Category: പ്രാദേശിക വാര്‍ത്തകള്‍
നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും ഇടപെടല്‍ ഫലംകണ്ടു; ദേശീയപാതയില്‍ തിക്കോടി മിനി അടിപ്പാതയ്ക്ക് ഔദ്യോഗിക അനുമതി
തിക്കോടി: തിക്കോടി ടൗണില്‍ അണ്ടര്‍പ്പാസ് നിര്‍മ്മിക്കാന്‍ ഔദ്യോഗിക അനുമതി. നാഷണല്‍ ഹൈവേ അതോറിറ്റി ഡി.ജി.എം ആന്റ് പ്രോജക്ട് ഡയറക്ടര്‍ അശുതോഷ് സിന്‍ഹ ആക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ കെ.വി.സുരേഷിന് അയച്ച കത്തിലാണ് ഇക്കാര്യം അറിയിച്ചത്. ചെറിയ വാഹനങ്ങള്‍ക്കും കാല്‍നട യാത്രക്കാര്‍ക്കും ആശ്രയിക്കാവുന്ന ബോക്‌സ് സ്ട്രക്ചറാണ് പാലൂര്‍ ചിങ്ങപുരം റോഡിന് സമീപത്തായി നിര്‍മ്മിക്കുകയെന്നാണ് അറിയിച്ചത്. വലിയ വാഹനങ്ങള്‍ക്ക് ഏതാണ്ട്
ഡ്രസ് മെറ്റീരിയുകൾ വിൽക്കുന്നതിന്റെ മറവിൽ ലഹരി വിൽപന; പ്രതിയുടേയും അമ്മയുടേയും സ്വത്തുക്കൾ കണ്ടുകെട്ടി കോഴിക്കോട് ടൗൺ പൊലീസ്
കോഴിക്കോട്: ലഹരി വിറ്റ് സമ്പാദിച്ച സ്വത്തുക്കൾ പൊലീസ് കണ്ടുകെട്ടി. മലപ്പുറം പേങ്ങാട് സ്വദേശി വെമ്പോയിൽ കണ്ണനാരിപറമ്പിൽ സിറാജിനെതിരെയാണ് കോഴിക്കോട് ടൗൺ പൊലീസിന്റെ നടപടി. കോഴിക്കോട് റെയിൽവെ സ്റ്റേഷൻ ആനിഹാൾ റോഡിൽ നിന്നും ടൌൺ പോലീസും, സിറ്റി ഡാൻസാഫും ചേർന്ന് നടത്തിയ പരിശോധനയിൽ 778 ഗ്രാം എം.ഡി.എം.എ യുമായി സിറാജ് പിടിയിലാവുകയായിരുന്നു. ഈ സംഭവത്തിലാണ് സ്വത്തുക്കൾ കണ്ടുകെട്ടിയത്.
അഴിയൂർ ചുങ്കം അസലാലയത്തിൽ സി.കെ നൗഫൽ അന്തരിച്ചു
അഴിയൂർ: ചുങ്കം അസലാലയത്തിൽ താമസിക്കുന്ന സി.കെ നൗഫൽ അന്തരിച്ചു. അൻപത്തിയേഴ് വയസായിരുന്നു. ഭാര്യ: കേളോത്ത് റുബീന സഹോദരങ്ങൾ: സി.കെ സുഹറ, മുഹമ്മദ് അലി, സി.കെ അഷ്റഫ്, റസിയ, പരേതയായ സി.കെ റാബിയ
സമയക്രമത്തെച്ചൊല്ലി തര്‍ക്കം; കൊയിലാണ്ടി സ്റ്റാന്റില്‍ ബസ് ജീവനക്കാര്‍ തമ്മില്‍ ഏറ്റുമുട്ടി
കൊയിലാണ്ടി: കൊയിലാണ്ടി ബസ് സ്റ്റാന്റില്‍ ബസ് ജീവനക്കാര്‍ തമ്മിലടി. ഇന്ന് വൈകുന്നേരം അഞ്ചരയോടെയായിരുന്നു സംഭവം. താമരശ്ശേരി കൊയിലാണ്ടി റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന ബസുകളിലെ ജീവനക്കാരാണ് ഏറ്റുമുട്ടിയത്. സമയക്രമത്തെച്ചൊല്ലിയുള്ള തര്‍ക്കമാണ് അടിപിടിയില്‍ കലാശിച്ചത്. മുഗള്‍ലൈസ്, ആകാശ് ബസുകളിലെ ജീവനക്കാര്‍ തമ്മിലായിരുന്നു തര്‍ക്കം. ബസ് ജീവനക്കാർക്ക് പരിക്കുണ്ടെന്നാണ് വിവരം. താമരശ്ശേരിയില്‍ നിന്നും കൊയിലാണ്ടിയിലേക്ക് ഈ രണ്ട് ബസുകളും തമ്മില്‍
വാഹന പാർക്കിംങ് മാത്രമല്ല, ഹെൽമെറ്റും സൂക്ഷിക്കാം; വടകര റെയിൽവേ സ്റ്റേഷനോട് ചേർന്ന് പുതിയ പാർക്കിംങ് സ്ഥലം ഒരുങ്ങുന്നു
വടകര: റെയിൽവേ സ്റ്റേഷനോട് ചേർന്നു പുതിയ പാർക്കിങ് സ്ഥലം വരുന്നു. സ്റ്റേഷന് വടക്കു ഭാഗത്തെ ലവൽ ക്രോസിനു പിറകിലായി 8482 ചതുരശ്ര മീറ്ററിലാണ് പാർക്കിങ് ഇടം ഒരുങ്ങുന്നത്. സ്റ്റേഷനു പുറത്തുള്ളവർക്കും ഉപയോഗിക്കാവുന്ന തരത്തിൽ പൊതു റോഡിനോട് ചേർന്നാണിത്. ഹെവി വാഹനങ്ങൾക്ക് സമയക്രമം അനുസരിച്ച് 70 രൂപ മുതൽ 250 രൂപ വരെയും കാറിന് 20 രൂപ
പുരപ്പുറ സൗരോർജ്ജം; വടകര താലൂക്കിലെ ഉത്പാദനം 25.55 മില്യൺ യൂണിറ്റ്സിലെത്തി
വടകര: വടകര താലൂക്കിൽ 2021 ജൂൺ മാസം മുതൽ 19.03.2025 വരെ കെ . എസ്. ഇ. ബി. എല്. മുഖേനയുള്ള പുരപ്പുറ സൗരോർജ്ജ ഉത്പാദനം 25.55 മില്യൺ യൂണിറ്റ്സായി. പുരപ്പുറ സൌരോർജ ഉത്പാദനം സബന്ധിച്ച് കെ പി കുഞ്ഞമ്മദ് കുട്ടി എം എൽ എ ഉന്നയിച്ച ചോദ്യത്തിന് വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണൻകുട്ടി ആണ് മറുപടി
പുറമേരി പഞ്ചായത്തിലെ ജൽജീവൻ മിഷൻ പദ്ധതി പ്രവൃത്തി പൂർത്തീകരിക്കുക; പുറമേരി ടൗൺ കോൺഗ്രസ് കമ്മിറ്റി പ്രവർത്തക കൺവൻഷൻ
പുറമേരി: വരൾച്ചയ്ക്ക് മുമ്പ് പുറമേരി പഞ്ചായത്തിലെ ജൽജീവൻ മിഷൻ കുടിവെള്ള പദ്ധതിയുടെ പ്രവൃത്തി പൂർത്തീകരിക്കണമെന്ന് പുറമേരി ടൗൺ കോൺഗ്രസ് കമ്മിറ്റി പ്രവർത്തക കൺവൻഷൻ ആവശ്യപ്പെട്ടു. ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി പ്രസിഡൻ്റ് ശ്രീജേഷ് ഊരത്ത് ഉദ്ഘാടനം ചെയ്തു. കുടിവെള്ള പദ്ധതി പല വാർഡുകളിലും പൂർത്തീകരിച്ചിട്ടില്ലെന്ന് കൺവൻഷൻ ചൂണ്ടിക്കാട്ടി. ഉപതിരഞ്ഞെടുപ്പിൽ പതിനാലാം വാർഡ് പിടിച്ചെടുത്ത അജയൻ പുതിയോട്ടിലിന് കൺവൻഷനിൽ
ഇരിങ്ങൽ നിഷിത നിവാസിൽ കണ്ണൂക്കര മുല്ലപ്പള്ളി മീത്തൽ നാരായണൻ അന്തരിച്ചു
പയ്യോളി: ഇരിങ്ങൽ ‘നിഷിത നിവാസിൽ’ കണ്ണൂക്കര മുല്ലപ്പള്ളി മീത്തൽ നാരായണൻ അന്തരിച്ചു. എഴുപത്തിരണ്ട് വയസായിരുന്നു. ഭാര്യ: ഗീത. മക്കൾ: നിഷിത, നിജിഷ, നിമിഷ. മരുമക്കൾ: ദിലീപ്, ശ്രീജിത്ത് (ഇരുവരും വടകര), രജീഷ് (എളാട്ടേരി). സഹോദരങ്ങൾ: കുമാരൻ, ദാമു, ജാനകി, മോളി. പരേതരായ ബാലൻ, കൃഷ്ണൻ, കുഞ്ഞിക്കണ്ണൻ, വിജയൻ. Description: Iringal Mullappally Meethal Narayanan passed
കൊയിലാണ്ടിയില്‍ പിക്കപ്പ് ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്
കൊയിലാണ്ടി: പിക്കപ്പ് ലോറി ഇടിച്ച് ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ കൊയിലാണ്ടി പഴയ ചിത്ര ടാക്കീസിന് സമീപമാണ് അപകടം ഉണ്ടായത്. കോഴിക്കോട് ഭാഗത്തേയ്ക്ക് പോകുന്ന പിക്കപ്പ് ലോറിയും കൊയിലാണ്ടി ഭാഗത്തേയ്ക്ക് വരികയായിരുന്ന ബൈക്കുമാണ് കൂട്ടിയിടിച്ചത്. അപകടത്തില്‍ ബൈക്ക് യാത്രക്കാരന് കാലിനും കൈയ്ക്കും പരിക്കേറ്റു. ഇയാളെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച്
ഗ്യാസ് ടാങ്കർ ലോറി പണിമുടക്ക് രണ്ടാം ദിനത്തിലേക്ക്; കേരളത്തിൽ വിതരണം തടസപ്പെടാൻ സാധ്യത
ചെന്നൈ: വിവിധ ആവശ്യങ്ങളുന്നയിച്ച് ദക്ഷിണമേഖലാ ഗ്യാസ് ടാങ്കർ ലോറി ഓണേഴ്സ് അസോസിയേഷൻ ആഹ്വാനം ചെയ്ത അനിശ്ചിതകാല പണിമുടക്ക് രണ്ടാം ദിവസത്തിലേക്ക് കടന്നു. പണിമുടക്കിനെ തുടര്‍ന്ന് വ്യാഴാഴ്ച രാവിലെ ആറുമുതൽ 6000ത്തിലധികം ലോറികളാണ് ഓട്ടം നിർത്തിവെച്ചത്. എണ്ണക്കമ്പനികൾ പുതിയ കരാർ വ്യവസ്ഥകൾ പിൻവലിക്കണമെന്നാവശ്യപ്പെട്ടാണ് അസോസിയേഷൻ സമരം നടത്തുന്നത്. നാമക്കൽ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ടാങ്കർ ലോറി അസോസിയേഷന് കീഴിൽ