Category: മേപ്പയ്യൂര്‍

Total 1172 Posts

അധ്യാപകരുടെ അശ്രദ്ധ; എഴുതിയ പരീക്ഷയുടെ ഫലം വന്നപ്പോള്‍ ‘ആബ്സന്റ്’, മേപ്പയ്യൂര്‍ സ്വദേശി മുഹമ്മദ് യാനിസിന്റെ തുടര്‍ പഠനം ആശങ്കയില്‍

മേപ്പയ്യൂര്‍: എസ്എസ്എൽസി പരീക്ഷാഫലത്തിൽ ഒരു വിഷയത്തിനു ‘ഹാജർ’ ഇല്ലെന്നു രേഖപ്പെടുത്തി. പരീക്ഷാ ജോലിക്കെത്തിയ അധ്യാപകരുടെ അശ്രദ്ധ കാരണം വിദ്യാർഥിയുടെ തുടർപഠനം മുടങ്ങുമെന്ന് ആശങ്ക. മേപ്പയൂർ ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥി മുഹമ്മദ് യാസിനാണ് എഴുതിയ ഇംഗ്ലിഷ് പരീക്ഷയ്ക്ക് ഫലം വന്നപ്പോൾ ‘ആബ്സന്റ്’ അടയാളപ്പെടുത്തിയിരിക്കുന്നത്. പേരാമ്പ്രയിലെ ഹോട്ടൽ തൊഴിലാളി വാല്യക്കോട് കരിങ്ങാറ്റിക്കൽ മീത്തൽ റാസിഖ്

വാക്‌സിന്‍ ലഭിക്കുന്നില്ല; കീഴരിയൂര്‍ പി എച്ച്‌സിക്ക് മുമ്പില്‍ കോൺഗ്രസിന്റെ പ്രതിഷേധ ധര്‍ണ്ണ

മേപ്പയൂർ: കോവിഡ് വാക്സിൻ ലഭിക്കാത്തതിൽ രാഷ്ട്രീയ കക്ഷിഭേദമന്യേ കീഴരിയൂരിൽ ജന രോഷം. ഒന്നാം ഡോസ് എടുത്തു നൂറു ദിവസം കഴിഞ്ഞിട്ടും രണ്ടാം ഡോസ് കിട്ടാത്തവരാണ് പഞ്ചായത്തിൽ ഭൂരിഭാഗം പേരും. പ്രവാസികൾക്കും ഉപരിപഠനത്തിന് വിദേശത്തേക്ക് പോകേണ്ടവരും പി എച്ച് സി യിൽ കയറി ഇറങ്ങുകയല്ലാതെ വാക്സിൻ ലഭിക്കുന്നില്ല. 18 വയസ് കഴിഞ്ഞവരുടെയും സ്ഥിതി ഇങ്ങനെ തന്നെ. വാക്സിൻ

മഞ്ഞക്കുളത്ത് വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പനയുള്ള കണ്ടി ഗോപാലൻ മരണപ്പെട്ടു

മഞ്ഞക്കുളം: മഞ്ഞക്കുളം പ്രതീക്ഷയിൽ പുറക്കോട്ടു മീത്തൽ താമസിക്കും പനയുള്ള കണ്ടി ഗോപാലൻ മരണപ്പെട്ടു. അറുപത്തിയേഴ്‌ വയസായിരുന്നു. ഡ്രൈവരായിരുന്നു. ഭാര്യ പ്രസന്നയാണ്. മക്കൾ പ്രജിഷ പ്രിൻസി എന്നിവരാണ്. മരുമകൻ മുരളി മണിയൂരാണ്. സഹോദരങ്ങൾ ചാത്തു ,നാരായണൻ, ജാനകി, അമ്മാളു ,നാരായണി പരേതനായ കേളപ്പൻ എന്നിവരാണ്. കഴിഞ്ഞ ദിവസം മഞ്ഞക്കളത്ത് വെച്ചുണ്ടായ വാഹന അപകടത്തിൽ പരിക്കുപറ്റി മെഡിക്കൽ കോളേജിൽ

പയ്യോളിയില്‍ കൊവിഡ് കേസുകള്‍ കൂടുന്നു; കര്‍ശന നിയന്ത്രണം, വാര്‍ഡ് അടച്ചിടും

പയ്യോളി: നഗരസഭയിൽ ട്രിപ്പിൾ ലോക്ഡൗൺ രണ്ടാഴ്ച പിന്നിട്ടിട്ടും 35 ാം ഡിവിഷനിൽ കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ വാർഡ് അടച്ചിടാൻ ജനപ്രതിനിധികളുടെയും ആർആർടിമാരുടെയും യോഗം തീരുമാനിച്ചു. വാർഡിൽ ഉച്ചഭാഷിണി ഉപയോഗിച്ചു അനൗൺസ്മെന്റ് നടത്തി. മേഖലയില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കും കൗൺസിലർ വിലാസിനി നാരങ്ങോളി അധ്യക്ഷത വഹിച്ചു. നഗരസഭാധ്യക്ഷൻ ഷഫീഖ് വടക്കയിൽ, സബീഷ് കുന്നങ്ങോത്ത്, സി.പി.രവീന്ദ്രൻ, പി.വി.നിധീഷ്, ഷൈജു

ഇന്ധന വില വര്‍ദ്ധനവ്; ചാനിയം കടവ് മുതല്‍ പന്നിമുക്ക് വരെ യൂത്ത് കോണ്‍ഗ്രസ്സ് പ്രതിഷേധ സൈക്കിള്‍ യാത്ര സംഘടിപ്പിച്ചു

പേരാമ്പ്ര : പ്രതിസന്ധി കാലത്ത് പെട്രോൾ ഡീസൽ വില വർധനവിലൂടെ ജനങ്ങളെ പിഴിയുന്ന കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കെതിരെ യൂത്ത് കോൺഗ്രസ്‌ ചെറുവണ്ണൂർ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ചാനിയം കടവ് മുതൽ പന്നിമുക്ക് വരെ പ്രതിഷേധ സൈക്കിൾ യാത്ര നടത്തി. യൂത്ത് കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റ്‌ ആർ ഷഹിൻ ഉദ്ഘാടനം ചെയ്തു. ജനങ്ങളുടെ ദുരിതം മനസിലാക്കി അധിക

തുറയൂര്‍ പഞ്ചായത്തില്‍ എല്‍ ജെ ഡി യില്‍ വീണ്ടും കൂട്ട രാജി; പത്തോളം പേര്‍ രാജിവെച്ച് ജനതാദള്‍ എസില്‍ ചേര്‍ന്നു

തുറയൂര്‍: തുറയൂര്‍ പഞ്ചായത്തില്‍ എല്‍ ജെ ഡി യില്‍ നിന്നും വീണ്ടും കൂട്ട രാജി. അജീഷ് കൊടക്കാട് സ്മാരക മന്ദിരവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഇപ്പോഴത്തെ നേതൃത്വത്തിന്റെ നിലപാടുകളില്‍ പ്രതിഷേധിച്ചാണ് രാജി. എച്ച്എംഎസ് ജില്ലാ കമ്മിറ്റി അംഗം ലക്ഷ്മണ്‍ കുറുക്കന്‍ കുന്നുമ്മല്‍, മുന്‍ യുവജനതാദള്‍ മണ്ഡലം ജോയിന്റ് സെക്രട്ടറി വിജീഷ് ഈളു വയലില്‍, കരീം പുതുക്കുടി, എല്‍ജെഡി

കീഴ്പ്പയ്യൂര്‍ നാഗപ്പള്ളി മറിയം അന്തരിച്ചു

മേപ്പയ്യൂര്‍: കീഴ്പ്പയ്യൂര്‍ നാഗപ്പള്ളി പരേതനായ ഇബ്രാഹിമിന്റെ ഭാര്യ മറിയം അന്തരിച്ചു. എഴുപത് വയസ്സായിരുന്നു. മക്കള്‍: കുഞ്ഞബ്ദുള്ള(ദുബൈ), കുഞ്ഞമ്മദ്(ദുബൈ),അബ്ദുറഹിമാന്‍,നബീസ,ജമീല. മരുമക്കള്‍:ഒ.പി അബ്ദുറഹിമാന്‍(മലബാര്‍ സ്റ്റോര്‍സ്, മേപ്പയ്യൂര്‍), ഇബ്രാഹിം കീഴ്‌പ്പോട്ട്, റംല, ഷക്കീന,സമീറ.

കീഴരിയൂരില്‍ കഴിഞ്ഞ ദിവസം അപകടത്തില്‍പെട്ട ലോറിയുടെ ദൃശ്യങ്ങള്‍ പേരാമ്പ്ര ന്യൂസ് ഡോട് കോമിന്; ജനത്തെ അമ്പരിപ്പിക്കുന്ന വീഡിയോ കാണാം

കീഴരിയൂര്‍: കീഴരിയൂര്‍ പള്ളിക്ക് സമീപം കഴിഞ്ഞ ദിവസം ചെങ്കല്‍ കയറ്റിവന്ന ലോറി മറിഞ്ഞിരുന്നു. വീതി കുറഞ്ഞ റോഡിലൂടെ കല്ല് കയറ്റി വരുന്നതിനിടയില്‍ റോഡിന്റെ സൈഡ് ഇടിഞ്ഞ് താഴുകയായിരുന്നു. റോഡിനടുത്തുളള വലിയപറമ്പില്‍ സുനിലിന്റെ വീടിന്റെ ചുമരിലേക്കാണ് ലോറി മറഞ്ഞത്. അപകടത്തില്‍ ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.ലോറിയിലുണ്ടായിരുന്ന ലോഡിംഗ് തൊഴിലാളിക്ക് പരിക്കേറ്റിട്ടുണ്ട്.

നിറയെ പ്രതീക്ഷകളുണ്ടായിരുന്നു, വിധി തുണച്ചില്ല; നാടിനെയും പ്രിയപ്പെട്ടവരെയും തനിച്ചാക്കി അതുല്‍ യാത്രയായി, കപ്പലപകടത്തില്‍ മരണപ്പെട്ട അതുല്‍ രാജിന്റെ വിയോഗത്തില്‍ വിറങ്ങലിച്ച് നാട്

കൊയിലാണ്ടി: കഴിഞ്ഞ ഒക്ടോബര്‍ മാസത്തിലാണ് നിറയെ പ്രതീക്ഷകളുമായി അതുല്‍രാജ് ജോലിക്ക് പോയത്. ആറ് മാസത്തെ ജോലി കഴിഞ്ഞ് തിരിച്ച് നാട്ടിലെത്തണം, സമ്പാദിക്കണം, സ്വപ്നങ്ങളൊരുപാടുണ്ടായിരുന്നു അതുലിന്. പക്ഷേ വിധി തുണച്ചില്ല. പാതിവഴിയില്‍ ഒരു നാടിനെയും കുടുംബത്തെയും തനിച്ചാക്കി അവന്‍ യാത്രയായി. ഇറാഖ് തീരത്ത് കപ്പലിലുണ്ടായ തീപിടുത്തത്തിലാണ് കൊയിലാണ്ടി സ്വദേശി അതുല്‍ മരിച്ചത്. കപ്പല്‍ ജീവനക്കാരന്‍ കൊയിലാണ്ടി വിരുന്നു

ഇറാഖിലെ കപ്പൽ അപകടത്തിൽ കൊയിലാണ്ടി സ്വദേശി അതുൽ രാജ് മരണപ്പെട്ടു

കൊയിലാണ്ടി: ഇറാഖിൽ കപ്പൽ അപകടത്തിൽ കൊയിലാണ്ടി സ്വദേശി മരിച്ചു. കൊയിലാണ്ടി വിരുന്നുകണ്ടി കോച്ചപ്പന്റെ പുരയിൽ വി.കെ.അതുൽ രാജ് (26) ആണ് മരണപ്പെട്ടത്. ഇറാക്ക് എണ്ണക്കപ്പലിലെ ജീവനക്കാരനായിരുന്നു അതുല്‍രാജ്. പേര്‍ഷ്യന്‍ ഉള്‍ക്കടലില്‍ ഉണ്ടായ അപകടത്തില്‍ രണ്ട് ഇന്ത്യക്കാരടക്കം ഒന്‍പത് പേര്‍ മരിച്ചിട്ടുണ്ട്. ജൂലൈ 13 ന് നടന്ന അപകട വിവരം ഇന്നാണ് അറിയിച്ചതെന്ന് ബന്ധുക്കൾ പറഞ്ഞു. കഴിഞ്ഞ

error: Content is protected !!