Category: കൂരാച്ചുണ്ട്

Total 163 Posts

ബഫര്‍സോണ്‍ വിഷയം; പ്രതിഷേധച്ചൂടില്‍ മലയോരം, കെ-റെയില്‍പോലെ ഇതും പിന്‍വലിപ്പിക്കും -ചെന്നിത്തല, കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ കൂരാച്ചുണ്ടില്‍ സമരപ്രഖ്യാപന കണ്‍വെന്‍ഷനും ഇരകളുമായി സംവാദവും

കൂരാച്ചുണ്ട്: കെ-റെയില്‍പോലെ ബഫര്‍ സോണും സര്‍ക്കാരിനെക്കൊണ്ട് പിന്‍വലിപ്പിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ബഫര്‍സോണ്‍ ആശങ്ക പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഡി.സി.സിയുടെ ആഭിമുഖ്യത്തില്‍ മേഖലയിലെ ജനങ്ങളെ പങ്കെടുപ്പിച്ച് സമരപ്രഖ്യാപന കണ്‍വെന്‍ഷനും ഇരകളുമായുള്ള സംവാദവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ റെയിലില്‍ അര ഇഞ്ചുപോലും പിന്നോട്ടുപോകില്ലെന്ന് പറഞ്ഞ പിണറായി വിജയന്‍ കിലോമീറ്ററുകളോളം പിന്നോട്ടുപോകേണ്ടി വന്നു. അതുപോലെ

കൂരാച്ചുണ്ട് ഇലഞ്ഞിപ്പുറത്ത് ആലീസ് ടീച്ചര്‍ അന്തരിച്ചു

കൂരാച്ചുണ്ട്: വട്ടച്ചിററോഡ് മുസ്ലീംപളളിക്ക് സമീപം താമസിക്കുന്ന ഇലഞ്ഞിപ്പുറത്ത് ജോര്‍ജ്ജിന്റെ (മുന്‍വ്യാപാരി) ഭാര്യ ആലീസ് ടീച്ചര്‍ അന്തരിച്ചു. അറുപത്തെട്ട് വയസ്സായിരുന്നു. തൊടുപുഴ മേലേട്ടുകുന്നേല്‍ കുടുംബാംഗമാണ്. മക്കള്‍: സൗമ്യ, രമ്യ. മരുമക്കള്‍: സിജി പുതുമന (തേഞ്ഞിപ്പാലം), ടോം കല്ലേക്കാട്ട് (കാഞ്ഞിരപ്പള്ളി). സഹോദരങ്ങള്‍: പൈലി, തോമസ്, ചാക്കോ. സംസ്‌കാരം ഇന്ന് വൈകുന്നേരം 5 മണിക്ക്.

‘ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ടില്‍ കൂരാച്ചുണ്ട്, ചക്കിട്ടപ്പാറ പഞ്ചായത്തുകളിലെ ഭൂരിഭാഗം ഭൂമിയും ബഫര്‍ സോണില്‍, കൃത്യമായ വിവരണങ്ങള്‍ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും പരാതി’; പ്രതിഷേധ റാലിയുമായി കർഷകർ

കൂരാച്ചുണ്ട്: ബഫര്‍സോണ്‍ വിഷയത്തില്‍ കൂരാച്ചുണ്ട് മലയോര മേഖലയില്‍ ഇന്ന് സമരം തുടങ്ങും. താമരശ്ശേരി രൂപത കെ.സി.ബി.സിയുടെയും കര്‍ഷക സമിതികളുടെയും നേതൃത്വത്തിലാണ് സമരം. കര്‍ഷകരെ ഒരു തരത്തിലും ബാധിക്കാത്ത രീതിയില്‍ ബഫര്‍സോണ്‍ അതിര്‍ത്തി തീരുമാനിക്കണമെന്നാണ് ആവശ്യം. നിലവില്‍ പ്രസിദ്ധീകരിച്ച സര്‍വേ റിപ്പോര്‍ട്ടിലെ അപാകതകള്‍ പരിഹരിക്കണമെന്നും താമരശ്ശേരി ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ പറഞ്ഞു. സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച ഉപഗ്രഹ

‘രണ്ടുലക്ഷത്തിലധികം കുടുംബങ്ങളെ നേരിട്ട് ബാധിക്കും, അശാസ്ത്രീയമായ ഉപഗ്രഹ മാപ്പിം​ഗ് പിന്‍വലിക്കണം’; 20ന് കൂരാച്ചുണ്ടില്‍ കോണ്‍ഗ്രസിന്റെ കണ്‍വെന്‍ഷന്‍

കൂരാച്ചുണ്ട്: മലബാര്‍ വന്യജീവി സങ്കേതത്തിന്റെ കരുതല്‍മേഖല വിഷയത്തില്‍ പുറത്തുവിട്ട അശാസ്ത്രീയമായ മാപ്പ് പിന്‍വലിക്കുന്നതുവരെ ശക്തമായ സമരമുഖം തുറക്കാന്‍ കോണ്‍ഗ്രസ് മലയോരമേഖലാ നേതൃയോഗം തീരുമാനിച്ചു. രണ്ടുലക്ഷത്തിലധികം കുടുംബങ്ങളെ നേരിട്ട് ബാധിക്കുന്ന ബഫര്‍ സോണ്‍ വിഷയത്തില്‍ ശക്തമായ പ്രക്ഷോഭത്തിന് ഡി.സി.സി. നേതൃത്വം കൊടുക്കുമെന്ന് നേതൃയോഗം ഉദ്ഘാടനം ചെയ്ത പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ യോഗത്തില്‍ പറഞ്ഞു. ഇതിന്റെ ഭാഗമായി

പേരാമ്പ്ര-ചെമ്പ്ര-കൂരാച്ചുണ്ട് റോഡിൽ ​ഗതാ​ഗത നിയന്ത്രണം; വാഹനങ്ങൾ പോകേണ്ടത് ഇപ്രകാരം

പേരാമ്പ്ര: പേരാമ്പ്ര-ചെമ്പ്ര-കൂരാച്ചുണ്ട് റോഡ് പ്രവൃത്തിയുടെ ഭാഗമായി കള്‍വെര്‍ട്ട് നിര്‍മ്മാണം നടക്കുന്നതിനാല്‍ ഡിസംബര്‍ 15 മുതല്‍ പ്രവൃത്തി അവസാനിക്കുന്നതുവരെ പ്രസ്തുത റോഡിലൂടെ വലിയ വാഹനങ്ങള്‍ പ്രവേശിക്കുന്നത് നിരോധിച്ചതായി എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. പേരാമ്പ്രയില്‍ നിന്ന് വരുന്നതും തിരിച്ച് പോകുന്നതുമായ വാഹനങ്ങള്‍ മരുതേരി കോടേരി ചാല്‍ റോഡ് വഴി പോകേണ്ടതാണ്. Summary: Traffic control on Perampra-Chembra-Kurachund road

മലയോര മേഖലയിലേക്കുള്ള പ്രധാന റോഡ്; എരപ്പാന്‍തോട് നിന്നും കൂരാച്ചുണ്ടിലേക്കുള്ള റോഡ് നവീകരണം ഉടന്‍ നടത്തണമെന്ന ആവശ്യം ശക്തം

കൂരാച്ചുണ്ട്: കൂട്ടാലിട-കൂരാച്ചുണ്ട് പി.ഡബ്ല്യൂ.ഡി റോഡിലെ എരപ്പാന്‍തോട് മുതല്‍ കൂരാച്ചുണ്ട് വരെയുള്ള ഭാഗം നവീകരണം നടത്തണമെന്ന ആവശ്യം ശക്തം. അടുത്ത കാലത്തായി കൂട്ടാലിട-കൂരാച്ചുണ്ട് റോഡില്‍ നവീകരണ പ്രവൃത്തി നടത്തിയിരുന്നെങ്കിലും ഈ ഭാഗത്ത് പ്രവൃത്തി നടത്തിയിരുന്നില്ല. മലയോര മേഖലയായ കൂരാച്ചുണ്ടില്‍ നിന്നും കോഴിക്കോടിനുള്ള പ്രധാന റോഡും കെ.എസ്.ആര്‍.ടി.സി ബസുകള്‍ അടക്കം ഒട്ടനവധി ബസുകളും മറ്റ് വാഹനങ്ങളും സര്‍വീസ് നടത്തുന്ന

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് അംഗം മുണ്ടപ്പുറത്ത് കുട്ട്യാലിയുടെ നിര്യാണം; യൂണിറ്റ് കമ്മറ്റിയുടെ നേതൃത്വത്തില്‍ കായണ്ണബസാറില്‍ അനുശോചനം യോഗം

കായണ്ണബസാര്‍: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് അംഗമായിരുന്ന മുണ്ടപ്പുറത്ത് കുട്ട്യാലിയുടെ നിര്യാണത്തില്‍ യൂണിറ്റ് കമ്മറ്റി യോഗം അനുശോചനം രേഖപ്പെടുത്തി. കമ്മറ്റി യോഗം നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് ജോബി ഫ്രാന്‍സീസ് കൂരാച്ചുണ്ട് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെ.കെ ശിവദാസന്‍ അധ്യക്ഷത വഹിച്ചു. വിജയന്‍ പൊയില്‍, മുഹമ്മദ് കെ.ടി, റഷീദ് സി.കെ, സുലൈമാന്‍

ലൈസന്‍സ് കൈപ്പറ്റിയും പണം കെട്ടിയും കച്ചവടം ചെയ്യുന്നവര്‍ക്ക് നഷ്ടം; തെരുവുകച്ചവട നിരോധനം നടപ്പിലാക്കാനാവശ്യപ്പെട്ട് കൂരാച്ചുണ്ടിലെ ചെറുകിട വ്യാപാരികള്‍

കൂരാച്ചുണ്ട്: തെരുവുകച്ചവടക്കാരുടെ വര്‍ധനവിനെ തുടര്‍ന്ന് കച്ചവടം നടക്കാതെ ബുദ്ധമുട്ടിലാണ് കൂരാച്ചുണ്ടിലെ ചെറുകിട വ്യാപാരികള്‍. ടൗണിലും സമീപ പ്രദേശങ്ങളിലും വാഹനങ്ങളിൽ കൊണ്ടുവന്നും മറ്റുമായി നടത്തുന്ന തെരുവ് കച്ചവടം ദിനം പ്രതി പെരുകിവരുന്ന സാഹചര്യത്തില്‍ പഞ്ചായത്ത്, ജി.എസ്.ടി, ഭക്ഷ്യ ലൈസൻസുകള്‍ കൈപ്പറ്റിയും കച്ചവടാനുബന്ധ ഫീസുകള്‍ കൃത്യമായി അടച്ചും അംഗീകൃത കച്ചവടം നടത്തുന്ന വ്യാപാരികളാണ് പെരുവഴിയിലായത്. തെരുവുകച്ചവടം നിരോധിച്ചതായി പഞ്ചായത്ത്

ബൈക്കില്‍ സഞ്ചരിക്കവേ തെരുവുനായ കുറുകെ ചാടി;കൂരാച്ചുണ്ട് സ്വദേശിയായ വ്യാപാരിക്ക് ഗുരുതര പരിക്ക്

കൂരാച്ചുണ്ട്: വണ്ടിക്ക് കുറകെ തെരുവുനായ ചാടിയുണ്ടായ അപകടത്തില്‍ വ്യാപാരിക്ക് ഗുരുതരമായി പരിക്കേറ്റു. കൂരാച്ചുണ്ടിലെ സി.എസ് .ഹാർഡ് വേർ ഉടമ ബെന്നി കുഴിമറ്റമാണ് അപകടത്തില്‍ പെട്ടത്. കൂരാച്ചുണ്ടിൽ നിന്നും ബാലുശ്ശേരിയിലേക്കുള്ള യാത്രാമധ്യേയാണ് ബെന്നി സഞ്ചരിച്ചിരുന്ന ഇരുചക്ര വാഹനത്തിന് കുറുകേ തെരുവുനായ ചാടിയത്. വാഹനം നിയന്ത്രണം നഷ്ടപ്പെട്ട് റോഡില്‍ നിയന്ത്രണം നഷ്ടപ്പെട്ട് റോഡിൽ വീഴുകയാണുണ്ടായത്. ബെന്നിക്ക് വാരിയെല്ലിന് പൊട്ടലുണ്ടാവുകയും

error: Content is protected !!