Category: പയ്യോളി

Total 439 Posts

കൊയിലാണ്ടിയിലെ വോട്ടിംഗ് മെഷീനുകളില്‍ തകരാര്‍, പ്രതിഷേധവുമായി രാഷ്ട്രീയ പാര്‍ട്ടികള്‍

കൊയിലാണ്ടി: കൊയിലാണ്ടി നിയോജക മണ്ഡലത്തിലെ വോട്ടിംഗ് മെഷീനുകളില്‍ തകരാര്‍ കണ്ടെത്തി. പയ്യോളിയില്‍ നടന്ന പരിശോധനയിലാണ് തകരാര്‍ കണ്ടെത്തിയത്. ആകെ 370 മെഷീനുകളാണ് കൊയിലാണ്ടി നിയോജക മണ്ഡലത്തില്‍ ഉള്ളത്. അതില്‍ മിക്കയെണ്ണത്തിലും പ്രശ്‌നമുണ്ടെന്നാണ് രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ അറിയിച്ചത്. ഇന്ന് രാവിലെ 7.30 ക്ക് തന്നെ അധികൃതര്‍ പയ്യോളിയില്‍ എത്തിയരുന്നു. ഒന്‍പത് മണിയോടു കൂടി വിവിധ പാര്‍ട്ടിയിലെ

ഈ തെരഞ്ഞെടുപ്പ് രാജ്യത്തിന്റെ നന്മയ്ക്ക് വേണ്ടിയുള്ള പോരാട്ടമാണെന്ന് സിപിഐഎം പിബി അംഗം തപന്‍ സെന്‍

പയ്യോളി : ഈ തെരഞ്ഞെടുപ്പ് രാജ്യത്തിന്റെ നന്മക്ക് വേണ്ടിയുള്ള പോരാട്ടമാണെന്ന് സി.പി. ഐ.എം പിബി അംഗവും സിഐടിയു അഖിലേന്ത്യ ജനറല്‍ സെക്രട്ടറിയുമായ തപന്‍ സെന്‍ പറഞ്ഞു. എല്‍.ഡി.എഫ് പയ്യോളിയില്‍ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ നശിപ്പിക്കുന്ന നയങ്ങളാണ് എന്‍.ഡി.എ സര്‍ക്കാര്‍ പിന്‍ തുടരുന്നത്. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാര്‍ ജനാധിപത്യ

തിക്കോടിയില്‍ കനത്ത ജാഗ്രത, അഞ്ചര വയസുകാരിയുടെ മരണം ഷിഗല്ല രോഗബാധയെ തുടര്‍ന്നെന്ന് ആരോഗ്യവകുപ്പ്

പയ്യോളി: തിക്കോടിയില്‍ കഴിഞ്ഞ ദിവസം അഞ്ചര വയസ്സുള്ള കുട്ടി മരിച്ച സംഭവം ഷിഗെല്ല രോഗ ബാധയെ തുടര്‍ന്നെന്ന് ആരോഗ്യ വകുപ്പ്. പ്രദേശത്ത് കനത്ത ജാഗ്രത പുറപ്പെടുവിച്ചു. കോഴിക്കോട് ഡി.എം.ഒ ഡോ.പീയുഷ് നമ്പൂതിരിപ്പാടിന്റെ നിര്‍ദ്ദേശ പ്രകാരം യോഗം വിളിച്ച് ചേര്‍ത്തു. പയ്യോളിയിലും, തിക്കോടിയിലും വയറിളക്ക രോഗങ്ങള്‍ വ്യാപകമായതിനാലും പയ്യോളിയില്‍ നിന്ന് വിതരണം ചെയ്യുന്ന സിപ്പപ്പില്‍ നിന്നാണ് രോഗവ്യാപനം

‘ ഞങ്ങളുടെ മനസറിഞ്ഞവരാണ് ഇടതുപക്ഷം..തുടരണം ഈ ഭരണം ‘ തീരദേശമിളക്കി തീരദേശ ജാഥ

പയ്യോളി: സംസ്ഥാന സര്‍ക്കാര്‍ മത്സ്യത്തൊഴിലാളികള്‍ക്കായി നടപ്പിലാക്കിയ വികസനപ്രവര്‍ത്തനം വിശദീകരിച്ചു കൊണ്ട് കെ.ദാസന്‍ എംഎല്‍എയുടെ നേതൃത്വത്തിലുള്ള തീരദേശ ജാഥക്ക് തുടക്കമായി. ജാഥ ഇന്ന് കണ്ണന്‍ കടവില്‍ സമാപിക്കും. കോട്ടക്കലില്‍ നിന്നും ആരംഭിച്ച ജാഥ സിപിഐ ദേശീയ എക്‌സിക്യൂട്ടീവ് അംഗം കെ.ഇ.ഇസ്മയില്‍ ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസില്‍ നിന്നും രാജിവച്ച് സിപിഐഎമ്മുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തയ്യാറായ മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് ജില്ലാസെക്രട്ടറി

കൊയിലാണ്ടിയിൽ കോൺഗ്രസ്സിൽ നിന്നും കൊഴിഞ്ഞുപോക്ക് തുടരുന്നു

പയ്യോളി: പയ്യോളി ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി സിപിഎമ്മിൽ ചേർന്നു. മത്സ്യതൊഴിലാളി കോൺഗ്രസ് ജില്ലാ സെക്രട്ടറി, കോട്ടക്കൽ കയർ സൊസൈറ്റി പ്രസിഡണ്ട് എന്നീ ചുമതലകൾ വഹിച്ചിരുന്ന ടി.ഉമാനാഥ് ആണ് കോൺഗ്രസ് വിട്ടത്. കെ.ദാസൻ എംഎൽഎ ചെങ്കൊടിനൽകി അദ്ദേഹത്തെ സിപിഐ(എം) ലേക്ക് സ്വീകരിച്ചു. ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥി കാനത്തിൽ ജമീലയുടെ വമ്പിച്ച വിജയത്തിനുവേണ്ടി സജീവമായി പ്രവർത്തിക്കുമെന്ന്

കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്ക് നഷ്ടപരിഹാരമെവിടെ? വ്യാപാരികള്‍ പ്രതിഷേധം സംഘടിപ്പിച്ചു

പയ്യോളി : ദേശീയപാതാ വികസനത്തിന്റെ ഭാഗമായി കുടിയൊഴിപ്പിക്കപ്പെടുന്ന വ്യാപാരികള്‍ക്ക് നഷ്ടപരിഹാരവും സാവകാശവും ആവശ്യപ്പെട്ട് പ്രതിഷേധം സംഘടിപ്പിച്ചു. വ്യാപാരി വ്യവസായി ഏകോപനസമിതിയാണ് പയ്യോളിയില്‍ പ്രതിഷേധ പ്രകടനം നടത്തിയത്. ദേശീയപാതാ വികസനത്തിന്റെ ഭാഗമായി പയ്യോളി ടൗണില്‍ ഏകദേശം 200 കടകളാണ് പൊളിച്ചുനീക്കപ്പെടുന്നത്.കുടിയൊഴിപ്പിക്കപ്പെടുന്ന വ്യാപാരികള്‍ക്ക് രണ്ട് ലക്ഷം രൂപയും വ്യാപാര സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ക്ക് 6000 രൂപ വീതം ആറുമാസത്തേക്ക് 36,000

യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ കെ റെയില്‍ പദ്ധതി ഉപേക്ഷിക്കുമെന്ന് രമേശ് ചെന്നിത്തല

പയ്യോളി : വോട്ടര്‍ പട്ടികയില്‍ സര്‍വീസ് സംഘടനകളെ ഉപയോഗിച്ചു നാലര ലക്ഷത്തോളം വ്യാജ വോട്ടുകള്‍ സിപിഐഎം ചേര്‍ത്തിട്ടുണ്ടെന്ന് രമേശ് ചെന്നിത്തല. തിരഞ്ഞെടുപ്പില്‍ വ്യാജ വോട്ടുകള്‍ ഉപയോഗിച്ചു ജനാഭിലാഷത്തെ അട്ടിമറിക്കാനാണു സിപിഐഎം ശ്രമിക്കുന്നതെന്നും ഇതിനെതിരെ കോടതിയെ സമീപിക്കുന്ന കാര്യ പരിഗണനയിലാണെന്നും പ്രതിപക്ഷ നേതാവ്. കൊയിലാണ്ടി നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി എന്‍. സുബ്രഹ്‌മണ്യന്റെ തിരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു

വ്യാജ വോട്ടുകൊണ്ടു വിജയിക്കാമെന്ന വ്യാമോഹം നടക്കില്ല: രമേഷ് ചെന്നിത്തല

പയ്യോളി: യുഡിഎഫിനെ ഇല്ലാതാക്കാന്‍ ഭരണപക്ഷം അഴിമതിപ്പണം ഒഴുക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വ്യാജ വോട്ടു കൊണ്ട് വിജയിക്കാമെന്ന വ്യാമോഹം നടക്കാന്‍ പോകുന്നില്ല. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വ്യാജ വോട്ടു കൊണ്ടാണ് അവര്‍ക്ക് വിജയിക്കാനായത്. യുഡിഎഫും എല്‍ഡിഎഫും തമ്മിലുള്ള വോട്ടു വ്യത്യാസം ഒന്നോ ഒന്നര ലക്ഷമോ മാത്രമാണ്. എന്നാല്‍ വ്യാജ വോട്ടുകളുടെ എണ്ണം നാല് ലക്ഷമാണ്. ഇക്കാര്യത്തില്‍

മുതിർന്ന സിപിഎം നേതാവ് സി.കുഞ്ഞിരാമൻ അന്തരിച്ചു

പയ്യോളി: പയ്യോളി തെക്കയിൽ സി കുഞ്ഞിരാമൻ 85 വയസ്സ് അന്തരിച്ചു. വാർദ്ധക്യസഹജമായ രോഗം കാരണം കിടപ്പിലായിരുന്നു. ബുധനാഴ്ച വൈകീട്ട് 7.30 ഓടെയായിരുന്നു അന്ത്യം. സി.പി.ഐ.എം മുൻ കൊയിലാണ്ടി ഏരിയ കമ്മറ്റി അംഗവും, മുൻ പയ്യോളി ലോക്കൽ സെക്രട്ടറിയുമായിരുന്നു. മുൻ പയ്യോളി പഞ്ചായത്ത് വൈസ് പ്രസിഡണ്ട്, പയ്യോളി അർബൻ ബാങ്ക് മുൻ ഡയരക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

തിക്കോടിയില്‍ ചിങ്ങപുരം മഹാവിഷ്ണു ക്ഷേത്ര മഹോത്സവം കൊടിയേറി

തിക്കോടി: ചിങ്ങപുരം മഹാവിഷ്ണു ക്ഷേത്രആറാട്ട് മഹോത്സവം കൊടിയേറി. തന്ത്രി അണ്ടലാടി പരമേശ്വര്‍ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലാണ് കൊടിയേറ്റ ചടങ്ങുകള്‍ നടന്നത്. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണ് ചടങ്ങുകള്‍ സംഘടിപ്പിച്ചത് മാര്‍ച്ച് 22 ന് ഉത്സവവിളക്ക്, 23-ന് ചെറിയ വിളക്ക്, 24 ന് വലിയ വിളക്ക്, 25 ന് പള്ളിവേട്ട, 26 ന് ആറോട്ടോടെ ഉത്സവത്തിന് സമാപനമാകും.

error: Content is protected !!