Category: കൂരാച്ചുണ്ട്

Total 157 Posts

ചവിട്ടി വീഴ്ത്തി, ദേഹത്ത് കയറിയിരുന്ന് മര്‍ദ്ദിച്ചു; കൂരാച്ചുണ്ടില്‍ നടുറോഡില്‍ പട്ടാപ്പകല്‍ യുവാക്കള്‍ തമ്മില്‍ അടിപിടി, സംഭവം പൊലീസ് സ്റ്റേഷന് തൊട്ടടുത്ത്

കൂരാച്ചുണ്ട്: പട്ടാപ്പകല്‍ നടുറോഡില്‍ അടിപിടി. കൂരാച്ചുണ്ട് ടൗണിലാണ് സംഭവം. രണ്ട് പേര്‍ തമ്മിലാണ് ഏറ്റുമുട്ടിയത്. പൊലീസ് സ്റ്റേഷന് 500 മീറ്റര്‍ മാത്രം അകലെയാണ് സംഭവമുണ്ടായത്. ശനിയാഴ്ച ഉച്ചയ്ക്കാണ് സംഭവമുണ്ടായത്. ഇരുവരും തമ്മില്‍ അടികൂടുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. പൊലീസ് എത്തി ഇരുവരെയും സ്റ്റേഷനിലേക്ക് കൊണ്ടുപോയാണ് ഏറ്റുമുട്ടല്‍ അവസാനിപ്പിച്ചത്. കൂരാച്ചുണ്ട് സ്വദേശികളായ റംഷാദ്, റഷീദ് എന്നിവര്‍ക്കെതിരെ പൊലീസ്

ഹൃദയാഘാതത്തെ തുടര്‍ന്ന് കൂരാച്ചുണ്ട് സ്വദേശിയായ യുവാവ് എറണാകുളത്ത് അന്തരിച്ചു

കൂരാച്ചുണ്ട്: ഹൃദയാഘാതത്തെ തുടര്‍ന്ന് കൂരാച്ചുണ്ട് പൂവ്വത്തുംച്ചോല വെങ്കിട്ടക്കല്‍ ജൂഡ്‌സന്‍ ജോസ് അന്തരിച്ചു. മുപ്പത്തിയാറ് വയസ്സായിരുന്നു. എറണാകുളം കൊച്ചിന്‍ഷിപ്പ് യാര്‍ഡില്‍ പത്ത് വര്‍ഷമായി കണ്ടക്ടറായി ജോലി ചെയുകയായിരുന്നു. പിതാവ് ജോസ് (ഡ്രൈവര്‍) മാതാവ്: മേരി സഹോദരങ്ങള്‍: സ്വപ്‌ന (കോടഞ്ചേരി), ഷിന്റോ ( ചാലിടം) എറണാകുളം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതിന് ശേഷം നാട്ടിലെത്തിക്കും. സംസ്‌കാരം

നിത്യഹരിത വനത്തിൻ്റെ സൗന്ദര്യവും തനിമയും നുകർന്ന് വിദ്യാർത്ഥികൾ; നവ്യാനുഭവമായി കാടറിയാൻ കക്കയത്തേക്കുള്ള യാത്ര

കൂരാച്ചുണ്ട്: ബാലുശ്ശേരി മണ്ഡലത്തിലെ സ്കൂൾ പരിസ്ഥിതി ക്ലബ്ബ് കൺവീനർമാർക്ക് പരിസ്ഥിതി ദിനത്തിന് വേറിട്ട അനുഭവം പകർന്ന് കാടറിയാൻ കക്കയത്തേക്ക് യാത്ര. കെ.എം സച്ചിൻ ദേവ് എം എൽ എ കുട്ടികളേയും കൂട്ടി കാട്ടിലെത്തിയത് നവ്യാനുഭവമായി. കക്കയത്തെ നിത്യഹരിത വനത്തിൻ്റെ സൗന്ദര്യവും തനിമയും നുകരാനെത്തിയ കുട്ടികളേയും എം എൽ എ യേയും വനം വകുപ്പുദ്യോഗസ്ഥരും കെ എസ്

കൂരാച്ചുണ്ടിലെ ആദ്യകാല കുടിയേറ്റ കര്‍ഷക കുടുംബാംഗം ഒറ്റപ്ലാക്കല്‍ ജോസഫ് (കുഞാപ്പച്ചന്‍) അന്തരിച്ചു

കൂരാച്ചുണ്ട്: ആദ്യകാല കുടിയേറ്റ കര്‍ഷക കുടുംബാംഗം ഒറ്റപ്ലാക്കല്‍ ജോസഫ് (കുഞാപ്പച്ചന്‍) അന്തരിച്ചു. എഴുപത്തഞ്ച് വയസ്സായിരുന്നു. ഭാര്യ: അച്ചാമ്മ വെട്ടിക്കുഴി, കല്ലാനോട്. മക്കള്‍: റെജി ജോസഫ് (വ്യാപാരം), ബിജു ജോസഫ് (ഒ.എം.ആര്‍ എക്‌സ്‌പോര്‍ട്ട്‌സ് ), റീജ ജോസഫ്. മരുമക്കള്‍: സെലിന്‍ ഇരുപ്പുഴിക്കല്‍ (വാലില്ലാപ്പുഴ), സിനി പുതുപ്പള്ളി (കൂടരഞ്ഞി ), ജോളി വെള്ളരിങ്ങാട്ട് (പരേതന്‍). സംസ്‌കാരം വ്യാഴാഴ്ച്ച കൂരാച്ചുണ്ട്

കൂരാച്ചുണ്ട് വര്‍ഗീസ് അമ്പാട്ട് (തകിടിപ്പുറത്ത്) അന്തരിച്ചു

കൂരാച്ചുണ്ട്: വര്‍ഗീസ് അമ്പാട്ട് (തകിടിപ്പുറത്ത്) അന്തരിച്ചു. അറുപത്തെട്ട് വയസ്സായിരുന്നു. ഭാര്യ: ഏലിക്കുട്ടി തകിടിപ്പുറത്ത് കുടുംബാംഗം. മകന്‍: മിഥുന്‍.. മരുമകള്‍: രമ്യ മാക്കല്‍ (പൊയിലോംചാല്‍).

കൂരാച്ചുണ്ട് പൊതുശ്മശാനം; പഞ്ചായത്ത് ജനങ്ങളെ വഞ്ചിക്കുന്നു, ജനകീയസമരം തുടങ്ങുമെന്ന് സമരസമിതി

കൂരാച്ചുണ്ട്: കൂരാച്ചുണ്ട് പഞ്ചായത്തില്‍ പൊതുശ്മശാന നിര്‍മ്മിക്കുന്ന വിഷയത്തില്‍ സംയുക്തസമരസമിതി വീണ്ടും സമരത്തിനൊരുങ്ങുന്നു. ഹൈക്കോടതി വിധിയും സര്‍ക്കാര്‍ ഉത്തരവുകളും പഞ്ചായത്ത് ഭരണസമിതികളുടെ തീരുമാനങ്ങളും കാറ്റില്‍ പറത്തിക്കൊണ്ട് പഞ്ചായത്ത് ജനങ്ങളെ വഞ്ചിക്കുകയാണെന്ന് സംയുക്ത സമരസമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കോടതി വിധി അനുസരിച്ച് താലൂക്ക് സര്‍വേയര്‍ നിര്‍ദിഷ്ട ശ്മശാനഭൂമിയിലെ രണ്ടേക്കര്‍ സ്ഥലത്ത് നിന്നും ഗ്യാസ് ക്രിമറ്റോറിയത്തിനായി 25

ആഗ്രഹം നിറവേറ്റി ബന്ധുക്കളും സഖാക്കളും; സ്‌കറിയ മാസ്റ്ററുടെ ഭൗതിക ശരീരം കോഴിക്കോട് മെഡിക്കല്‍ കോളേജ് അനാട്ടമി വിഭാഗത്തിന് കൈമാറി, ഉദാത്തമായ കമ്മ്യൂണിസ്റ്റ് മാതൃക (വീഡിയോ കാണാം)

കൂരാച്ചുണ്ട്: മുന്‍ പഞ്ചായത്ത് പ്രസിഡന്റും സിപിഎമ്മിന്റെ മുതില്‍ന്ന നേതാവുമായിരുന്ന മുറിഞ്ഞകല്ലേല്‍ എം.എം സ്‌കറിയ മാസ്റ്ററുടെ ഭൗതിക ശരീരം കോഴിക്കോട് മെഡിക്കല്‍ കോളേജ് അനാട്ടമി വിഭാഗം ഏറ്റുവാങ്ങി. കോഴിക്കോട് മെഡിക്കല്‍ കോളേജ് ഹോസ്പിറ്റലിലല്‍ പ്രിന്‍സിപ്പല്‍ ഡോക്ടര്‍ ഗോപി, അനാട്ടമി മേധാവി ഡോക്ടര്‍ ആശ, സ്‌കറിയ മാസ്റ്ററുടെ കുടുംബാംഗങ്ങള്‍, പാര്‍ട്ടി നേതാക്കള്‍, സഖാക്കള്‍, നാട്ടുകാര്‍ തുടങ്ങിയവര്‍ സന്നിഹിതരായി. മരണാനന്തരം

ജാഗ്രതയോടെ; കല്ലാനോട് ലഹരിക്കെതിരെ നാട്ടുകാര്‍ രംഗത്ത്, പ്രദേശത്ത് പരിശോധനയും നിരീക്ഷണവും ശക്തമാക്കാന്‍ തീരുമാനം

കൂരാച്ചുണ്ട്: കല്ലാനോട് മേഖലയില്‍ ലഹരി ഉപയോഗത്തിനും ലഹരി വില്‍പ്പനക്കെതിരേ നാട്ടുകാര്‍ രംഗത്ത്. ജാഗ്രതാസമിതിയുടെ നേതൃത്വത്തില്‍ പ്രദേശത്ത് പരിശോധനയും നിരീക്ഷണവും ശക്തമാക്കാനാണ് തീരുമാനം. പരിശോധനയുടെ ഭാഗമായി തോണിക്കടവ് ഭാഗത്ത് കുറ്റ്യാടി ജലസേചന പദ്ധതിയുടെ ഭൂമിയില്‍ കണ്ടെത്തിയ വാറ്റുപകരണങ്ങള്‍ ജാഗ്രതാസമിതി പ്രവര്‍ത്തകര്‍ നശിപ്പിച്ചു. കല്ലാനോട് താഴെ അങ്ങാടി കേന്ദ്രീകരിച്ച് മദ്യപാനസംഘം സജീവമാകുന്നുവെന്നാണ് നാട്ടുകാരുടെ പരാതി. അടുത്തിടെ കായിക താരങ്ങളെ

പിഞ്ചു കുഞ്ഞടക്കം മൂന്ന് കുട്ടികളെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടി; കൂരാച്ചുണ്ട് സ്വദേശിയായ അമ്മയും കാമുകനും പിടിയില്‍

കൂരാച്ചുണ്ട്: പന്ത്രണ്ട് വയസ്സില്‍ താഴെയുള്ള മൂന്ന് കുഞ്ഞുങ്ങളെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ അമ്മ പിടിയില്‍. കൂരാച്ചുണ്ട് സ്വദേശികളായ ഇരുപത്തിയേഴുകാരിയും കാമുകനായ ഇരുപത്തിയാറുകാരനുമാണ് അറസ്റ്റിലായത്. ഇരുവരെയും കൂരാച്ചുണ്ട് പോലീസിന്റെ നേതൃത്വത്തിലുള്ള സംഘം വൈത്തിരിയില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്. വിവാഹിതയും 12 വയസ്സില്‍ താഴെ പ്രായമുള്ള മൂന്നുകുട്ടികളുടെ അമ്മയുമായ യുവതിയെ കഴിഞ്ഞ നാലാം തീയതി മുതലാണ് കാണാതായത്. വീട്ടുകാര്‍ നല്‍കിയ

കൂരാച്ചുണ്ടില്‍ മധ്യവയസ്കന്‍ വീടിനുള്ളില്‍ ആത്മഹത്യ ചെയ്ത നിലയില്‍

കൂരാച്ചുണ്ട്: കൂരാച്ചുണ്ട് സ്വദേശിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൂരാച്ചുണ്ട് വട്ടച്ചിറ കിഴക്കെ പറമ്പിൽ ഷാജു (55) വിനെയാണ് ആത്മഹത്യചെയ്ത നിലയില്‍ കണ്ടെത്തിയത്. ഷാജുവിനെ ഏതാനും ദിവസങ്ങളായി വീടിന് പുറത്ത് കാണാത്തതും ഷാജുവിന്‍റെ വീട്ടിൽ നിന്ന് ദുർഗന്ധം വമിക്കുന്നതുമായി ശ്രദ്ധയില്‍ പെട്ടതിനെത്തുടര്‍ന്ന് അയല്‍വാസി എത്തി പരിശോധിച്ചപ്പോഴാണ് നാലു ദിവസത്തോളം പഴക്കം തോന്നിക്കുന്ന മൃതദേഹം കണ്ടെത്തിയത്. ഉടന്‍

error: Content is protected !!