Category: കൂരാച്ചുണ്ട്

Total 157 Posts

കരിയാത്തുംപാറ ടൂറിസ്റ്റ് കേന്ദ്രത്തിൽ വിനോദ സഞ്ചാരികൾക്ക് വീണ്ടും പ്രവേശനം അനുവദിച്ചു

കൂരാച്ചുണ്ട് : കരിയാത്തുംപാറ ടൂറിസ്റ്റ് കേന്ദ്രത്തിൽ വിനോദ സഞ്ചാരികൾക്ക് പ്രവേശനം അനുവദിച്ചു . ടൂറിസം മാനേജ്മെന്റ് കമ്മിറ്റിയുടെ കീഴിലുള്ള കരിയാത്തുംപാറ ടൂറിസ്റ്റ് കേന്ദ്രത്തിൽ കലക്ടറുടെ നിർദേശപ്രകാരം ഇന്നലെ വൈകിട്ടു മുതലാണ് വിനോദ സഞ്ചാരികൾക്ക് പ്രവേശനം അനുവദിച്ചത്. മലബാറിലെ വിനോദ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമാണ് കരിയാത്തുംപാറ. കനത്ത മഴ മുന്നറിയിപ്പിനെ തുടർന്ന് ജൂൺ 24നാണ് ടൂറിസ്റ്റ് കേന്ദ്രം

കൂരാച്ചുണ്ട് കല്ലാനോട് മേഖലയില്‍ ഉഗ്ര ശബ്ദത്തോടെ തെന്നിനീങ്ങി പാറ; അപകട ഭീഷണിയില്‍ താഴ്‌വാരത്തെ ജനങ്ങള്‍

കൂരാച്ചുണ്ട്: കല്ലാനോട് ഇല്ലിപ്പിലായി മേഖലയില്‍ ഉഗ്രശബ്ദം കേട്ടത് പരിഭ്രാന്തി സൃഷ്ടിച്ചു ഇന്നലെ രാത്രി പത്തരയോടെയായിരുന്നു സംഭവം. കൂരാച്ചുണ്ട് പഞ്ചായത്തിലെ ഏഴാം വാര്‍ഡിലെ ഇല്ലിപ്പിലായി എന്‍.ആര്‍.ഇ.പി പൂത്തോട്ട് ഭാഗത്താണ് ശബ്ദമുണ്ടായത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പൂവത്തുംചോല എന്‍.ആര്‍.ഇ.പി മലഭാഗത്ത് വലിയ പാറ നീങ്ങിയതാണ് ശബ്ദത്തിന് കാരണമായതെന്ന് വ്യക്തമായതായി കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട കൊയിലാണ്ടി ന്യൂസ്

മലയോര ഹൈവേ; കക്കയം, കരിയാത്തുംപാറ ഉള്‍പ്പെടെ ടൂറിസം പദ്ധതികള്‍ക്ക് ഏറെ ഗുണകരമാവും- മന്ത്രി മുഹമ്മദ് റിയാസ്

ബാലുശ്ശേരി: മലയോര മേഖലയുടെ സമഗ്ര വികസനം ടൂറിസം വികസനത്തിനുകൂടി ഗുണകരമാവുമെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ബാലുശ്ശേരി മണ്ഡലത്തിലെ കക്കയം 28ാം മൈല്‍-പടിക്കല്‍വയല്‍ മലയോര ഹൈവേയുടെ പ്രവൃത്തി ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. മലയോര ഹൈവെ 2025ഓടെ പൂര്‍ത്തിയാകും. 10 റീച്ചുകളിലായി 119.11 കിലോമീറ്ററാണ് ജില്ലയിലെ മലയോര ഹൈവേ. 600 കോടിയോളം രൂപയാണ് ഇതിനായി ചെലവഴിക്കുന്നത്. ഇതില്‍

നാടിന്റെ സ്വപ്നം; മലയോര ഹൈവേ നിര്‍മാണ പ്രവര്‍ത്തിയ്ക്ക് ആഗസ്റ്റ് 3ന് തലയാട് തുടക്കം

തലയാട്: മലയോര ഹൈവെയുടെ പടിക്കല്‍ വയല്‍ മുതല്‍ 28ാം മൈല്‍ വരെയുള്ള പ്രവര്‍ത്തികള്‍ക്ക് ആഗസ്റ്റ് 3ന് തുടക്കമാവും. തലയാട് അങ്ങാടിയില്‍ രാവിലെ 11 മണിക്ക് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി അഡ്വ പി.എ മുഹമ്മദ് റിയാസ് പ്രവര്‍ത്തി ഉദ്ഘാടനം നിര്‍വഹിക്കും. ബാലുശ്ശേരി എം.എല്‍.എ അഡ്വ. കെ.എം സച്ചിന്‍ദേവ് അധ്യക്ഷത വഹിക്കും. ബാലുശ്ശേരി മണ്ഡലത്തില്‍ പടിക്കല്‍ വയല്‍

കൂരാച്ചുണ്ട് കല്ലാനോട് താഴത്തേല്‍ സന്തോഷ് അന്തരിച്ചു

കൂരാച്ചുണ്ട്: കല്ലാനോട് മുത്തശ്ശിപ്പാറ താഴത്തേല്‍ സന്തോഷ് അന്തരിച്ചു. മുപ്പത്തിയേഴ് വയസായിരുന്നു. പനിയും മഞ്ഞപിത്തവും ആയി മെഡിക്കൽ കോളേജിൽ ചികിത്സയിൽ ആയിരുന്നു. അച്ഛന്‍: മാരിയപ്പന്‍. അമ്മ: തങ്കമണി. സഹോദരന്‍: സതീഷ്. സംസ്ക്കാരം: കോഴിക്കോട് വെസ്റ്റ് ഹിൽ പൊതു ശ്മശാനത്തിൽ.  

‘മധു ബോധയില്‍ സാലയില്‍ കട്ടിപ്പിടുത്ത്, ഉറുണ്ട് പുറണ്ട് മല്ലുക്കട്ടും ഇവര്‍കള്‍താന്‍ റംസാദ്, റഷീദ്…..’; കൂരാച്ചുണ്ടില്‍ കഴിഞ്ഞ മാസം നടന്ന ‘തല്ലുമാല’ തമിഴ് ചാനലിലെ ഹിറ്റ് വാർത്ത, വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുന്നു (വീഡിയോ കാണാം)

പേരാമ്പ്ര: സിനിമാ രംഗങ്ങളെ അനുസ്മരിപ്പിക്കുന്ന തരത്തില്‍ കൂരാച്ചുണ്ട് ടൗണില്‍ ദിവസങ്ങള്‍ക്ക് മുന്‍പ് നടന്ന ഏറ്റുമുട്ടല്‍ തമിഴ് മാധ്യമവും ഏറ്റെടുത്തതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലാവുന്നു. കഴിഞ്ഞ ജൂണ്‍ മാസത്തിലായിരുന്നു കൂരാച്ചുണ്ട് ടൗണില്‍ വെച്ച് നടുറോഡില്‍ രണ്ട് യുവാക്കള്‍ ഏറ്റുമുട്ടിയത്. അടിയുടെ ദൃശ്യങ്ങള്‍ അന്നു തന്നെ സാമൂഹികമാധ്യമങ്ങളില്‍ വൈറലായിരുന്നു. തുടര്‍ന്ന് തമിഴ്‌നാട്ടിലെ പ്രമുഖ മാധ്യമമായ പോളിമര്‍ ചാനലും

കൂരാച്ചുണ്ട് ചാലിടം പുലിക്കോട്ടുമ്മല്‍ അബുബക്കറിന്റെ മകള്‍ സമീറ ദുബായില്‍ അന്തരിച്ചു

കൂരാച്ചുണ്ട്: കൂരാച്ചുണ്ട് ചാലിടം പുലിക്കോട്ടുമ്മല്‍ അബുബക്കറിന്റെ മകള്‍ സമീറ ദുബായില്‍ അന്തരിച്ചു. ഇരുപത്തെട്ട് വയസ്സായിരുന്നു. ഭര്‍ത്താവ്: ബാലുശ്ശേരി മഞ്ഞപ്പാലം പാറക്കണ്ടി സജ്ജാദ്. ഏതാനും വര്‍ഷമായി ഭര്‍ത്താവിന്റെ കൂടെ വിദേശത്തായിരുന്നു സമീറ. ഒരു വര്‍ഷം മുന്‍പ് നാട്ടില്‍ വന്ന് പോയതായിരുന്നു. മക്കള്‍: മുഹമ്മദ് റയാന്‍ ഇലാഹ്(8) മുഹമ്മദ് ഐന്‍സയിന്‍ (3). ഉമ്മ: ഷക്കീന. സഹോദരി ഷമീന (ചേനോളി).

കക്കയം ജലവൈദ്യുതി പദ്ധതി; ഉല്‍പാദന പ്രതിസന്ധിക്ക് താല്‍ക്കാലിക പരിഹാരം, ബാണാസുരയില്‍ നിന്ന് ഒഴുക്കി വിടുന്ന വെള്ളത്തിന്റെ അളവ് ഉയര്‍ത്തി

കക്കയം: മഴയുടെ ലഭ്യത കുറഞ്ഞതോടെ പ്രതിസന്ധിയിലായിരുന്ന കക്കയം ജലവൈദ്യുതി പദ്ധതിയുടെ വൈദ്യുതി ഉല്‍പാദനത്തിന് താല്‍ക്കാലിക പരിഹാരമായി. വയനാട് മേഖലയില്‍പെട്ട തരിയോട് ബാണാസുര പ്രദേശത്തു മഴ ലഭ്യത വര്‍ധിച്ചതിനാലാണ് ഉല്‍പാദന പ്രതിസന്ധിക്ക് താല്‍ക്കാലിക പരിഹാരമായത്. ബാണാസുര ഡാമില്‍നിന്ന് കക്കയത്തേക്ക് ടണല്‍ മാര്‍ഗം ഒഴുക്കുന്ന വെള്ളത്തിന്റെ അളവ് ഒരു മില്യന്‍ ക്യുബിക് മീറ്ററായി ഉയര്‍ന്നതോടെയാണ് വൈദ്യുതി ഉല്‍പാദനം വര്‍ധിച്ചത്.

സിനിമാരംഗങ്ങളെ വെല്ലുന്ന തകര്‍പ്പന്‍ തല്ലുമാല; കൂരാച്ചുണ്ടില്‍ യുവാക്കള്‍ തമ്മിലുണ്ടായ അടിപിടിയുടെ ദൃശ്യങ്ങള്‍ കാണാം

കൂരാച്ചുണ്ട്: സിനിമാരംഗങ്ങള്‍ കണ്ടു നില്‍ക്കുന്ന ലാഘവത്തോടെ ജനങ്ങള്‍. ചുറ്റുമുള്ളവരെ ശ്രദ്ധിക്കാതെ തകര്‍പ്പന്‍ തല്ലുമാലയുമായി രണ്ട് യുവാക്കള്‍. ശനിയാഴ്ച്ച കൂരാച്ചുണ്ടിലുണ്ടായ അടിപിടിയുടെ വീഡിയോ സോഷ്യല്‍ മീഡിയകളില്‍ വൈറലാവുന്നു. ഗുസ്തി മത്സരങ്ങളെ അനുസ്മരിപ്പിക്കുന്നരീതിയില്‍ ആരംഭിച്ച അടിപിടിക്കൊടുവില്‍ ഒരാള്‍ മറ്റൊരാളെ റോഡില്‍ തള്ളിയിടുന്നതും ദേഹത്ത് കയറിയിരുന്ന് മര്‍ദിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. കൂരാച്ചുണ്ട് സ്വദേശികളായ പാറക്കാടന്‍ റംഷാദ്, കല്ലുടമ്പന്‍ റഷീദ് എന്നിവര്‍

കൂരാച്ചുണ്ട് കാളങ്ങാലി ജോസ് അമ്പാറ അന്തരിച്ചു

കൂരാച്ചുണ്ട്: കാളങ്ങാലി ജോസ് അമ്പാറ അന്തരിച്ചു. എഴുപത്തിമൂന്ന് വയസ്സായിരുന്നു. ഭാര്യ: ലൂസി (പൂന്തോട്ടത്തില്‍ കുടുംബാംഗം). മക്കള്‍: ധന്യ, മിഥുന്‍. മരുമക്കള്‍: രാജേഷ് കൊച്ചുകുടിയില്‍ (നിലമ്പൂര്‍), റോഷിന്‍ (കാഞ്ഞങ്ങാട്).

error: Content is protected !!