Category: ചരമം
കടിയങ്ങാട് കാളിയെടുത്ത് മീത്തല്‍ നാരായണന് നായര്‍ അന്തരിച്ചു
കടിയങ്ങാട്: കടിയങ്ങാട് കല്ലൂര്‍ കാളിയെടുത്ത് മീത്തല്‍ നാരായണന് നായര്‍ അന്തരിച്ചു. എണ്‍പത്തഞ്ച് വയസ്സായിരുന്നു. ഭാര്യ: പരേതയായ മാധവിയമ്മ. മക്കള്‍: ദേവകി, ഷൈലജ, ഷൈല, സത്യന് (കെ.എസ്.ഇ.ബി. പേരാമ്പ്ര), ഷൈ. മരുമക്കള്‍: നാരായണന്, രമ്യ, അനില്‍കുമാര്‍. സഞ്ചയനം വ്യാഴാഴ്ച്ച നടക്കും.
തൊട്ടില്‍പ്പാലം സ്വദേശി സൗദി അറേബ്യയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു
റിയാദ്: തൊട്ടില്‍പ്പാലം സ്വദേശി സൗദി അറേബ്യയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. പത്തിരിപ്പാല സ്വദേശി ജോസഫ് ആണ് മരിച്ചത്. അറുപത് വയസായിരുന്നു. റിയാദില്‍ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ബത്ഹലയിലെ സ്വകാര്യ ക്ലിനിക്കില്‍ ഡോക്ടറെ കാണാനായി പോയെങ്കിലും ഹൃദയാഘാതം ഉണ്ടാവുകയും മരണം സംഭവിക്കുകയുമായിരുന്നു. ഇരുപത്തിയേഴ് വര്‍ഷമായി റിയാദില്‍ ജോലി ചെയ്ത് വരികയായിരുന്നു ജോസഫ്.
ഗായിക വാണി ജയറാം അന്തരിച്ചു
ചെന്നൈ: പ്രശസ്ത പിന്നണി ഗായികയും പദ്മഭൂഷണ്‍ ജേതാവുമായ വാണി ജയറാം അന്തരിച്ചു. 77 വയസ്സായിരുന്നു. ചെന്നൈയിലെ വസതിയില്‍ കുഴഞ്ഞ് വീണ വാണിയെ ആശുപത്രിയിലെത്തിച്ചെങ്കിലും അതിനോടകം മരണം സംഭവിച്ചിരുന്നു. തമിഴ്, തെലുഗു, കന്നട, മലയാളം, മറാത്തി, ഹിന്ദി എന്നീ ഭാഷകളിലായി നൂറുകണക്കിന് ഗാനങ്ങള്‍ വാണി ജയറാം ആലപിച്ചിട്ടുണ്ട്. മികച്ച ഗായികക്കുള്ള ദേശീയ ചലച്ചിത്രപുരസ്കാരം മൂന്നു തവണ നേടിയിട്ടുണ്ട്.
കളരിപ്പടിക്ക് സമീപം ട്രെയിന്‍ തട്ടി മരിച്ചത് ഇരിങ്ങല്‍ എഫ്.എച്ച്.സിയിലെ താല്‍ക്കാലിക ജീവനക്കാരി
ഇരിങ്ങൽ : ഇരിങ്ങൽ കളരിപ്പടിക്ക് സമീപം ട്രെയിൻ തട്ടി മരിച്ച യുവതിയെ തിരിച്ചറിഞ്ഞു. ഇരിങ്ങൽ സുബ്രഹ്മണ്യ ക്ഷേത്രത്തിനു സമീപം തിരുവോത്ത് സുനിലിന്റെ ഭാര്യ എൻ.സനിലയാണ് മരിച്ചത്. നാൽപ്പത്തി മൂന്ന് വയസായിരുന്നു. ഇരിങ്ങൽ എഫ്.എച്ച്.സി യിലെ താൽക്കാലിക ജീവനക്കാരിയാണ് സനില. ഇന്ന് രാവിലെ 8. 35 ഓടെയാണ് അപകടം ഉണ്ടായത്. കോയമ്പത്തൂരിൽ നിന്നും മംഗലാപുരത്തേക്ക് പോയ ഇന്റർ
വെള്ളിയൂരിലെ ആദ്യ കാല കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന എടക്കോട്ട് ഗോപാലന്‍കുട്ടി കിടാവ് അന്തരിച്ചു
വെള്ളിയൂര്‍: വെള്ളിയൂരിലെ ആദ്യ കാല കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന എടക്കോട്ട് ഗോപാലന്‍കുട്ടി കിടാവ് അന്തരിച്ചു. അറുപത്തിയഞ്ച് വയസ്സായിരുന്നു. ഭാര്യ: ഗീത. മക്കള്‍ അഖില (കന്നാട്ടി), അശ്വതി (നൊച്ചാട്). മരുമക്കള്‍: പ്രജീഷ് (കന്നാട്ടി ), ദേവദത്ത് (നൊച്ചാട്). സഹോദരങ്ങള്‍: ദേവി അമ്മ (കീച്ചിലേരി), പത്മാവതി (കാരയാട്), പരേതനായ കുഞ്ഞികൃഷ്ണന് കിടാവ് (വയലട).
മുളകും തോട്ടത്തിൽ ആമീന അന്തരിച്ചു
കൂരാച്ചുണ്ട്: മുളകും തോട്ടത്തിൽ ആമീന അന്തരിച്ചു. അറുപത്തിയെട്ട് വയസ്സായിരുന്നു. ഭർത്താവ്: ഉമ്മർ. മക്കൾ: ഷരീഫ് (റാഹത്ത് ഫിഷ് ), ഗഫൂർ , നാസർ, റംല. മരുമക്കൾ: റാഷിദ് (തലയാട് ), ഷാഹിദ (കായണ്ണ), സെലീന (എകരൂൽ), ആയിഷ (പാലോളി). സഹോദരങ്ങൾ: മൊയ്തീൻ (നൊച്ചാട്), മുഹമ്മദലി (വാണിമേൽ ), ബഷീർ (വാണിമേൽ ), ആയിഷ (വാണിമേൽ ),
ലാസ്റ്റ് കല്ലോട് മുണ്ടോട്ടിൽ ചെക്കിണി അന്തരിച്ചു
പേരാമ്പ്ര: ലാസ്റ്റ് കല്ലോട് മുണ്ടോട്ടിൽ ചെക്കിണി അന്തരിച്ചു. എഴുപത്തിയഞ്ച് വയസ്സായിരുന്നു. ഭാര്യ: ദേവി. മക്കൾ: ബിനീഷ് (കെ.എസ്.ആ൪.ടി.സി), ബീന (കെ.എസ്.ആ൪.ടി.സി). മരുമക്കൾ: ഭാസ്കരൻ (ഹെൽത്ത് ഇൻസ്പെക്ടർ കാസർഗോഡ്), സുനിജ (സെന്റ് മീരാസ് പബ്ലിക് സ്കൂൾ). സഹോദരങ്ങൾ: ജാനകി (കരുവണ്ണൂർ), പരേതനായ കുഞ്ഞിരാമൻ മുണ്ടോട്ടിൽ.
പേരാമ്പ്ര ഹയര്‍സെക്കന്ററി സ്കൂള്‍ മുന്‍ അധ്യാപികയും പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് മുന്‍ മെമ്പറുമായ റോസ്ലീന്‍ സക്കറിയാസ് അന്തരിച്ചു
പേരാമ്പ്ര: പേരാമ്പ്ര ഹയര്‍സെക്കന്ററി സ്കൂള്‍ അധ്യാപികയും പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് മുന്‍ മെമ്പറുമായ ഗ്രേസ് ഹോമില്‍ റോസ്ലീന്‍ സക്കറിയാസ് അന്തരിച്ചു. എണ്‍പത്തേഴ് വയസ്സായിരുന്നു. ഭര്‍ത്താവ്: പേരാമ്പ്ര ഹയർ സെക്കന്ററി സ്കൂൾ റിട്ടയേർഡ് അദ്ധ്യാപകൻ പരേതനായ ഞാവള്ളിൽ വിലങ്ങുപാറ വി.കെ സക്കറിയാസ്. മക്കള്‍: ഡോ. മീന സക്കറിയാസ് (അമേരിക്ക), ലിസി സക്കറിയാസ് ( സ്റ്റേറ്റ് ബാങ്ക് ഓഫ്
വടകര പുതുപ്പണത്ത് വയോധിക ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ ; അപകടത്തില്‍ പെട്ടത് അയനിക്കാട് സ്വദേശി
വടകര : പുതുപ്പണം ട്രെയിന്‍ തട്ടി വയോധിക മരിച്ചു. പയ്യോളി അയനിക്കാട് ചെത്ത് കിഴക്കേ തറേമ്മല് ഇസ്മയിലിന്റെ ഭാര്യ ജമീലയാണ് മരിച്ചത്. അറുപതു വയസായിരുന്നു. ഇന്ന് രാവിലെ പതിനൊന്നു മണിയോടെയാണ് സംഭവം. വടകര പുതുപ്പണം ബ്രദേഴ്സ് ബസ് സ്റ്റോപ്പിന് സമീപത്തുള്ള പെട്രോള്‍ പമ്പിന് പിറകിലെ റെയില്‍വേ ട്രാക്കിലാണ് സംഭവം നടന്നത്. കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന ട്രെയിന്‍
കീഴ്പ്പയ്യൂരിലെ നാഗത്താന് കോട്ടക്കല്‍ ജാനു അന്തരിച്ചു
മേപ്പയ്യൂര്‍: കീഴ്പ്പയ്യൂരിലെ നാഗത്താന് കോട്ടക്കല്‍ ജാനു അന്തരിച്ചു. തൊണ്ണൂറ്റിയഞ്ച് വയസ്സായിരുന്നു. ഭര്‍ത്താവ്: പരേതനായ ഒതയോത്ത് കേളപ്പന്. മക്കള്‍: ബാലകൃഷ്ണന് (മേപ്പയൂര്‍ പ്രസ് ക്ലബ് ജോ. സെക്രട്ടറി, ജന്മഭൂമി മേപ്പയ്യൂര്‍ ലേഖകന്‍), രാജന്, വിജയന്, പരേതനായ കുഞ്ഞിക്കണ്ണന്. മരുമക്കള്‍: ചന്ദ്രിക, സൗമിനി, ഉഷ, ശ്യാമ. സഹോദരങ്ങള്‍: ശങ്കരന് (തുറയൂര്‍), പരേതരായ അമ്മാളു, ചിരുതക്കുട്ടി, നാരായണന്.