Category: കൂരാച്ചുണ്ട്

Total 157 Posts

”ന്യൂസിലാന്‍ഡിലെ വീഡിയോ കാണിച്ച് പറ്റിക്കുന്നോ” ആര്‍ക്കും വിശ്വസിക്കാനാവുന്നില്ല ഈ ദൃശ്യഭംഗി കരിയാത്തുംപാറയുടേതാണെന്ന്- വീഡിയോ വൈറലാകുന്നു

പേരാമ്പ്ര: കണ്ണിനും മനസിനും ആനന്ദം പകരുന്ന കരിയാത്തുംപാറയിലെ മനോഹരമായ കാഴ്ചകളുള്‍പ്പെട്ട വീഡിയോ വൈറലാകുന്നു. മഞ്ഞുപുതച്ച മലനിരകളും നീര്‍ച്ചാലുകളും അതിനിടയിലെ പച്ചപ്പുമെല്ലാം ഏതോ മായാലോകത്തെത്തിയ അനുഭൂതിയാണ് പകരുന്നത്. നിരവധി പേരാണ് വീഡിയോ സോഷ്യല്‍ മീഡിയകളിലൂടെ പങ്കുവെച്ചത്. ബാലുശ്ശേരി എം.എല്‍.എ സച്ചിന്‍ദേവും വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിട്ടുണ്ട്. ‘ന്യൂസിലന്‍ഡിലെ വീഡിയോ കാണിച്ച് പറ്റിക്കുന്നു’ എന്നാണ് ഈ വീഡിയോയ്‌ക്കൊപ്പം സച്ചിന്‍ദേവ്

കൂരാച്ചുണ്ട് വെട്ടുകല്ലേല്‍ ജോസഫ് അന്തരിച്ചു

കൂരാച്ചുണ്ട്: വെട്ടുകല്ലേല്‍ ജോസഫ് (കുട്ടായി) അന്തരിച്ചു. എണ്‍പത് വയസായിരുന്നു. ഭാര്യ: മേരി ചുണ്ടയില്‍ (വയലട). മക്കള്‍:ജോളി ബഹ്‌റിന്‍, മനോജ് ജോസഫ്, സിന്ധു (കൂമ്പാറ). മരുമക്കള്‍: ഷാജു ചക്കിട്ടപ്പാറ, മിനി മാനന്തവാടി, സജി (കുമ്പാറ). സംസ്‌കാരം വ്യാഴാഴ്ച രാവിലെ 11 മണിക്ക് കൂരാച്ചുണ്ട് സെന്റ്: തോമസ് ഫൊറോന ദേവാലയത്തില്‍ നടക്കും.

നായകളെ പിടിക്കാന്‍ തയ്യാറുള്ളവരെ കണ്ടെത്തി പരിശീലനം, ഹോട്‌സ്‌പോട്ടുകള്‍ കണ്ടെത്തി തെരുവുനായകള്‍ക്ക് വാക്‌സിനേഷന്‍; തെരുവുനായശല്യം പരിഹാര നടപടികള്‍ക്കായി കൂരാച്ചുണ്ട് പഞ്ചായത്ത് ഹാളില്‍ യോഗം

കൂരാച്ചുണ്ട്: തെരുവുനായശല്യത്തിന് പരിഹാരനടപടികള്‍ ചര്‍ച്ച ചെയ്യുന്നതിനായി പഞ്ചായത്ത് ഹാളില്‍ യോഗം ചേര്‍ന്നു. പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട അധ്യക്ഷനായി. കമ്മിറ്റിക്ക് രൂപംനല്‍കി. നിലവില്‍ 140 വളര്‍ത്തുനായകള്‍ക്ക് വാക്‌സിനേഷന്‍ നല്‍കിയിട്ടുണ്ട്. ബാക്കിയുള്ളവയ്ക്ക് വാക്‌സിന്‍ കിട്ടുന്ന മുറയ്ക്ക്, കൂരാച്ചുണ്ടിലെ വെറ്ററിനറി ഡിസ്‌പെന്‍സറിയിലും കരിയാത്തുംപാറ സബ് സെന്ററിലുമായി നല്‍കും. നായകളെ പിടിക്കാന്‍ തയ്യാറുള്ളവരെ കണ്ടെത്തി പരിശീലനം നല്‍കുന്നതിനും ഹോട്‌സ്‌പോട്ടുകള്‍ കണ്ടെത്തി

കൂരാച്ചുണ്ട് കുന്നേല്‍ ഏഴുവയസുള്ള ഷോണ്‍ മാത്യു അന്തരിച്ചു

കൂരാച്ചുണ്ട്: കൂരാച്ചുണ്ട് കുന്നേല്‍ ഷോണ്‍ മാത്യു അന്തരിച്ചു. ഏഴുവയസായിരുന്നു. ബെംഗളൂരുവിലെ സര്‍ജാപൂരിലെ വസതിയിലായിരുന്നു അന്ത്യം. ദീര്‍ഘകാലമായി അസുഖം ബാധിച്ച് ചികിത്സയിലായിരുന്നു. കൂരാച്ചുണ്ട് കോഴിപ്പറമ്പില്‍ താമസിക്കുന്ന കുന്നേല്‍ മത്തായിയുടെ കൊച്ചുമകനാണ്. കുന്നേല്‍ ജിമ്മിയുടെയും ശ്വേതയുടെയും മകനാണ്. ജോണാണ് സഹോദരന്‍.

കോണ്‍ക്രീറ്റ് തൂണുകള്‍ക്ക് മുകളില്‍ സിംഗിള്‍ സ്പാനില്‍ പാലം പണിയും; കക്കയം ഡാം സൈറ്റ്- എകരൂല്‍ റോഡിലെ തെച്ചിപ്പാലം പ്രവൃത്തി നവംബറില്‍ പൂര്‍ത്തീകരിക്കും

കൂരാച്ചുണ്ട്: കക്കയം ഡാം സൈറ്റ്- എകരൂല്‍ റോഡിലെ തെച്ചിപ്പാലം പ്രവൃത്തി നവംബറില്‍ പൂര്‍ത്തീകരിക്കും. പാലം നിര്‍മ്മിക്കുന്നതിനായി രണ്ട് കോടി രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചിരുന്നത്. പ്രവൃത്തിയുടെ നിര്‍മ്മാണ കാലാവധി 12 മാസമാണ്. നിലവിലുള്ള പാലം പൊളിച്ചുമാറ്റിയാണ് പുതിയ പാലം നിര്‍മ്മിക്കുന്നത്. പൈല്‍ ഫൗണ്ടേഷനോട് കൂടി കോണ്‍ക്രീറ്റ് തൂണുകള്‍ക്ക് മുകളില്‍ 12.90 മീറ്റര്‍ നീളമുള്ള സിംഗിള്‍ സ്പാനില്‍ ആണ്

ജലനിരപ്പ് ഉയർന്നു, കക്കയം ഡാമിൽ ഓറഞ്ച് അലേർട്ട്; കുറ്റ്യാടി പുഴയുടെ ഇരുകരകളിലും ഉള്ളവർ ജാഗ്രത പാലിക്കണം

കൂരാച്ചുണ്ട്: കക്കയം ജലസംഭരണിയിൽ ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ ഡാമിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. 756.50 മീറ്ററാണ് നിലവിലെ ജലനിരപ്പ്. ഇത് ജലസംഭരണിയുടെ ഓറഞ്ച് അലേർട്ട് ലെവൽ ആയതിനാൽ ഡാമിൽ നിന്ന് അധികജലം താഴേക്ക് ഒഴുക്കിവിടാൻ സാധ്യതയുള്ളതായി തരിയോട് ഡാം സേഫ്റ്റി ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. ഡാമിലെ നീരൊഴുക്ക് അനുസരിച്ചാണ് യെല്ലോ അലർട്ട് മാറ്റി ഓറഞ്ച്

കണ്ണിമാങ്ങാ പ്രായത്തിൽ നിന്നെഞാൻ കണ്ടപ്പോൾ… കാണികളെ ആവേശത്തിലാക്കി കലാവിരുന്ന്; തോണിക്കടവിലേക്ക് രണ്ടാം ദിനവും സഞ്ചാരികളുടെ ഒഴുക്ക് (വീഡിയോ കാണാം)

കൂരാച്ചുണ്ട്: തോണിക്കടവിനെ ആവേശത്തിലാഴ്ത്തി തോണിക്കാഴ്ച്ച. ഓണാഘോഷത്തിന്റെ ഭാ​ഗമായി സംഘടിപ്പിച്ച കലാവിരുന്നാസ്വ​ദിക്കാനെത്തിയത് നൂറുകണക്കിനാളുകൾ. കുടുംബത്തോടൊപ്പം ഓണാഘോഷത്തിൽ പങ്കുചേരാനായതിന്റെ സന്തോഷത്തിലാണ് മിക്കവരും മടങ്ങിയത്. നിറപ്പകിട്ടാർന്ന ലെെറ്റുകൾ മിന്നിത്തിളങ്ങിയപ്പോൾ ​മധുരമാർന്ന സം​ഗീതവുമായി ഗായകരെത്തി. ഉത്സവനാളുകളിലെ ആഘോഷത്തിമർപ്പിലേക്കാണ് ​ഗായകർ കാണികളെ കൂട്ടിക്കൊണ്ടുപോയത്. കണ്ണിമാങ്ങ പ്രായത്തിൽ നിന്നെ ഞാൻ കണ്ടപ്പോ തുടങ്ങിയ പാട്ടുകൾക്കൊപ്പം കാണികളും ചുവടുവെച്ചതോടെ തോണിക്കടവ് ആവേശത്തിമർപ്പിലായി. തോണിക്കടവ് വിനോദസഞ്ചാര കേന്ദ്രത്തിൽ

error: Content is protected !!