്തണമെന്നും സോഷ്യല്‍ ജസ്റ്റീസ് ആന്റ് കണ്‍സൂമര്‍ വെല്‍ഫെയര്‍ സൊസൈറ്റി കോഴിക്കോട് ജില്ലാ നേതൃ യോഗം കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളോട് ആവശ്യപ്പെട്ടു. രാജ്യം ഒരു നികുതി എന്ന് പറഞ്ഞ് നടപ്പില്‍ വരുത്തിയിട്ട് ഇന്ധന വില ജിഎസ്ടി പരിധിയില്‍ കൊണ്ടു വരാത്തത് കേരള ജനതയോട്

error: Content is protected !!