Category: ചരമം

Total 1090 Posts

മുയിപ്പോത്ത് നിടുമ്പ്രത്ത് താഴെക്കുനി കല്യാണി അന്തരിച്ചു

പേരാമ്പ്ര: മുയിപ്പോത്ത് നിടുമ്പ്രത്ത് താഴെക്കുനി കല്യാണി അന്തരിച്ചു. തൊണ്ണൂറ്റേഴ് വയസ്സായിരുന്നു. ഭര്‍ത്താവ് പരേതനായ ചിള്ളിയുള്ളതില്‍ ചോയി (ചെറുവണ്ണൂര്‍). മക്കള്‍: വിമല, ജാനു (ഇരുവരും മുയിപ്പോത്ത്). മരുമക്കള്‍: കുഞ്ഞിക്കണ്ണന്‍, നാരായണന്‍ (ഇരുവരും മുയിപ്പോത്ത്). സഹോദരങ്ങള്‍: പരേതരായ മാതു, ജാനു, മണിയം കുന്നുമ്മല്‍ കണ്ണന്‍.

വടകര കക്കട്ടില്‍ കോവിഡിന് ശേഷം ഡെങ്കിപ്പനി ബാധിച്ച് അബോധാവസ്ഥയിലായിരുന്ന കുട്ടി മരിച്ചു

കക്കട്ട് : കോവിഡിന് ശേഷം ഡെങ്കിപ്പനി ബാധിച്ച് അബോധാവസ്ഥയിലായിരുന്ന കുട്ടി മരിച്ചു. മുനമ്പം കവല ചെക്കനാട്ട് ആന്‍ഡ്രൂസിന്റെ മകന്‍ ആന്‍സന്‍ ആന്‍ഡ്രൂസ് ആണ് മരിച്ചത്. പതിനൊന്ന് വയസ്സായിരുന്നു. 2020ല്‍ കോവിഡ് ബാധിച്ച് 27 ദിവസം കഴിഞ്ഞപ്പോള്‍ പനി ബാധിച്ചു. നാലുദിവസത്തിനുശേഷം ഇത് ഡെങ്കിപ്പനിയാണെന്ന് സ്ഥിരീകരിച്ചപ്പോഴേക്കും കുട്ടി അബോധാവസ്ഥയില്‍ ആയി. ഒന്നരവര്‍ഷമായി അബോധാവസ്ഥയില്‍ ചികിത്സയിലായിരുന്നു. കോഴിക്കോട് നരിപ്പറ്റ

ചക്കിട്ടപാറ പൊന്മലപ്പാറയില്‍ ചിറയില്‍ ഷാജു അന്തരിച്ചു

ചക്കിട്ടപാറ: പൊന്മലപ്പാറയിലെ ചിറയില്‍ ഷാജു(മത്തായി) അന്തരിച്ചു. അന്‍പത് വയസ്സായിരുന്നു. ഭാര്യ:ബിന്ദു. മക്കള്‍: ജോഷ്വാ, ജോയല്‍, ജോമല്‍. സഹോദരങ്ങള്‍: ഫാ. തോമസ് ചിറയില്‍ (സി.എം.ഐ തെലുങ്കാന), സിസ്റ്റര്‍ സുകൃത ചിറയില്‍ (എസ്.ഡി തെലുങ്കാന), മനോജ്. സംസ്‌കാരം ബുധനാഴ്ച്ച രാവിലെ 10:30-ന് ചക്കിട്ടപാറ സെയ്ന്റ് ആന്റണീസ് പള്ളിയില്‍.

വില്ല്യാപ്പള്ളി പൊന്മേരി പറമ്പില്‍ കനാലില്‍ യുവാവ് മുങ്ങി മരിച്ചു

വില്ല്യാപ്പള്ളി: പൊന്മേരി പറമ്പില്‍ കനാലില്‍ മുങ്ങി യുവാവ് മരിച്ചു. പുളികംകോട്ട് മീത്തല്‍ ജിതേഷ് ആണ് മരിച്ചത്. നാല്‍പത്തി മൂന്ന് വയസായിരുന്നു. ഇന്നലെ രാത്രി 12.30-ഓടെയാണ് കനാലില്‍ നിന്ന് മൃതദേഹം കണ്ടെത്തിയത്. പ്രദേശവാസികള്‍ അറിയിച്ചതിനെ തുടര്‍ന്ന് വടകര അഗ്‌നിരക്ഷാനിലയത്തില്‍ നിന്ന് സേനാംഗങ്ങള്‍ എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. അച്ഛന്‍: പരേതനായ കണാരന്‍. അമ്മ: ജാനു. സഹോദരങ്ങള്‍: ദിനേശന്‍, ചന്ദ്രി,

ഫ്‌ളക്‌സ് ബോര്‍ഡ് കെട്ടുന്നതിനിടെ മരത്തില്‍ നിന്ന് വീണു; കണ്ണൂരില്‍ ബ്രസീല്‍ ആരാധകനായ യുവാവിന് ദാരുണാന്ത്യം

കണ്ണൂര്‍: ഫ്‌ളക്‌സ് ബോര്‍ഡ് കെട്ടുന്നതിനിടെ മരത്തില്‍ നിന്ന് വീണ് യുവാവിന് ദാരുണാന്ത്യം. കണ്ണൂര്‍ അഴീക്കോടാണ് സംഭവം. അലവില്‍ സ്വദേശിയായ നിതീഷ് ആണ് മരിച്ചത്. നാല്‍പ്പത്തിയേഴ് വയസായിരുന്നു. കടുത്ത ബ്രസീല്‍ ആരാധകനായിരുന്നു നിതീഷ്. വ്യാഴാഴ്ച രാത്രി അലവില്‍ ബസ് സ്‌റ്റോപ്പിന് സമീപം ഫ്‌ളക്‌സ് കെട്ടിയ ശേഷമാണ് അപകടം. കെട്ടിയ ഫ്‌ളക്‌സ് ബോര്‍ഡ് അലങ്കരിക്കുന്നതിനിടെയാണ് മരത്തില്‍ നിന്ന് കാല്

വടകര തോടന്നൂരില്‍ വയോധിക കിണറ്റില്‍ വീണ് മരിച്ചു

വടകര: തോടന്നൂരില്‍ വയോധിക കിണറ്റിൽ വീണ് മരിച്ചു. ബിസ്മില്ല വീട്ടിൽ മറിയം ആണ് മരിച്ചത്. എഴുപത്തിരമണ്ട് വയസായിരുന്നു. പുലര്‍ച്ചെ ആറരയോടെയാണ് സംഭവം. വിവരമറിഞ്ഞ ഉടന്‍ സ്ഥലത്തെത്തിയ വടകര ഫയര്‍ ഫോഴ്സ് റെസ്ക്യൂ നെറ്റിന്‍റെ സഹായത്തോടെ മൃതദേഹം കരയ്ക്കെത്തിച്ചു. പോസ്റ്റുമോർട്ടത്തിനായി മൃതദേഹം വടകര ഗവ. ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പരേതനായ സലാമാണ് മറിയത്തിന്റെ ഭർത്താവ്.

കൊയിലാണ്ടി മുചുകുന്നിൽ മധ്യവയസ്കൻ തീകൊളുത്തി മരിച്ചു

കൊയിലാണ്ടി: മുചുകുന്ന് സ്വദേശിയായ മധ്യവയസ്കൻ തീകൊളുത്തി മരിച്ചു. കേളപ്പജി ന​ഗറിലുള്ള അശോകൻ (61) ആണ് മരിച്ചത്. ഇന്ന് രാവിലെ ആറ് മണിയോടെയാണ് സംഭവം. വീട്ടിലെ മുറിയിൽ കയറി വാതിലടച്ചശേഷം ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. ശബ്ദംകേട്ടെത്തിയ നാട്ടുകാരും മകനും ചേർന്ന് തീയണയ്ക്കാൻ ശ്രമിച്ചെങ്കിലും രക്ഷിക്കാൻ സാധിച്ചില്ല. കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾക്ക് ശേഷം മൃതദേഹം

മലപ്പുറത്ത് അമ്മയും രണ്ട് പെൺമക്കളും തൂങ്ങിമരിച്ച നിലയിൽ

മലപ്പുറം: കോട്ടയ്ക്കലില്‍ അമ്മയും രണ്ട് പെൺമക്കളും തൂങ്ങിമരിച്ച നിലയിൽ. ചെട്ടിയാൻ കിണർ റഷീദ് അലിയുടെ ഭാര്യ സഫ്‍വ (26) മക്കളായ ഫാത്തിമ മർസീഹ (4), മറിയം (1) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കിടപ്പുമുറിയിൽ തൂങ്ങി മരച്ച നിലയിലാണ് കണ്ടത്. രാവിലെ 5.30 ഓടെയാണ് സംഭവം. സഫ്‍വയുടെ ഭർത്താവ് അലിയാണ് വിവരം ബന്ധുക്കളെ അറിയിച്ചത്. ഉടൻ

ചെറുവണ്ണൂര്‍ വടക്കേപുന്നച്ചില്‍ ഫാത്തിമ അന്തരിച്ചു

പേരാമ്പ്ര: ചെറുവണ്ണൂര്‍ ആയോല്‍ പടിക്ക് സമീപം പരേതനായ വടക്കേപുന്നച്ചില്‍ സൂപ്പിയുടെ ഭാര്യ ഫാത്തിമ അന്തരിച്ചു. എഴുപത്തിഒന്‍പത് വയസ്സായിരുന്നു. മക്കള്‍: വി.പി കുഞ്ഞബ്ദുല്ല (ജനറല്‍ സെക്രട്ടറി ചെറുവണ്ണൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി), കുഞ്ഞമ്മദ്, ആയിശ, ആസ്യ, നബീസ. മരുമക്കള്‍: ടി.പി ഹംസ, മമ്മു (കൂട്ടാലിട), മൊയ്തീന്‍ കുട്ടി (പൂനത്ത്), ജമീല, ജമീല. സഹോദരങ്ങള്‍: തിരുമംഗലത്ത് അമ്മത്, മൊയ്തീന്‍

കണ്ണൂരില്‍ മകനെ ഡ്രൈവിംഗ് പഠിപ്പിക്കുന്നതിനിടെ കാര്‍ കിണറ്റില്‍ വീണു; അച്ഛനും മകനും മരിച്ചു

കണ്ണൂര്‍: ആലക്കോട് നെല്ലിക്കുന്നില്‍ കാര്‍ കിണറ്റില്‍ വീണുണ്ടായ അപകടത്തില്‍ അച്ഛനും മകനും മരിച്ചു. താരാമംഗലത്ത് മാത്തുക്കുട്ടി (60) മകന്‍ വിന്‍സ് (18) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. അച്ഛന്‍ മാത്തുക്കുട്ടി സംഭവ സ്ഥലത്തുവച്ച് തന്നെ മരണപ്പെട്ടിരുന്നു. ഗുരുതരമായി പരിക്കേറ്റ വിന്‍സ് ചികിത്സയിലിരിക്കെ വൈകുന്നേരത്തോടെയാണ് മരിച്ചത്. വിന്‍സ് ഡ്രൈവിംഗ് പഠിക്കാനായി വീട്ടില്‍ നിന്നും കാര്‍ പുറത്തിറക്കുന്നതിനിടെയാണ്

error: Content is protected !!