Category: മേപ്പയ്യൂര്‍

Total 1172 Posts

കനത്ത കാറ്റും മഴയും; കൊയിലാണ്ടിയില്‍ ട്രെയിനിനു മുകളില്‍ തെങ്ങ് വീണു, റെയില്‍ ഗതാഗതം തടസ്സപ്പെട്ടു

കൊയിലാണ്ടി: കൊയിലാണ്ടി കൊല്ലത്ത് ട്രെയിനു മുകളില്‍ തെങ്ങ് വീണു. മംഗലാപുരം തിരുവനന്തപുരം ട്രെയിനുകളിലാണ് തെങ്ങ് വീണത്. ഫയര്‍ഫോഴ്‌സ് അടക്കമുള്ള സന്നദ്ധ സേവനങ്ങളുടെ നേതൃത്വത്തില്‍ അറ്റകുറ്റപ്പണികള്‍ നടത്തുകയാണ്. തെങ്ങു വീണതിനെ തുടര്‍ന്ന് റെയില്‍ ഗതാഗതം താത്ക്കാലികമായി തടസപ്പെട്ടിരുന്നെങ്കിലും മരങ്ങള്‍ നീക്കം ചെയ്ത് ട്രെയിന്‍ സര്‍വ്വീസ് പുനരാരംഭിച്ചു. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. ഇലട്രിക് ലൈനിലാണ് തെങ്ങ്

ചരിത്രവിജയവുമായി വീണ്ടും ജി വി എച്ച് എസ് എസ് മേപ്പയ്യൂര്‍; 307 പേര്‍ക്ക് ഫുള്‍ എപ്ലസ്, 99.61 വിജയ ശതമാനം

മേപ്പയ്യൂര്‍: എസ് എസ് എല്‍ സി പരീക്ഷയില്‍ ചരിത്രവിജയവുമായി വീണ്ടും ജി വി എച്ച് എസ് എസ് മേപ്പയ്യൂര്‍. കൊവിഡ് മഹാമാരിക്കിടയിലും മികവാര്‍ന്ന വിജയമാണ് വിദ്യാലയം കരസ്ഥമാക്കിയത്. 99.61 ആണ് വിദ്യാലയത്തിലെ വിജയ ശതമാനം. പരീക്ഷയെഴുതിയ 799 വിദ്യാര്‍ഥികളില്‍ 307 പേരും മുഴുവന്‍ വിഷയങ്ങളിലും എപ്ലസ് കരസ്ഥമാക്കി. 81 കുട്ടികള്‍ 9 വിഷയങ്ങള്‍ക്ക് എപ്ലസ് നേടി.

മുസ്ലിം ലീഗ് നേതാവ് സി.പി.അബ്ദുല്ലയുടെ ചരമദിനത്തില്‍ ‘ഓര്‍മ്മ മരം’ നട്ട് യൂത്ത് ലീഗ്

മേപ്പയ്യൂര്‍: മുസ്ലിം ലീഗിന്റെ നേതാവ് സി.പി.അബ്ദുല്ലയുടെ മൂന്നാം ചരമവാര്‍ഷിക ദിനത്തില്‍ ഓര്‍മ്മ മരം നട്ട് യുത്ത് ലീഗ്. മേപ്പയ്യൂര്‍ പഞ്ചായത്ത് യുത്ത് ലീഗ് കമ്മിറ്റിയാണ് സി.പി ഓര്‍മ്മ മരം പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ എളമ്പിലാട് ശാഖാ തല ഉദ്ഘാടനം മേപ്പയ്യൂര്‍ വി.ഇ എം യു.പി സ്‌കൂളിന് സമീപം ഗ്രാമ പഞ്ചായത്തംഗം റാബിയ എടത്തിക്കണ്ടി ഫലവൃക്ഷ തൈ

പൊതു ശൗചാലയം സാമൂഹിക വിരുദ്ധര്‍ നശിപ്പിച്ചു; പ്രതികള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് കോണ്‍ഗ്രസ്

മുയിപ്പോത്ത്: പൊതു ശൗചാലയത്തിന്റ ജനല്‍ ചില്ലുകള്‍ സാമൂഹിക വിരുദ്ധര്‍ നശിപ്പിച്ചതായി പരാതി. നിരപ്പം സ്റ്റേഡിയത്തിനായി ചെറുവണ്ണൂര്‍ ഗ്രാമ പഞ്ചായത്ത് നിര്‍മ്മിച്ച പൊതു ശൗചാലയത്തിന്റ ജനല്‍ ചില്ലുകളാണ് ഉദ്ഘാടനം ചെയ്യുന്നതിന് മുമ്പേ നശിപ്പിച്ചത്. ഇതിന് മുമ്പും ഇത്തരത്തില്‍ ശൗചാലയത്തിന്റ ജനല്‍ ചില്ലുകള്‍ നശിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറഞ്ഞു. ഇരുട്ടിന്റെ മറവിലുള്ള സാമൂഹിക വിരുദ്ധരുടെ ഇത്തരം നടപടികളില്‍ വെണ്ണാ

കൊയിലാണ്ടി തട്ടിക്കൊണ്ടുപോകല്‍: യുവാവ് ക്രൂര മര്‍ദ്ദനത്തിന് ഇരയായി; അഷ്‌റഫിന്റെ കാല്‍ ഒടിഞ്ഞ നിലയില്‍, ദേഹത്ത് ബ്ലേഡ് കൊണ്ട് മുറിച്ച പാടുകള്‍

കൊയിലാണ്ടി: കൊയിലാണ്ടിയിൽ നിന്ന് തോക്ക് ചൂണ്ടി അക്രമി സംഘം തട്ടിക്കൊണ്ടുപോയ പ്രവാസി അഷ്റഫിന്റെ ശരീരത്തിൽ നിരവധി പരിക്കുകൾ. ഇന്ന് പുലർച്ചെ കുന്ദമംഗലത്ത് ഇറക്കിവിട്ട അഷ്റഫിന്റെ ഒരു കാൽ ഒടിഞ്ഞ നിലയിലാണ്. ശരീരത്തിലാകമാനം ബ്ലേഡ് കൊണ്ട് മുറിവേറ്റ പാടുകളുണ്ട്. ഇയാളെ മാവൂരിലെ തടി മില്ലിലാണ് പാർപ്പിച്ചിരുന്നത്. തട്ടിക്കൊണ്ടുപോയ സംഘം ഇയാളെ ക്രൂരമായി മർദ്ദിച്ചെന്ന് വ്യക്തമായി. പൊലീസ് ഇയാളുടെ

കൊയിലാണ്ടിയെ ഞെട്ടിച്ച തട്ടിക്കൊണ്ടുപോകൽ; അന്വേഷണത്തിന് പ്രഗത്ഭരായ ഉദ്യോഗസ്ഥർ, സൂചനകൾ കൊടുവള്ളി സംഘത്തിലേക്ക്

കൊയിലാണ്ടി: കൊയിലാണ്ടിയില്‍ അഞ്ചംഗ സായുധ സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയ കേസില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്. തട്ടിക്കൊണ്ടുപോകലിന് പിന്നില്‍ സ്വര്‍ണക്കടത്ത് സംഘമെന്ന് സൂചന. റൂറല്‍ എസ്പി ഡോ. ശ്രീനിവാസ് ഐപിഎസിന്‌റെ നേതൃത്വത്തിലുള്ള സംഘം കൊയിലാണ്ടിയില്‍ ക്യാമ്പ് ചെയ്തുകൊണ്ടാണ് അന്വേഷണം നടത്തുന്നത്. വടകര ഡിവൈഎസ്പി ഷെരീഫിനാണ് അന്വേഷണച്ചുമതല. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ആര്‍ ഹരിദാസ്, കൊയിലാണ്ടി സിഐ സുനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ്

ടിപിആര്‍ നിരക്ക് പ്രകാരം പുതിയ നിയന്ത്രണങ്ങള്‍; പേരാമ്പ്ര മേഖലയില്‍ കാറ്റഗറി ‘ബി’യില്‍ ഉള്‍പ്പെടുന്ന പഞ്ചായത്തുകള്‍ ഏതെല്ലാം, പ്രദേശത്തെ ഇളവുകള്‍ എന്തെല്ലാം? നോക്കാം വിശദമായി

പേരാമ്പ്ര: സംസ്ഥാനത്തെ മുഴുവന്‍ പ്രദേശങ്ങളെയും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തില്‍ നാല് കാറ്റഗറികള്‍ ആയി തിരിച്ചിരിക്കുന്നു. ഓരോ ആഴ്ചയിലേയും ടി പി ആര്‍ നിരക്കിന്റെ അടിസ്ഥാനത്തിലാണിത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15തമാനത്തില്‍ കൂടുതലുള്ള പ്രദേശങ്ങളില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തും. ടിപിആര്‍ നിരക്ക് 10ശതമാനത്തിനിടയിലും 15 ശതമാനത്തിനിടയിലുമുള്ള പ്രദേശങ്ങളില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ ആയിരിക്കും. ടിപിആര്‍ നിരക്ക് 5

കപ്പടിച്ച് മെസിയും കൂട്ടരും: ബിരിയാണിയും പായസവും വിതരണവും ചെയ്ത് ആഘോഷിച്ച് നിരപ്പംകുന്നിലെ ആരാധകര്‍

ചെറുവണ്ണൂര്‍: കോപ്പ അമേരിക്ക ഫുട്ബോള്‍ ടൂര്‍ണമെന്‍റില്‍ ചിരവൈരികളായ ബ്രസീലിനെ തകര്‍ത്ത് അര്‍ജന്‍റീന് കിരീടം സ്വന്തമാക്കിയത് ആഘോഷിച്ച് മുയിപ്പോത്ത് നിരപ്പംകുന്നിലെ അര്‍ജന്‍റീന ആരാധകര്‍. ബിരിയാണിയും പായസവും വിതരണം ചെയ്താണ് മെസിയുടേയം സംഘത്തിന്‍റെയും കിരീട ധാരണം ആരാധകര്‍ ആഘോഷിച്ചത്. കേക്ക് മുറിച്ചും വിജയ മധുരം പങ്കിട്ടു. കോവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ ഇരുന്നുളോറം പേര്‍ക്കുള്ള ബിരിയാണിയും പായസവും പാര്‍സലാക്കി വീടുകളില്‍

മേപ്പയൂരും നൊച്ചാടും സി കാറ്റഗറിയില്‍; ഇളവുകള്‍, നിയന്ത്രണങ്ങള്‍ എന്നിവ പരിശോധിക്കാം

പേരാമ്പ്ര: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തിലാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ തരംതിരിച്ച് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. ഇതിന്റ അടിസ്ഥാനത്തില്‍ ടിപിആര്‍ അഞ്ചില്‍ താഴെയുള്ള പ്രദേശങ്ങളെ എ കാറ്റഗറിയിലും, അഞ്ച് മുതല്‍ 10 വരെയുള്ള പ്രദേശങ്ങള്‍ ബി കാറ്റഗറിയിലും 10 മുതല്‍ 15 വരെയുള്ള പ്രദേശങ്ങള്‍ സി കാറ്റഗറിയിലും ഉള്‍പ്പെടുന്നത്. 15ന് മുകളില്‍ ടിപിആര്‍ ഉള്ള പ്രദേശങ്ങള്‍ കാറ്റഗറി

നമുക്കൊരുക്കാം അവര്‍ പഠിക്കട്ടെ; വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠന സൗകര്യമൊരുക്കാന്‍ ‘തേങ്ങാ ചലഞ്ച്’ സംഘടിപ്പിച്ച് എസ് എഫ് ഐ

ചെറുവണ്ണൂര്‍: വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ സൗകര്യമുറപ്പുവരുത്താന്‍ വേറിട്ട ചലഞ്ചുമായി എസ് എഫ് ഐ ചെറുവണ്ണൂര്‍ ലോക്കല്‍ കമ്മിറ്റി. തേങ്ങാ ചലഞ്ചിലൂടെയാണ് എസ് എഫ് ഐ വിദ്യാര്‍ത്ഥികള്‍ക്ക് മൊബൈല്‍ ഫോണ്‍ വാങ്ങാന്‍ തുക സമാഹരിച്ചത്. പ്രദേശത്തെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും ഡിജിറ്റല്‍ പഠന സൗകര്യമുറുപ്പു വരുത്തുക എന്ന ലക്ഷ്യത്തോടെയാണ് ‘ഒരു തേങ്ങായുണ്ടോ എടുക്കാന്‍, ഒരു പഠനമുറിയുണ്ടൊരുക്കാന്‍’ എന്ന

error: Content is protected !!