Category: കൂരാച്ചുണ്ട്
കൂരാച്ചുണ്ടില്‍ ബി.ജെ.പി നേതാവിന്റെ വീട്ടില്‍ അനധികൃത പാചകവാതക റീഫില്ലിംഗ്; സിലിണ്ടറുകളും ഉപകരണങ്ങളും കസ്റ്റഡിയിലെടുത്തു
കൂരാച്ചുണ്ട്: ബി.ജെ.പി നേതാവിന്റെ വീട്ടില്‍ അനധികൃത പാചക വാതക റീഫിലിംഗ് പിടികൂടി. ബി.ജെ.പി ഉള്ള്യേരി മണ്ഡലം ജനറല്‍ സെക്രട്ടറി ജെ.എന്‍.കെ. ജോസിന്റെ വീട്ടില്‍ നിന്നാണ് ഗ്യാസ് റീഫിലിംഗ് കണ്ടത്. സിവില്‍ സ്‌പൈസ് ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. 52 ഗ്യാസ് സിലിണ്ടറുകളാണ് ഇവിടെ നിന്നും പിടിച്ചെടുത്തത്. ഇതില്‍ 32 കാലിസിലിണ്ടറുകളും 20
അവസാനിക്കാതെ കാട്ടാനക്കലി; ചാലക്കുടിയിൽ രണ്ട് പേർക്ക് ദാരുണാന്ത്യം
ചാലക്കുടി: വാഴച്ചാലിൽ കാട്ടാന ആക്രമണത്തിൽ രണ്ടപേർ മരിച്ചു. വാഴച്ചാൽ സ്വദേശികളായ അംബിക (30), സതീഷ് (34) എന്നിവരാണ് മരിച്ചത്. വനവിഭവങ്ങൾ ശേഖരിക്കാനായി കാട്ടിലേക്ക് പോയതായിരുന്നു ഇവർ. നാലംഘ സംഘമാണ് കാട്ടിലേക്ക് പോയത്. താൽക്കാലികമായി ഒരു ഷെഡ് പണിതാണ് അവർ അവിടെ വിശ്രമിച്ചിരുന്നത്. കാട്ടാന വന്നപ്പോൾ എല്ലാവരും ചിതറിയോടിയെങ്കിലും അംബികയും സതീഷും കാട്ടാനയുടെ മുന്നിൽപെടുകയായിരുന്നു. അതിരപ്പിള്ളിക്കും വാഴച്ചാലിനും
കൂരാച്ചുണ്ട് നമ്പികുളം മലയില്‍ വ്യാജവാറ്റ് കേന്ദ്രം; എക്സെെസ് പരിശോധനയിൽ കണ്ടെത്തിയത് 700 ലിറ്റര്‍ വാഷും 33 ലിറ്റര്‍ ചാരായവും
കൂരാച്ചുണ്ട് : കൂരാച്ചുണ്ട് വില്ലേജില്‍ നമ്പികുളം മലയില്‍ വ്യാജവാറ്റ് കേന്ദ്രം തകര്‍ത്ത് പേരാമ്പ്ര എക്‌സൈസ് സര്‍ക്കിള്‍ പാര്‍ട്ടി. 33 ലിറ്റര്‍ ചാരായവുx 700 ലിറ്റര്‍ വാഷുമാണ് റെയ്ഡിൽ കണ്ടെത്തിയത്. രണ്ട് വാറ്റ് സെറ്റുകള്‍ ഉപയോഗിച്ചായിരുന്നു ചാരായം വാറ്റിയിരുന്നത്. സ്ഥലത്ത് നിന്ന് വാറ്റ് ഉപകരണങ്ങളും കണ്ടെടുത്തു. വിഷു ആഘോഷവുമായി ബന്ധപ്പെട്ട് വന്‍തോതില്‍ ചാരായം നിര്‍മിച്ച് സംഭരിക്കുന്നതായി വിവരം
”മനുഷ്യന് ജീവിക്കാന്‍ പറ്റാത്ത സാഹചര്യത്തില്‍ എന്ത് നിയമം? ” ജനവാസ മേഖലയില്‍ ഇറങ്ങുന്ന എല്ലാ വന്യജീവികളെയും വെടിവെച്ചുകൊല്ലാന്‍ ചക്കിട്ടപ്പാറ പഞ്ചായത്ത്
ചക്കിട്ടപ്പാറ: ജനവാസ മേഖലയില്‍ ഇറങ്ങുന്ന എല്ലാ വന്യജീവികളെയും വെടിവെച്ചുകൊല്ലാന്‍ ചക്കിട്ടപ്പാറ പഞ്ചായത്ത് ഭരണസമിതി യോഗത്തിന്റെ തീരുമാനം. മേഖലയില്‍ വന്യമൃഗശല്യം അതി രൂക്ഷമായ സാഹചര്യത്തിലാണ് നിയമവിരുദ്ധ തീരുമാനവുമായി പഞ്ചായത്ത് എത്തിയിരിക്കുന്നത്. ഇതുസംബന്ധിച്ച നിര്‍ദേശം പഞ്ചായത്തിലെ എം.പാനല്‍ ഷൂട്ടേഴ്‌സിന് നല്‍കിയിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു. ജനങ്ങള്‍ക്ക് ഇവിടെ ജീവിക്കാന്‍ കഴിയില്ല എന്ന സാഹചര്യം വന്നതിനാല്‍ മറ്റൊരു നിവൃത്തിയുമില്ലാത്തതിനാലാണ് ഇങ്ങനെയൊരു തീരുമാനം
അവിശ്വാസ പ്രമേയം; കൂരാച്ചുണ്ട് പഞ്ചായത്ത് ഭരണം കോൺഗ്രസിന് നഷ്ടമായി, പ്രസിഡന്റ് രാജി വയ്ക്കും
പേരാമ്പ്ര: യുഡിഎഫ് ഭരിക്കുന്ന കൂരാച്ചുണ്ട് പഞ്ചായത്തിൽ അവിശ്വാസത്തിലൂടെ കോൺഗ്രസുകാരനായ പഞ്ചായത്ത് പ്രസിഡന്റ് പുറത്തേക്ക്. 13 അംഗ ഭരണസമിതിയിൽ അവിശ്വാസത്തെ 11 പേർ അനുകൂലിച്ചു. ഒരു വോട്ട് അസാധുവായി. പഞ്ചായത്ത് പ്രസിഡൻ്റ് പോളി കാരക്കട മാത്രമാണ് ആവിശ്വാസത്തെ എതിർത്ത് വോട്ടു ചെയ്‌തത്. മുൻ പഞ്ചായത്ത് പ്രസിഡൻ്റ് വിൻസി തോമസ് വോട്ട് അസാധുവാക്കുകയും ചെയ്തു. ഭരണകാലയളവിൽ മുസ്ലിം ലീഗിന്
കടമേരി വരയാലിൽ പൊയിൽ പൊക്കൻ അന്തരിച്ചു
കടമേരി: വരയാലിൽ പൊയിൽ പൊക്കൻ അന്തരിച്ചു. എഴുപത്തിയഞ്ച് വയസായിരുന്നു. ഭാര്യ: ജാനു. മക്കൾ: ശോഭ, ബിന്ദു, അശോകൻ, അനീഷ്. മരുമക്കൾ: ബാലൻ, മഹീന്ദ്രൻ, ബിന്ദു, ലിനിഷ. സഹോദരങ്ങൾ: ചാത്തു, നാണു, പൊക്കി, പരേതരായ നാരായണി, കണ്ണൻ, കുമാരൻ. Description: Kadameri varayalil poyil pokkan passed away
മണലും എക്കലും നീക്കം ചെയ്യുന്നില്ല; പെരുവണ്ണാമൂഴി, കക്കയം ഡാമുകളുടെ സംഭരണശേഷി കുറഞ്ഞു, സർക്കാർ അടിയന്തര നടപടിയെടുക്കണമെന്നാവശ്യം ശക്തം
[top] കൂരാച്ചുണ്ട്: പെരുവണ്ണാമൂഴി, കക്കയം ഡാമുകളുടെ സംഭരണശേഷി കുറഞ്ഞു. വർഷങ്ങളായി അടിഞ്ഞുകൂടിയ മണലും എക്കലും നീക്കം ചെയ്യാത്തതിനാലാണ് സംഭരണശേഷി കുറഞ്ഞത്. ഇതിൽ സർക്കാർ അടിയന്തര നടപടിയെടുക്കണമെന്നു ആവശ്യം ഉയരുന്നു. 50 വർഷം മുൻപ് നിർമിച്ച പെരുവണ്ണാമൂഴി ഡാമിന്റെ സംഭരണശേഷി മണൽ നിറഞ്ഞ് 40% കുറഞ്ഞിരിക്കുകയാണ്. ജപ്പാൻ സഹായ കുടിവെള്ള പദ്ധതി, പെരുവണ്ണാമൂഴി ചെറുകിട ജലവൈദ്യുത പദ്ധതി,
കക്കയെത്ത് എത്തുന്ന സഞ്ചാരികൾക്ക് ഇനി ശുചിമുറി അന്വേഷിച്ച് നടക്കേണ്ടതില്ല; കക്കയം ഡാം സൈറ്റ് കേന്ദ്രത്തിലെ ടേക്ക് എ ബ്രേക്ക് കെട്ടിടം തുറന്നു
കൂരാച്ചുണ്ട് : കക്കയെത്ത് എത്തുന്ന സഞ്ചാരികൾക്ക് ഇനി പ്രാഥമിക കാര്യങ്ങൾ നിർവ്വഹിക്കാൻ ശുചിമുറി അന്വേഷിച്ച് നടക്കേണ്ടതില്ല. കക്കയം ഡാം സൈറ്റ് കേന്ദ്രത്തിലെ ടേക്ക് എ ബ്രേക്ക് കെട്ടിടം തുറന്നു. കക്കയം ഡാം സൈറ്റ് മേഖലയിൽ സന്ദർശനത്തിനെത്തുന്ന സഞ്ചാരികൾക്കാവശ്യമായ ശൗചാലയസൗകര്യമില്ലാത്തതും, മാസങ്ങൾക്കുമുൻപ് നിർമാണം തുടങ്ങിയ ടേക്ക് എ ബ്രേക്ക് കെട്ടിടം തുറന്നുകൊടുക്കാത്തത് സംബന്ധിച്ചും നിരവധി തവണ വാർത്തകൾ
ചങ്ങരോത്ത് പാലേരി വടക്കുമ്പാട് ഹയർ സെക്കന്ററി സ്‌ക്കൂളിലെ നാല് വിദ്യാര്‍ത്ഥികള്‍ക്ക് കൂടി മഞ്ഞപ്പിത്തം; നാല് ദിവസത്തിനുള്ളില്‍ 60ലധികം പേര്‍ക്ക് രോഗം, പഞ്ചായത്തില്‍ ഇന്ന് സര്‍വ്വകക്ഷി യോഗം
പേരാമ്പ്ര: ചങ്ങരോത്ത് പാലേരി വടക്കുമ്പാട് ഹയര്‍ സെക്കന്ററി സ്‌ക്കൂളിലെ നാല് കുട്ടികള്‍ക്ക് കൂടി മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. ഇന്നലെ നടത്തിയ പരിശോധനയിലാണ് ഹയര്‍സെക്കന്ററി വിഭാഗത്തിലെ കുട്ടികള്‍ക്ക് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം സ്‌ക്കൂളിലെ അമ്പത് വിദ്യാര്‍ത്ഥികള്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ 40 പേര്‍ക്കും, ഹൈസ്‌ക്കൂള്‍ വിഭാഗത്തില്‍ 20 പേര്‍ക്കുമാണ് രോഗം സ്ഥീരികരിച്ചത്. രോഗം സ്ഥിരീകരിച്ചതോടെ
കാട്ടുപോത്ത് മുതല്‍ കടുവ വരെ; കക്കയം ഡാം പരിസരത്തെ പ്രകൃതി സൗന്ദര്യം മനംകവരുമെന്നതില്‍ സംശയമില്ല, പക്ഷേ ജാഗ്രത വേണം
കൂരാച്ചുണ്ട് : കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു വനമേഖലയാണ് കക്കയം. പശ്ചിമഘട്ടത്തിന്റെ ഭാഗമായ ഈ മേഖലയിലാണ് കക്കയം ഡാം സ്ഥിതി ചെയ്യുന്നത്. കക്കയം വാലി, ഡാം സൈറ്റ്, ഉരക്കുഴി വെള്ളച്ചാട്ടം എന്നിവയാണ് ഇവിടത്തെ പ്രധാന ടൂറിസ്റ്റ് ആകർഷണങ്ങൾ. ഇവ കാണാൻ നിത്യേന നിരവധി സഞ്ചാരികൾ കക്കയത്ത് എത്താറുണ്ട്. നിത്യഹരിതവനം, അർധ നിത്യഹരിതവനം, ഇലപൊഴിയും ആർദ്രവനം,