Category: മേപ്പയ്യൂര്‍

Total 1238 Posts

മേപ്പയ്യൂര്‍ സുരക്ഷ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ്: കെട്ടിട നിര്‍മ്മാണ വിഭവ ശേഖരണത്തിന് തുടക്കമായി

മേപ്പയ്യൂര്‍: മേപ്പയ്യൂരില്‍ സുരക്ഷ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെട്ടിട നിര്‍മ്മാണ വിഭവ ശേഖരണം ആരംഭിച്ചു. ആദ്യ ഘട്ടത്തില്‍ അര ലക്ഷം രൂപ കൈമാറി. സി.പി.ഐ.എം ബ്രാഞ്ച് സിക്രട്ടറി ആര്‍.വി അബ്ദുറഹിമാനില്‍ നിന്ന് പേരാമ്പ്ര ഏരിയ കമ്മററി അംഗം കെ.കുഞ്ഞിരാമന്‍ തുക ഏറ്റുവാങ്ങി. ഇ.ആര്‍ സെന്റര്‍ ബ്രാഞ്ചില്‍ നിന്ന് ശേഖരിച്ച അര ലക്ഷം രൂപയാണ് ആദ്യഘട്ടമെന്ന നിലയില്‍

മേപ്പയ്യൂര്‍ പഞ്ചായത്തിലെ കാരേക്കണ്ടി അങ്കണവാടിയിലെ കുട്ടികള്‍ക്ക് പഠനോപകരണം വിതരണം ചെയ്തു

മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് 17-ാം വാര്‍ഡിലെ കാരേക്കണ്ടി അങ്കണവാടിയിലെ കുട്ടികള്‍ക്ക് പഠനോപകരണ കിറ്റുകള്‍ വിതരണം ചെയ്തു.വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.രാജന്‍ നിര്‍വ്വഹിച്ചു. സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍മാന്‍ ഭാസ്‌ക്കരന്‍ കൊഴുക്കല്ലൂര്‍ അധ്യക്ഷത വഹിച്ചു. വികസന സമതി കണ്‍വീനര്‍ കെ.കെ.സുനില്‍, പി.ടി റസിയ, എന്‍.ടി ഷാജി, ഹെര്‍ വി.ജി.രാജ്, ഹീര ജി രാജ്, കെ.ഒ.സജിത എന്നിവര്‍ സംസാരിച്ചു.

മേപ്പയ്യൂര്‍ സലഫി തീവെപ്പ് കേസ്: നിരപരാധികളെ വേട്ടയാടുന്നത് പോലീസ് അവസാനിപ്പിക്കണം-മുസ്ലിം ലീഗ്

മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ സലഫി കോളേജിലെ വാഹനങ്ങള്‍ ഏഴ് വര്‍ഷങ്ങള്‍ക്ക് മുമ്പ് തീവെച്ച് നശിപ്പിക്കപ്പെട്ട കേസില്‍ നിരപരാധികളെ ഇനിയും വേട്ടയാടുന്ന പോലീസ് നടപടി അവസാനിപ്പിക്കണമെന്ന് മുസ്ലിം ലീഗ് മേപ്പയ്യൂര്‍ പഞ്ചായത്ത് കമ്മിറ്റി അധികൃതരോട് ആവശ്യപ്പെട്ടു. ബാഹ്യസമ്മര്‍ദ്ധങ്ങളുടെ പേരില്‍ നിരപരാധികളെ വേട്ടയാടുന്നതിന് പകരം സത്യസന്ധമായ അന്വേഷണം നടത്തി യഥാര്‍ത്ഥ പ്രതികളെ അറസ്റ്റ് ചെയ്യാന്‍ പോലീസ് തയ്യാറാവണമെന്നും യോഗം ആവശ്യപ്പെട്ടു.

എക്‌സൈസ് പരിശോധന; മണിയൂര്‍ മന്തരത്തൂര്‍ മലയില്‍നിന്ന് 500 ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു

പയ്യോളി: ഓണം സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി വടകര എക്‌സൈസ് റെയ്ഞ്ച് മണിയൂരില്‍ നടത്തിയ റെയ്ഡില്‍ 500 ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളും കണ്ടെത്തി. അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍ വിപിന്‍കുമാറിന്റെ നേതൃത്വത്തില്‍ മന്തരത്തൂര്‍ മലയിലാണ് വാറ്റുകേന്ദ്രം കണ്ടെത്തിയത്. റെയ്ഡില്‍ പ്രിവന്റീവ് ഓഫീസര്‍ സി. രാമകൃഷ്ണന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ശ്രീരഞ്ജ്, മുസ്ബിന്‍, ശ്യാം രാജ്, സിവില്‍ എക്‌സൈസ് ഓഫിസര്‍ സീമ

ബാലന്‍സ് നോക്കിയാല്‍ കൃത്യമായ തുക, കയ്യില്‍ കിട്ടുന്നതോ 500 രൂപ കുറച്ച്; കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ എസ്.ബി.ഐ എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കുന്നവര്‍ക്ക് 500 രൂപ നഷ്ടപ്പെടുന്നതായി പരാതി

കൊയിലാണ്ടി: എടിംഎം മെഷീനിൽ നിന്നും പണം പിൻവലിക്കുന്നവർക്ക് ലഭിക്കുന്നത് 500 രൂപ കുറച്ച്. കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ സ്ഥാപിച്ച എസ്.ബി.ഐ യുടെ എടിഎം ആണ് ഇടയ്ക്ക് പണം കുറയ്ക്കുന്നത്. നാല് തവണയായി പണം എടുത്ത സത്യനാണ് പരാതിയുമായി രംഗത്തെത്തിയത്. ഇതു പോലെ നിരവധി പേർ പരാതി പറഞ്ഞെന്ന് അശുപത്രി സെക്യൂരിറ്റി ജീവനക്കാരനും വ്യക്തമാക്കി. എസ്.ബി.ഐ കൊയിലാണ്ടി

കീഴരിയൂരില്‍ കൊവിഡ് മാനദണ്ഡം ലംഘിച്ച് ക്രിക്കറ്റ് കളി; 16 പേര്‍ക്കെതിരെ കൊയിലാണ്ടി പോലീസ് കേസെടുത്തു

കീഴരിയൂര്‍: നടുവത്തൂര്‍ ശ്രീ വാസുദേവാശ്രമം ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ കൊവിഡ് മാനദണ്ഡം ലംഘിച്ച് ഒത്തുകൂടി ക്രിക്കറ്റ് കളിച്ച 16 പേര്‍ക്കെതിരെ കൊയിലാണ്ടി പോലീസ് കേസെടുത്തു. ഇന്ന് രാവിലെ കൊയിലാണ്ടി സബ് ഇന്‍സ്‌പെക്ടര്‍മാരായ ശ്രീജേഷ് എ.എസ്, ഹൊറാള്‍ഡ് ജോര്‍ജ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ സുബിന്‍.കെ, അഖില്‍.കെ എന്നിവരടങ്ങിയ സംഘം സ്‌കൂള്‍ ഗ്രൗണ്ട് സന്ദര്‍ശിച്ചാണ് നിയമനടപടി സ്വീകരിച്ചത്. നമ്പ്രത്തുകരയില്‍ കൊവിഡ്

ഏഴ് വയസ്സ് പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് മേപ്പയ്യൂരില്‍ യുവതി കാമുകനൊപ്പം പോയി; ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്ത് പോലീസ്, ഇരുവരും റിമാന്റിൽ

മേപ്പയ്യൂര്‍: ഏഴ് വയസ് പ്രായമുള്ള കുട്ടിയെ ഉപേക്ഷിച്ച് കാമുകനോടൊപ്പം മേപ്പയ്യൂര്‍ സ്വദേശിയായ യുവതി കടന്നു കളഞ്ഞു. മുപ്പത്തിരണ്ടുകാരനായ രജിലിനൊപ്പമാണ് യുവതി കടന്നു കളഞ്ഞത്. സംഭവത്തില്‍ യുവതിയ്ക്കും യുവാവിനുമെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. മേപ്പയൂര്‍ പോലീസ് ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരമാണ് പ്രതികള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. അറസ്റ്റ് ചെയ്ത പ്രതികളെ പയ്യോളി കോടതിയില്‍ ഹാജരാക്കിയ ശേഷം

മേപ്പയൂരില്‍ എസ്.എസ്.എല്‍.സി ഉന്നത വിജയികളെ മുസ്ലിം ലീഗ് ആദരിച്ചു

മേപ്പയ്യൂര്‍: എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിച്ചു. പി.എസ് അവന്തിക, റിസ്ഗര്‍ അമന്‍ പി.മജീദ്, ഡി.എസ് സിദ്ധാര്‍ത്ഥ്, സിദാന്‍ അഹമ്മദ് എരുവാട്ട്, സി.കെ സഹലാ ഫാത്തിമ, റിയാഫാത്തിമ നടുക്കണ്ടി എന്നിവരെയാണ് മേപ്പയ്യൂര്‍ ടൗണ്‍ മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഉപഹാരങ്ങള്‍ നല്‍കി ആദരിച്ചത്. മുസ്ലീം ലീഗ് ടൗണ്‍ കമ്മറ്റി പ്രസിഡന്റ് ഐ.ടി.അബ്ദുല്‍ സലാം

മേപ്പയൂരില്‍ ആള്‍മറയില്ലാത്ത കിണറ്റില്‍ വീണ പോത്തിന് രക്ഷകരായി പേരാമ്പ്രയിലെ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍

മേപ്പയ്യൂർ: മേപ്പയൂരിൽ കിണറ്റിൽ വീണ പോത്തിനെ രക്ഷപ്പെടുത്തി. കായലാട്ട് നെല്ലിയുള്ളതിൽ ചന്ദ്രൻ വളർത്തുന്ന പോത്താണ് വീട്ട് പറമ്പിലെ ആൾമറയില്ലാത്ത കിണറിൽ വീണത്. ഇന്ന് വൈകീട്ട് 5.30 നായിരുന്നു പോത്ത് അപകടത്തിൽ പെട്ടത്. ഉടൻതന്നെ പേരാമ്പ്ര ഫയർഫോഴ്സ് യൂണിറ്റ് അംഗങ്ങൾ സ്ഥലത്തെത്തി വളരെ സാഹസികമായാണ് പോത്തിനെ കിണറിൽ നിന്ന് പുറത്തെത്തിച്ചത്. 25 അടിയോളം താഴ്ചയുള്ള കിണറിൽ 8

മേപ്പയ്യൂര്‍, കൂത്താളി, ചങ്ങരോത്ത്, തുറയൂര്‍, ചക്കിട്ടപ്പാറ എന്നിവിടങ്ങളില്‍ ആശ്വാസത്തിന്റെ ദിനം; പഞ്ചായത്തുകളില്‍ ഇന്ന് രേഖപ്പെടുത്തിയ ടി.പി.ആര്‍ നിരക്ക് 10 ശതമാനത്തില്‍ താഴെ, ടെസ്റ്റ് വര്‍ദ്ധിപ്പിച്ചത് ഫലം കാണുന്നു

പേരാമ്പ്ര: പേരാമ്പ്ര മേഖലയില്‍ കൊവിഡ് വ്യാപനം കൂടി വരുന്ന സാഹചര്യത്തില്‍ മേഖലയിലെ പഞ്ചായത്തുകളില്‍ രോഗവാഹകരെ കണ്ടെത്തുന്നതിനായി മെഗാ ടെസ്റ്റ് ക്യാമ്പുകളാണ് സംഘടിപ്പിക്കുന്നത്. ടെസ്റ്റുകളുടെ ഫലം പുറത്തുവരുമ്പോളാണ് പഞ്ചായത്തിലെ അതതു ദിവസത്തിലെ ടി.പി.ആര്‍ കണക്കാക്കുന്നത്. ഇതനുസരിച്ച് പേരാമ്പ്ര മേഖലയിലെ അഞ്ച് പഞ്ചായത്തുകളുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ആശ്വാസം നല്‍കുന്നതാണ്. ചങ്ങരോത്ത്, തുറയൂര്‍, ചക്കിട്ടപ്പാറ, കൂത്താളി, മേപ്പയ്യൂര്‍

error: Content is protected !!