Category: ചരമം
ആദ്യ കാല കൂടിയേറ്റ കര്ഷകന് കല്ലാനോട് കുബ്ലാങ്ങല് ജോസഫ് (ഔസേപ്പച്ചന്) അന്തരിച്ചു
കല്ലാനോട്: ആദ്യ കാല കൂടിയേറ്റ കര്ഷകന് ജോസഫ് കുബ്ലാങ്ങല് (ഔസേപ്പച്ചന്) അന്തരിച്ചു. എഴുപത്തേഴ് വയസ്സായിരുന്നു. ഭാര്യ പരേതയായ അന്നക്കുട്ടി (കൂരാച്ചുണ്ട് കുറവത്താഴെ കുടുംബാഗമാണ്). സഹോദരങ്ങള്‍: പരതയായ മേരി (തെക്കേല്‍ തലയാട്), ത്രേസ്യാമ്മ (കല്ലാനോട്), പെണ്ണമ്മ (നടക്കല്‍ നെല്ലിക്കുറ്റി), ഏലിയാമ്മ (പ്ലാക്കാട്ട് തിരുവമ്പാടി). സംസംസ്ക്കാരം കല്ലാനോട് പള്ളി സെമിത്തേരിയില്‍ നടന്നു.
കുടുംബത്തിന്റെ ഏക ആശ്രയം, നാട്ടുകാർക്ക് സുപരിചിതൻ; നരക്കോട് കിണറിൽ വീണ് മരിച്ച ഷിബുവിന്റെ വേർപാട് വിശ്വസിക്കാനാകാതെ നാട്
മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ നരക്കോട് സ്വദേശി തെക്കേ വലിയപറമ്പില്‍ മീത്തല്‍ ഷിബു (36) വിന്റെ അപ്രതീക്ഷിത മരണ വാര്‍ത്തയില്‍ ദു:ഖിതരായി കുടുംബക്കാരും നാട്ടുകാരും. നിര്‍മ്മാണത്തൊഴിലാളിയായിരുന്ന ഷിബുവിന്റെ മരണത്തോടെ കുടുംബത്തിന്റെ ഏക ആശ്രയമാണ് നഷ്ടമായിരിക്കുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു. ഞായറാഴ്ച്ച വൈകുന്നേരം ഏഴ് മണിയോടെ വീട്ടുമുറ്റത്തെ ആള്‍മറയില്ലാത്ത കിണറ്റില്‍ വീണാണ് ഷിബു മരണമടഞ്ഞത്. കിണറ്റിനടുത്തേക്ക് പോയപ്പോള്‍ ആള്‍മറയില്ലാത്തതിനാല്‍ അബദ്ധത്തില്‍ കിണറ്റിലേക്ക്
കൂരാച്ചുണ്ട് കരിയാത്തുംപാറ ആക്കാമറ്റത്തില്‍ വര്‍ഗീസ് (സജി) അന്തരിച്ചു
കൂരാച്ചുണ്ട്: കരിയാത്തുംപാറ പരേതനായ ആക്കാമറ്റത്തില്‍ മാത്യുവിന്റെ മകന് വര്‍ഗീസ് (സജി) അന്തരിച്ചു. അന്‍പത്തിനാല് വയസ്സായിരുന്നു. അമ്മ: മറിയം. ഭാര്യ: സോഫി. മക്കള്‍ ജിബിന്‍ (ദുബായ്), ജിറ്റിന്, ജിന്റ. സഹോദരങ്ങള്‍: ലീലാമ്മ, ബെന്നി (മാനന്തവാടി). സംസ്കാരം ചൊവ്വാഴ്ച 11.30ന് കരിയാത്തുംപാറ സെന്റ് ജോസഫ്സ് ചര്‍ച്ചില്‍ നടക്കും.
കൂരാച്ചുണ്ട് കണിയാമ്പാറ കുര്യാക്കോസ് അന്തരിച്ചു
കൂരാച്ചുണ്ട്: കണിയാമ്പാറ താമസിക്കുന്ന കുര്യാക്കോസ് അന്തരിച്ചു. കരിങ്കല്ല്, കയ്യാലകെട്ട് തൊഴിലാളിയായിരുന്നു. ഭാര്യ: ഫിലോമിന മക്കൾ:ഷിജു, ഷിജി
ചെറുവണ്ണൂരിലെ കച്ചവടക്കാരനായിരുന്ന കരുവന്തറമ്മൽ മൊയ്തി അന്തരിച്ചു
ചെറുവണ്ണൂർ: കരുവന്തറമ്മൽ മൊയ്തി അന്തരിച്ചു. എഴുപത്തിമൂന്ന് വയസായിരുന്നു. ചെറുവണ്ണൂരിലെ കച്ചവടക്കാരനായിരുന്നു. ഭാര്യ: ഫാത്തിമ മക്കൾ: അമിറുദ്ധീൻ (ഖത്തർ ഇൻകാസ് കോഴിക്കോട് ജില്ലാ വെെസ് പ്രസിഡന്റ്), ഷൗക്കത്ത്, റഫീഖ് (ഇരുവരും ഖത്തർ,) സക്കീന, ആയിശ, മരുമക്കൾ: ബഷീർ, (പുറ്റംപൊയിൽ),ഹെെറുന്നീസ്, നസീറ,ആയിശ, അഷ്റഫ്. സഹോദരങ്ങൾ: കെ.ടി അബ്ദുള്ള, കെ.ടി അസീസ്, ഫാത്തിമ, പരേതയായ മറിയം.
നിടുമ്പൊയിൽ തെക്കെ പാണർ കുളങ്ങര കല്യാണിയമ്മ അന്തരിച്ചു
മേപ്പയൂർ: നിടുമ്പൊയിൽ തെക്കെ പാണർ കുളങ്ങര കല്യാണിയമ്മ അന്തരിച്ചു. എണ്‍പത് വയസ്സായിരുന്നു. ഭർത്താവ്: പരേതനായ കുഞ്ഞികണ്ണൻ നായർ മകൾ: രാധാകൃഷ്ണൻ ദേവകി പരേതനായ ശ്രീധരൻ മരുമക്കൾ: ഗംഗാധരൻ നായർ, സുധ ചെറുവണ്ണൂർ സംസ്ക്കാരം ഞായറാഴ്ച വൈകുന്നേരം വീട്ട് വളപ്പില്‍ നടന്നു.
മേപ്പയ്യൂർ നിടുമ്പൊയിൽ ഇല്ലത്ത് മീത്തൽ നാരായണി അന്തരിച്ചു
മേപ്പയ്യൂർ: നിടുമ്പൊയിൽ ഇല്ലത്ത് മിത്തൽ നാരായണി അന്തരിച്ചു. അറുപത്തിയഞ്ച് വയസ്സായിരുന്നു. ഭർത്താവ്: കണ്ണൻ. മക്കൾ പ്രദീപൻ,പ്രഭീഷ്,പ്രബിന. മരുമക്കൾ: അജിത് അയനിക്കാട് ഷിജി നിടുമ്പൊയിൽ. സംസ്കാരം നാളെ രാവിലെ 8.30ന് വീട്ടുവളപ്പില്‍.
സിപിഎം പാലേരി ബ്രാഞ്ച് അംഗം കാപ്പും ചാലിൽ സി. മൊയ്തു അന്തരിച്ചു
പാലേരി: സിപിഎം പാലേരി ബ്രാഞ്ച് അംഗംവും സജീവ പ്രവര്‍ത്തകനുമായ പാലേരി കാപ്പും ചാലിൽ സി. മൊയ്തു അന്തരിച്ചു. എഴുപത്തിരണ്ട് വയസ്സായിരുന്നു. പൊതുപ്രവര്‍ത്തന രംഗത്ത് നിറസാന്നിധ്യമായിരുന്ന മൊയ്തു കർഷക സംഘം പാലേരി മേഖലാ കമ്മിറ്റി അംഗം, കെ.എസ്.വൈ.എഫ് പഞ്ചായത്ത് കമ്മിറ്റി അംഗം, കെ.എസ്.കെ.ടി.യു ചങ്ങരോത്ത് പഞ്ചായത്ത് കമ്മിറ്റി അംഗം, വടക്കുമ്പാട് ഹയർ സെക്കണ്ടറി സ്കൂൾ സൊസൈറ്റി ഭരണ
നടുവണ്ണൂർ തിരുവോട് കുറ്റിയുള്ളതിൽ അരുത്തായി അന്തരിച്ചു
നടുവണ്ണൂർ: നടുവണ്ണൂർ തിരുവോട് കുറ്റിയുള്ളതിൽ അരുത്തായി അന്തരിച്ചു. എഴുപത്തിയെട്ട് വയസ്സായിരുന്നു. ഭർത്താവ്: പരേതനായ അരുത്താൻ. മക്കൾ: രാഗിണി, കമല, പരേതനായ അശോകൻ. മരുമകൻ: ബാബു കരിയാത്തൻകാവ്.
മേപ്പയ്യൂര്‍ കോളേരിത്തറമ്മല് ശാലിനി അന്തരിച്ചു
മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ കോളേരിത്തറമ്മല് ശാലിനി അന്തരിച്ചു. നാല്പ്പത്തിനാല് വയസ്സായായിരുന്നു. ഭര്‍ത്താവ്: കോളേരിത്തറമല് പവിത്രന് (ബിന്ദു ടീ ഷോപ്പ്). മക്കള്‍: അക്ഷയ് (കെറ്റിടിസി മേപ്പയ്യൂര്‍), ആദിത്യന്. അച്ഛന്: പരേതനായ കണ്ടോത്ത് മീത്തല്‍ ഗോപാലന്. അമ്മ: നാരായണി (മണിയൂര്‍). സഹോദരങ്ങള്‍ സജിത്ത് (മണിയൂര്‍). ബ്രജിന (പേരാമ്പ്ര), റീന (കാരയാട്).