Category: മേപ്പയ്യൂര്‍

Total 1169 Posts

‘എല്‍.പി തലത്തില്‍ സംസ്‌കൃത അധ്യാപക തസ്തിക അനുവദിക്കണം’; കേരള സംസ്‌കൃതാധ്യാപക ഫെഡറേഷന്‍ മേപ്പയ്യൂരില്‍ ജില്ലാപഠനക്യാമ്പ് സംഘടിപ്പിച്ചു

മേപ്പയ്യൂര്‍: മേപ്പയ്യൂരില്‍ കേരളസംസ്‌കൃതാധ്യാപക ഫെഡറേഷന്‍ കോഴിക്കോട് ജില്ലാപഠനക്യാമ്പ് സംഘടിപ്പിച്ചു. എല്‍.പി.തലത്തില്‍ സംസ്‌കൃത പഠനം ആരംഭിച്ചിട്ട് പത്ത് വര്‍ഷം കഴിഞ്ഞിട്ടും സംസ്‌കൃത അധ്യാപക തസ്തിക അനുവദിക്കാതിരിക്കുന്നത് സംസ്‌കൃതത്തോടുള്ള അവഗണനയാണെന്നും ഇതിനെതിരെ ശക്തമായ സമരപരിപാടികള്‍ ആരംഭിക്കുമെന്നും ഫെഡറേഷന്‍ അറിയിച്ചു. എല്‍.പി തലത്തില്‍ സംസ്‌കൃതം പഠിക്കുന്ന കുട്ടികളുടെ എണ്ണം കൂടി വരികയാണ് ഈ സാഹചര്യത്തില്‍ അധ്യാപക നിയമനനം ആവശ്യാമാണെന്നും പറഞ്ഞു.

മഞ്ഞക്കുളം – മൈക്രോവേവ് റോഡില്‍ കോണ്‍ക്രീറ്റ് അടര്‍ന്ന് പാലം അപകടാവസ്ഥയില്‍; പുനര്‍നിര്‍മിക്കാന്‍ അടിയന്തര നടപടി ആവശ്യപ്പെട്ട് നാട്ടുകാര്‍

മേപ്പയൂര്‍: മഞ്ഞക്കുളം മൈക്രോവേവ് റോഡില്‍ സിറാജുല്‍ ഹുദാ കോളജിനു സമീപത്തെ പാലം അപകടവസ്ഥയില്‍. പാലത്തിന്റെ അടിഭാഗത്തെ കോണ്‍ക്രീറ്റ് അടര്‍ന്നുവീണ് കമ്പികള്‍ പുറത്തുവന്ന നിലയിണുള്ളത്. ദേശീയപാതയില്‍ റോഡ് നിര്‍മ്മാണത്തിന്റെ ഭാഗമായി മണ്ണെടുക്കുന്നതിനായി പുലപ്രക്കുന്നിലേക്ക് കഴിഞ്ഞ രണ്ടാഴ്ചയോളമായി വഗാഡ് കമ്പനിയുടെ വലിയ ടോറസ് ലോറികള്‍ പാലത്തിനു മുകളിലൂടെയാണ് കടന്നു പോയ്‌ക്കൊണ്ടിരുന്നത്. വലിയ വാഹനം ഇടതടവില്ലാതെ കടന്നു പോയതിന്റെ ഫലമായാണ്

ശുദ്ധവും സമൃദ്ധവുമായ ജലലബ്ധിക്കായ്; കായലാട് നടേരി തോട് നവീകരണ പ്രവൃത്തിയുമായ് തൊഴിലുറപ്പ് തൊഴിലാളികള്‍

മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് ഏഴാം വാര്‍ഡില്‍പ്പെട്ട കായലാട് നടേരിത്തോട് നവീകരണ പ്രവൃത്തികള്‍ക്ക് തുടക്കമായി. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് നവീകരണം നടക്കുന്നത്. സര്‍ക്കാരിന്റെ 100 ദിന കര്‍മ്മ പരിപാടിയോടനുബന്ധിച്ച് എല്ലാ ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളിലെയും ജി.ഐ.എസ് അധിഷ്ഠിതമായി തയ്യാറാക്കിയ സമഗ്ര നീര്‍ത്തട പദ്ധതി – ‘നീരുറവ്’ല്‍ ഉള്‍പ്പെട്ട തോടാണിത്. നവീകരണം പ്രവൃത്തിയുടെ ഉദ്ഘാടനം ബുധനാഴ്ച്ച

മഞ്ഞപ്പിത്തം ബാധിച്ചതിനെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന മേപ്പയ്യൂര്‍ ചെറിയ കുന്നുമ്മല്‍ ഷിനു അന്തരിച്ചു

മേപ്പയ്യൂര്‍: നരക്കോട് ചെറിയ കുന്നുമ്മല്‍ ഷിനു അന്തരിച്ചു. മുപ്പത്തേഴ് വയസ്സായിരുന്നു. മഞ്ഞപ്പിത്ത ബാധയെത്തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു. അച്ഛന്‍: കുഞ്ഞിക്കണാരന്‍. അമ്മ: വസന്ത. ഭാര്യ: അശ്വതി. സഹോദരങ്ങള്‍: ഷിബു, ഷിജു.

ശ്രദ്ധിക്കുക, വരും ദിവസങ്ങളിൽ തുറയൂർ പഞ്ചായത്തിൽ കുടിവെള്ള വിതരണം തടസ്സപ്പെടും

തുറയൂർ: തുറയൂർ പഞ്ചായത്തിൽ വരുന്ന ദിവസങ്ങളിൽ കേരള ജല അതോറിറ്റിയുടെ കുടിവെള്ള വിതരണം തടസ്സപ്പെടും. മെയ് ഒമ്പത്, 10, 11 തിയ്യതികളിലാണ് കുടിവെള്ളവിതരണം മുടങ്ങുക. ജൽ ജീവൻ മിഷൻപ്രവർത്തിയുടെ ഭാഗമായി അരിക്കുളം പഞ്ചായത്തിൽ ഇന്റ്റർ കണക്ഷൻ പ്രവൃത്തി നടക്കുന്നതിനാലാണിതെന്ന് വാട്ടർ എക്സിക്യൂട്ടീവ് അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.

ചെങ്ങോട്ടുകാവില്‍ ബൈക്കില്‍ കാര്‍ ഇടിച്ച് അപകടം; ബൈക്ക് യാത്രികനായ കീഴരിയൂർ സ്വദേശി മരിച്ചു

കീഴരിയൂർ: ചെങ്ങോട്ടുകാവില്‍ ബൈക്ക് അപകടത്തില്‍പ്പെട്ട പരിക്കേറ്റ നടുവത്തൂര്‍ സ്വദേശി മരിച്ചു. നടുവത്തൂര്‍ പാലാത്തന്‍കണ്ടി സുരേന്ദ്രന്‍ ആണ് മരിച്ചത്. അന്‍പത്തിയഞ്ച് വയസായിരുന്നു. ഇന്നലെ ഉച്ചയോടെ ചെങ്ങോട്ടുകാവില്‍വെച്ച് സുരേന്ദ്രന്‍ സഞ്ചരിച്ച ബൈക്കില്‍ കാര്‍ ഇടിച്ചായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ സുരേന്ദ്രന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം സംഭവിച്ചത്. അമ്മ: നാണിയമ്മ. അച്ഛന്‍: പരേതനായ കുഞ്ഞിക്കൃഷ്ണന്‍ നായര്‍. ഭാര്യ:

പ്രതിഭകള്‍ക്ക് ആദരം; എം.എസ്. നമ്പൂതിരിപ്പാട് അനുസ്മരണവും പുരസ്‌കാര വിതരണവും മെയ്യ് 9ന് കൊഴുക്കല്ലൂരില്‍

മേപ്പയ്യൂര്‍: സാമൂഹ്യ പരിഷ്‌കരണവാദിയും കവിയും സംഗീതജ്ഞന്യമായിരുന്ന എം.എസ് നമ്പൂതിരിപ്പാട് അനുസ്മരണ സമ്മേളനവും പുരസ്‌കാര വിതരണവും സംഘടിപ്പിക്കുന്നു. മെയ് 9ന് കൊഴുക്കല്ലൂര്‍ മക്കാട്ടില്ലത്താണ് പരിപാടി നടക്കുന്നത്. എം.എസ് ഫൗണ്ടേഷന്‍ ഒരുക്കുന്ന പരിപാടിയില്‍ മലബാര്‍ ദേവസ്വം ചെയര്‍മാന്‍ എം.ആര്‍ മുരളി സമ്മേളനം ഉദ്ഘാടനം ചെയ്യും. മുന്‍ മന്ത്രി വി.സി കബീര്‍, കെ.എന്‍.എ ഖാദര്‍, ഗാനരചയിതാവ് കൈതപ്രം ദാമോദരന്‍ നമ്പൂതിരി

പ്രായം തളര്‍ത്താത്ത പോരാട്ടവീര്യവുമായി വേദിയില്‍ നിറഞ്ഞാടി കുടുംബശ്രീ അംഗങ്ങള്‍, മാറ്റുരച്ചത് 30 ഇനങ്ങളില്‍; ‘അരങ്ങ് 2023’ കൊയിലാണ്ടി താലൂക്ക് കലോത്സവത്തില്‍ തുറയൂരിന് മൂന്നാം സ്ഥാനം

മേപ്പയ്യൂര്‍: കുടുംബശ്രീ അരങ്ങ് 2023 കൊയിലാണ്ടി താലൂക്ക് തല കലോത്സവത്തില്‍ മികച്ച വിജയം സ്വന്തമാക്കി പയ്യോളി സിഡിഎസ്. മത്സരങ്ങള്‍ സമാപിച്ചപ്പോള്‍ 79പോയിന്റ് നേടിയാണ്പയ്യോളി ഓവറോള്‍ കിരീടം കരസ്ഥമാക്കിയത്. രണ്ടാം സ്ഥാനം ചേമഞ്ചേരി സിഡിഎസും മൂന്നാം സ്ഥാനം തുറയൂര്‍ സിഡിഎസും കരസ്ഥമാക്കി. മേപ്പയ്യൂര്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ മെയ് ആറ്, ഏഴ് തീയ്യതികളിലാണ് കലോത്സവം നടന്നത്. ആദ്യ ഘടത്തില്‍

കലാമത്സരങ്ങളുമായി ‘അരങ്ങുണര്‍ന്നു’; കുടുംബശ്രീ കൊയിലാണ്ടി താലൂക്ക് കലോത്സവത്തിന് മേപ്പയ്യൂരില്‍ തുടക്കമായി

മേപ്പയ്യൂര്‍: കുടുംബശ്രീ 25ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നടത്തുന്ന അരങ്ങ് കൊയിലാണ്ടി താലൂക്ക് തല കലോത്സവത്തിന് മേപ്പയ്യൂര്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ തുടക്കമായി. മെയ് 6,7 തീയ്യതികളിലായി നടക്കുന്ന കലോത്സവം കൊയിലാണ്ടി നിയസഭ നിയോജക മണ്ഡലം എം.എല്‍.എ കാനത്തില്‍ ജമീല ഉദ്ഘാടനം ചെയ്തു. മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് ചങ്ങാടത്ത് അ്യക്ഷത വഹിച്ചു. മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത്

പുലപ്രക്കുന്നിലെ അനിയന്ത്രിത മണ്ണുഖനനം; പരാതിയില്‍ അന്വേഷണം നടത്താനായി നേരിട്ടെത്തി ആര്‍ഡിഒ, ആശങ്കകള്‍ തുറന്ന് പറഞ്ഞ് പ്രദേശവാസികള്‍

മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ പഞ്ചായത്തിലെ 14ാം വാര്‍ഡായ മഞ്ഞക്കുളത്തില്‍പ്പെട്ട നരക്കോട് പുലപ്രക്കുന്നില്‍ അനിയന്ത്രിതമായ തരത്തില്‍ മണ്ണുഖനനം നടത്തുന്നെന്ന പരാതിയെത്തുടര്‍ന്ന് ആര്‍ഡിഒ ബിജു സ്ഥലത്തെത്തി വിവരങ്ങള്‍ അന്വേഷിച്ചു. നാടിന്റെ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്ക് ഭീഷണിയാവുന്ന തരത്തിലാണ് മണ്ണെടുക്കുന്നതെന്നും ഉരുള്‍പൊട്ടല്‍ ഭീഷണി ഉണ്ടാവുമെന്നും പ്രദേശവാസികളും പുലപ്രക്കുന്നു സംരക്ഷണ സമിതി ഭാരവാഹികളും ആര്‍ഡിഒയ്ക്ക് മുന്നില്‍ പരാതിപ്പെട്ടു. അശാസ്ത്രീയമായ രീതിയില്‍ ചെങ്കുത്തായ മല ഇടിച്ചാണ്

error: Content is protected !!