Category: ചരമം

Total 1092 Posts

വിശ്വഹിന്ദു പരിഷത്ത് പേരാമ്പ്ര പ്രഖണ്ഡ് പ്രസിഡന്റ് പിലാവുള്ളതില്‍ രാജീവന്‍ (ബാബു) കൈതക്കല്‍ അന്തരിച്ചു

പേരാമ്പ്ര: വിശ്വഹിന്ദു പരിഷത്ത് പേരാമ്പ്ര പ്രഖണ്ഡ് പ്രസിഡന്റ് പിലാവുള്ളതില്‍ രാജീവന്‍ (ബാബു) കൈതക്കല്‍ അന്തരിച്ചു. നാല്‍പ്പത്തെട്ട് വയസ്സായിരുന്നു. അച്ഛന്‍: പരേതനായ കുഞ്ഞപ്പകുറുപ്പ്, അമ്മ: കാര്‍ത്തിയായനി അമ്മ. ഭാര്യ: ദിവ്യ അയനിക്കാട്. മക്കള്‍: അമര്‍നാഥ്, ഹരിനന്ദന, കാശിനാഥന്‍.സഹോദരന്‍: വേണു (ന്യൂ ഫ്രണ്ട്‌സ് ഫര്‍ണിച്ചര്‍ കക്കാട്). സംസ്‌കാരം ഇന്ന് രാവിലെ 10മണിക്ക് വീട്ടുവളപ്പില്‍.

കായണ്ണബസാര്‍ ചെറുക്കാട് കൂടത്താംപൊയില്‍ കൃഷ്ണന്‍ അന്തരിച്ചു

കായണ്ണബസാര്‍: ചെറുക്കാട് കൂടത്താംപൊയില്‍ കൃഷ്ണന്‍ അന്തരിച്ചു. അറുപത്തിയഞ്ച് വയസായിരുന്നു. ഭാര്യ: ജാനു. സഹോദരങ്ങള്‍: കെ.പി.കുഞ്ഞിക്കണ്ണന്‍, കെ.പി.രാഘവന്‍, ജാനകി, ദേവകി, ഓമന, പരേതയായ ചിരുതക്കുട്ടി.

പേരാമ്പ്ര ചിരുതകുന്നുമ്മല്‍ ചാലില്‍ മീത്തല്‍ ഗണേശന്‍ അന്തരിച്ചു

പേരാമ്പ്ര: ചിരുതകുന്നുമ്മല്‍ ചാലില്‍ മീത്തല്‍ ഗണേശന്‍ അന്തരിച്ചു. അന്‍പത്തിനാല് വയസ്സായിരുന്നു. ഭാര്യ:രാധ. മക്കള്‍: ജിധിന്‍രാഗ്, ജീനരാഗ്. സഹോദരന്‍: ബാലന്‍ (കുറുവഞ്ചേരി). സഞ്ചയനം തിങ്കളാഴ്ച.

നിട്ടൂരിലെ പ്രമുഖ പാരമ്പര്യ നാട്ടുവൈദ്യനായ താഴെ ഇടപ്പന നാണു നായര്‍ അന്തരിച്ചു

കുറ്റ്യാടി: നിട്ടൂരിലെ പ്രമുഖ പാരമ്പര്യ നാട്ടുവൈദ്യനായ താഴെ ഇടപ്പന നാണു നായര്‍ അന്തരിച്ചു. എണ്‍പത്തഞ്ച് വയസ്സായിരുന്നു. ഭാര്യ: ഓമന അമ്മ. മക്കള്‍: ഇ.കെ. പ്രമോദ് (അസി. പ്രൊഫസര്‍ മീഞ്ച കോളേജ്, കോഴിക്കോട്), പരേതനായ പ്രകാശന്‍. മരുമക്കള്‍:രോഷ്‌നി (കാലിക്കറ്റ് സര്‍വകലാശാല), പുഷ്പജി (കുടുംബാരോഗ്യകേന്ദ്രം, തരിയോട്, വയനാട്). സഞ്ചയനം വെള്ളിയാഴ്ച.

ചങ്ങരോത്ത് അഞ്ചുവയസ്സുകാരി പനിയെത്തുടര്‍ന്ന് മരിച്ചു

ചങ്ങരോത്ത്: ചങ്ങരോത്ത് പനിയെത്തുടര്‍ന്ന് അഞ്ചുവയസ്സുകാരി മരിച്ചു. ചങ്ങരോത്ത് പഠിക്കല്‍ റഫീഖിന്റെ മകള്‍ റന ഫാത്തിമയാണ് മരിച്ചത്. പനിയെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന കുട്ടിയെ ഇന്ന് പുലര്‍ച്ചെ അസുഖം കൂടുതയലായതിനെത്തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. ചങ്ങരോത്ത് എം.യു.പി സ്‌കൂള്‍ എല്‍.കെ.ജി വിദ്യാര്‍ത്ഥിയാണ്. ഉമ്മ: സൗദ. സഹോദരങ്ങള്‍: റിഫ ഖദീജ, റിദ ഫാത്തിമ. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി മെഡിക്കല്‍ കോളേജ്

മുക്കം എന്‍.ഐ.ടിയില്‍ ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു; മകന്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്

കോഴിക്കോട്: കോഴിക്കോട് മുക്കം എന്‍.ഐ.ടിയില്‍ ദമ്പതികളെ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. സിവില്‍ എന്‍ജിനീയറിങ് ഡിപ്പാര്‍ട്ട്‌മെന്റിലെ ടെക്‌നീഷന്‍ അജയകുമാര്‍ (56), ഭാര്യ ലിനി (50) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പൊള്ളലേറ്റ എട്ടാം ക്ലാസ് വിദ്യാര്‍ഥിയായ മകന്‍ ചികിത്സയിലാണ്. ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തതെന്നാണ് പൊലീസ് പറയുന്നത്. ഗ്യാസ് സിലിണ്ടര്‍

കണ്ണൂരില്‍ ബൈക്ക് അപകടത്തില്‍പ്പെട്ടു; തിരുവമ്പാടി സ്വദേശിയായ യുവാവ് മരിച്ചു

തിരുവമ്പാടി: കണ്ണൂര്‍ ചാലയില്‍ വെച്ചുണ്ടായ ബൈക്കപകടത്തില്‍ തിരുവമ്പാടി സ്വദേശിയായ യുവാവ് മരിച്ചു. തിരുവമ്പാടി മാര്‍ക്കറ്റിംഗ് സൊസൈറ്റി റിട്ട. ജീവനക്കാരന്‍ വിയ്യോത്ത് ശേഖരന്റെ മകന്‍ സംഗീത് (36) ആണ് മരിച്ചത്. തിരുവമ്പാടി ബസ്റ്റാന്‍ഡില്‍ പ്രവര്‍ത്തിക്കുന്ന കന്യക ഫാന്‍സി ഉടമയാണ്. കണ്ണൂര്‍ ചാല ബൈപ്പാസില്‍ വച്ചാണ് അപകടം നടന്നത്. ചാലയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച മൃതദേഹം പിന്നീട് മെഡിക്കല്‍ കോളേജ്

കൂത്താളി ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റും കോണ്‍ഗ്രസ് നേതാവുമായ പി.സി കാര്‍ത്ത്യായനി അന്തരിച്ചു

പേരാമ്പ്ര: കൂത്താളി ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റും കോണ്‍ഗ്രസ് നേതാവുമായ പേരാമ്പ്ര തണ്ടോറപ്പാറയിലെ പുത്തന്‍പുരയില്‍ പി.സി കാര്‍ത്ത്യായനി അന്തരിച്ചു. എഴുപത് വയസ്സായിരുന്നു. ഉള്ള്യേരി സ്വകാര്യാമെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. 2000-2005 ല്‍ കൂത്താളി പഞ്ചായത്ത് പ്രസിഡന്റായിരുന്നു. 2010-2015ല്‍ പഞ്ചായത്ത് മെമ്പറുമായി. കൂടാതെ മഹിളാ കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി, സേവാദള്‍ ജില്ലാ ഓര്‍ഗനൈസര്‍ എന്നീ പദവികള്‍

കൈതയ്ക്കല്‍ കുറ്റിക്കണ്ടി ഗോവിന്ദന്‍ നമ്പ്യാര്‍ അന്തരിച്ചു

പേരാമ്പ്ര: കൈതയ്ക്കല്‍ കുറ്റിക്കണ്ടി ഗോവിന്ദന്‍ നമ്പ്യാര്‍ അന്തരിച്ചു. എണ്‍പത്തെട്ട് വയസ്സായിരുന്നു. ഭാര്യ പരേതയായ കല്ലോത്ത്കുഞ്ഞി മാധവി അമ്മ. മക്കള്‍: പുഷ്പ, വിജയകുമാരി, അനില്‍, അനിത. മരുമക്കള്‍: ബാബു (തൊട്ടില്‍ പാലം), നാരായണന്‍ (കോതോട്), ശശി (കോതോട്), ഷിജി. സഹോദരന്‍: അച്ചുതന്‍ നമ്പ്യാര്‍. സംസ്‌കാരം നാളെ രാവിലെ 9 മണിക്ക് വീട്ടുവളപ്പില്‍.

പ്രവാസി വ്യവസായിയും ചലച്ചിത്ര നിര്‍മ്മാതാവുമായ അറ്റ്‌ലസ് രാമചന്ദ്രന്‍ അന്തരിച്ചു

ദുബായ്: ഇനിയില്ല, ‘ജനകോടികളുടെ വിശ്വസ്ത സ്ഥാപനം’ എന്ന ഒറ്റ പരസ്യ വാചകങ്ങളിലൂടെ മലയാളി മനസ്സിൽ ചേക്കേറിയ ആ വ്യവസായി. പ്രവാസി വ്യവസായിയും ചലച്ചിത്ര നിര്‍മ്മാതാവുമായ അറ്റ്‌ലസ് രാമചന്ദ്രന്‍ അന്തരിച്ചു. ദുബായിലെ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ഞായറാഴ്ച രാത്രിയോടെയായിരുന്നു അന്ത്യം. ഹൃദയാഘാതമാണ് മരണകാരണം. ഗള്‍ഫ് രാജ്യങ്ങളില്‍ അമ്പതോളം ശാഖകളുള്ള അറ്റ്‌ലസ് ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ചെയര്‍മാനായിരുന്നു രാമചന്ദ്രൻ.

error: Content is protected !!