Category: കുറ്റ്യാടി
സ്വകാര്യ ടെലികോം കമ്പനികളുടെ നിരക്ക് വര്‍ധനവിനെതിരെ പ്രതിഷേധം ശക്തം; നാടെങ്ങും യുവജന പ്രതിഷേധം തീര്‍ത്ത് ഡിവൈഎഫ്ഐ
വടകര: സ്വകാര്യ ടെലികോം കമ്പനികളുടെ നിരക്ക് വര്‍ധനവിനെതിരെ ഡിവൈഎഫ്ഐയുടെ നേതൃത്വത്തില്‍ വിവിധയിടങ്ങളില്‍ യുവജന പ്രതിഷേധം സംഘടിപ്പിച്ചു. സാധാരണക്കാരന്റെ ജീവിതം ദുസ്സഹമാക്കുന്ന മൊബൈല്‍ ഫോണ്‍ നിരക്ക് വര്‍ധന പിന്‍വലിക്കണമെന്ന മുദ്രാവാക്യമുയര്‍ത്തിയായിരുന്നു പ്രതിഷേധം. വടകര ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധം ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി പി.സി ഷൈജു ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ആര്‍.എസ് റിബേഷ് അധ്യക്ഷത വഹിച്ചു.
കുറ്റ്യാടി ചുരത്തിൽ കാറും ബൈക്കും കൂട്ടിയിടിച്ചു; ബൈക്കിന് തീപിടിച്ചു
കുറ്റ്യാടി: കുറ്റ്യാടി ചുരത്തിൽ കാറും ബൈക്കും കൂട്ടിയിടിച്ചു. തുടർന്ന് ബൈക്കിന് തീപിടിച്ചു. അപകടത്തിൽ ബൈക്ക് യാത്രികന് പരിക്കേറ്റു. ഇയാളെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൊട്ടിൽപ്പാലം പോലീസ് സ്ഥലത്തെത്തി. ചുരത്തിൽ വാഹന ഗതാഗതം ഭാഗികമായി തടസപ്പെട്ടു.
കുറ്റ്യാടി ചുരത്തിൽ വാഹനത്തിന് മുകളിൽ കയറി വിദ്യാർത്ഥികളുടെ അഭ്യാസപ്രകടനം; 5 പേർ പിടിയിൽ
കുറ്റ്യാടി: കുറ്റ്യാടി ചുരത്തിൽ കാറിൻറെ ഡോറിലും ബോണറ്റിലും കയറി വിദ്യാർത്ഥികളുടെ അഭ്യാസ പ്രകടനം. തമിഴ്നാട് രജിസ്ട്രേഷൻ കാറിലാണ് ഇവർ ചുരത്തിലൂടെ അപകടകരമായി യാത്ര ചെയ്തത്. തമിഴ്നാട് സ്വദേശികളായ കോളേജ് വിദ്യാർത്ഥികളായിരുന്നു കാറിൽ അഭ്യാസ പ്രകടനം നടത്തിയത്. കരൂർ ആർട്സ് ആന്റ് സയൻസ് കോളേജിലെ വിദ്യാർത്ഥികളായ അരവിന്ദൻ, ധനുഷ്, ദക്ഷിണാമൂർത്തി, ഗോകുൽ, പരണീധരണി എന്നിവരെയാണ് തൊട്ടിൽപ്പാലം പോലീസ്
പെരിഞ്ചേരിക്കടവ് റെഗുലേറ്റർ കം ബ്രിഡ്ജ് പദ്ധതി-റീവൈസ്ഡ് എസ്റ്റിമേറ്റ് കിഫ്ബിക്ക് സമർപ്പിക്കും
തിരുവനന്തപുരം: കോഴിക്കോട്എൻ ഐ ടി യിൽ നിന്ന് പെരിഞ്ചേരിക്കടവ് റെഗുലേറ്റർ കം ബ്രിഡ്ജ് പദ്ധതിയുടെ റീവൈസ്ഡ് എസ്റ്റിമേറ്റിന് അംഗീകാരം ലഭിച്ചാലുടൻ അത് കിഫ്ബിക്ക് സമർപ്പിക്കും. തുടർ നടപടികൾ എത്രയും പെട്ടെന്ന് സ്വീകരിക്കുമെന്നും ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. പെരിഞ്ചേരി കടവ് റെഗുലേറ്റർ കം ബ്രിഡ്ജ് പ്രവൃത്തി സമയബന്ധിതമായി പൂർത്തീകരിക്കുന്നത് സംബന്ധിച്ച് നിയമസഭയിൽ
സ്മാര്‍ട്ട് കുറ്റ്യാടിയുടെ ‘വിജയോത്സവം’ ജൂലൈ 15ന്; ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലേക്ക്
വടകര: കുറ്റ്യാടി മണ്ഡലത്തില്‍ എം.എല്‍.എ കെ.പി കുഞ്ഞമ്മദ് കുട്ടി മാസ്റ്ററുടെ നേതൃത്വത്തില്‍ നടപ്പാക്കുന്ന സ്മാര്‍ട്ട് കുറ്റ്യാടിയുടെ ഭാഗമായുള്ള ‘വിജയോത്സവം’ ജൂലൈ15ന് നടക്കും. രാവിലെ 10മണി മുതല്‍ വടകര ടൗണ്‍ഹാളില്‍ നടക്കുന്ന പരിപാടി വിദ്യാഭ്യാസ പ്രവര്‍ത്തകനും ടെലിവിഷന്‍ അവതാരകനുമായ ജി.എസ് പ്രദീപ് ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് അദ്ദേഹത്തിന്റെ മോട്ടിവേഷന്‍ ക്ലാസും ഉണ്ടായിരിക്കുന്നതാണ്. എസ്.എസ്.എൽ.സി, പ്ലസ് ടു എന്നീ
വടകര – തൊട്ടിൽപ്പാലം റൂട്ടിൽ ബസ് സർവ്വീസ് കുറയുന്നു; യാത്രാദുരിതത്തിൽ മലയോരജനത
വടകര: തൊട്ടിൽപ്പാലത്തേക്ക് ബസ് സർവ്വീസ് കുറയുന്നു. വിവിധ ഭാഗങ്ങളിൽനിന്ന് തൊട്ടിൽപ്പാലത്തേക്കു വരേണ്ട ബസുകൾ കുറ്റ്യാടിയിലെത്തി ഓട്ടം അവസാനിപ്പിക്കുന്നെന്നാണ് ആക്ഷേപം. വടകര-തൊട്ടിൽപ്പാലം റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസുകളും കുറ്റ്യാടിയിൽ സർവീസ് അവസാനിപ്പിക്കുന്നുവെന്നാണ് യാത്രക്കാരുടെ പരാതി. സ്വകാര്യ ബസുകൾ വിദ്യാർഥികളെ ഒഴിവാക്കാനാണ് ട്രിപ്പ് കുറച്ചതെന്നും ആക്ഷേപമുണ്ട്. കെ.എസ്.ആർ.ടി.സിയും ട്രിപ്പ് മുടക്കുന്നുണ്ടെന്ന് പരാതി ഉയരുന്നുണ്ട്. ദൂരസ്ഥലങ്ങളിൽ പഠിക്കുന്ന മലയോരമേഖലയിലെ
കുറ്റ്യാടി പുഴയോരത്തിന് പുതുജീവൻ വയ്ക്കാനൊരുങ്ങുന്നു; പുഴയോര സംരക്ഷണത്തിന് 1.405 കോടി രൂപ
തിരുവനന്തപുരം: കുറ്റ്യാടി പുഴയോരത്തിന് പുതുജീവൻ വയ്ക്കാനൊരുങ്ങുന്നു. പുഴയോര സംരക്ഷണത്തിന് 1.405 കോടി രൂപയുടെ പ്രവർത്തികൾക്ക് ഭരണാനുമതി ലഭിച്ചു. കുറ്റ്യാടി പുഴയോരം ഇടിയുന്നത് സംബന്ധിച്ചുള്ള വിഷയം കെ പി കുഞ്ഞമ്മത് കുട്ടി എംഎൽഎയായി ചുമതലയേറ്റത്തിനു ശേഷം 2022 വർഷത്തിലെ നിയമസഭാ സമ്മേളനത്തിൽ തന്നെ സബ്മിഷൻ ആയി അവതരിപ്പിച്ചിരുന്നു . നിരവധി വീടുകളും കൃഷി സ്ഥലങ്ങളും ഏത്
വർഷങ്ങളുടെ കാത്തിരിപ്പ് അവസാനിക്കുന്നു; കുറ്റ്യാടിപ്പുഴയ്ക്ക് കുറുകെ നിർമ്മിച്ച തോട്ടത്താംകണ്ടി പാലം ഉദ്ഘാടനത്തിന് ഒരുങ്ങി
നാദാപുരം: കാലങ്ങളായുള്ള കാത്തിരിപ്പിന് വിരാമമാകുന്നു. കുറ്റ്യാടിപ്പുഴയ്ക്ക് കുറുകെ നിർമ്മിച്ച തോട്ടത്താംകണ്ടി പാലം ഉദ്ഘാടനത്തിന് ഒരുങ്ങി. നാദാപുരം നിയോജക മണ്ഡലത്തിലെ മരുതോങ്കര പഞ്ചായത്തിനെയും പേരാമ്പ്ര മണ്ഡലത്തിൽ ഉൾപ്പെട്ട ചങ്ങരോത്ത് പഞ്ചായത്തിനെയും ബന്ധിപ്പിച്ചാണ് കുറ്റ്യാടി പുഴയ്ക്ക് കുറുകെ പാലം നിർമ്മിച്ചത്. 9.20 കോടി ചെലവിൽ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് നിർമ്മാണം പൂർത്തീകരിച്ചത്. മരുതോങ്കര ഭാഗത്ത് 480 മീറ്റർ
അപകട ഭീഷണിയിലുള്ള മരങ്ങൾ മുറിച്ച് നീക്കാൻ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ പ്രാദേശിക ട്രീ കമ്മിറ്റികളെയും, ജില്ലാ കളക്ടർമാരെയും ചുമതലപ്പെടുത്തിയെന്ന് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ
തിരുവനന്തപുരം: ജീവനും സ്വത്തിനും ഭീഷണിയായി നിൽക്കുന്ന മരങ്ങൾ മുറിക്കുന്നതിന് ജില്ലാതല ട്രീ കമ്മിറ്റികൾക്ക് പുറമെ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ പ്രാദേശിക ട്രീ കമ്മിറ്റികളെയും, ദുരന്തനിവാരണ നിയമം 2005 പ്രകാരം അത് ജില്ലാ കളക്ടർമാരെയും, അധികാരപ്പെടുത്തിയതായി മന്ത്രി എ കെ ശശീന്ദ്രൻ അറിയിച്ചു. അപകട ഭീഷണി ഉയർത്തുന്ന കാരണത്താലും ,വികസന പ്രവർത്തനങ്ങൾക്ക് വേണ്ടിയും മരം മുറിക്കുന്നതിന് നേരിടുന്ന
സാഹസികതയുടെ ഓളങ്ങളിൽ തുഴയെറിഞ്ഞ് ആവേശം വിതയ്ക്കാൻ കുറ്റ്യാടിപ്പുഴയിലെ മീൻതുള്ളിപ്പാറയിൽ വീണ്ടും കയാക്കിംങ്ങിന് വേദിയൊരുങ്ങുന്നു
പേരാമ്പ്ര: സാഹസികതയുടെ ഓളങ്ങളിൽ തുഴയെറിഞ്ഞ് ആവേശം വിതയ്ക്കാൻ കുറ്റ്യാടിപ്പുഴയിലെ മീൻതുള്ളിപ്പാറയിൽ ആറുവർഷത്തെ ഇടവേളയ്ക്ക് ശേഷം കയാക്കിങ്ങിന് വേദിയൊരുങ്ങുന്നു. കോടഞ്ചേരിയിലെ ചാലിപ്പുഴയിലും ഇരുവഞ്ഞിപ്പുഴയിലും നടക്കുന്ന മലബാർ റിവർ ഫെസ്റ്റിവല്ലിന്റെ ഭാഗമായാണ് ചക്കിട്ടപാറ പഞ്ചായത്തിലെ മീൻതുള്ളിപ്പാറയിലും ജൂലായ് 25-ന് കയാക്കിങ് നടക്കുന്നത്. 2017-ലും 2018-ലും കയാക്കിങ് ചാമ്പ്യൻഷിപ്പ് നടന്നപ്പോൾ കാണികളായി ഒട്ടേറെപ്പേരാണ് എത്തിയത്. കോടഞ്ചേരിയിൽ കയാക്കിങ് മത്സരം പിന്നീടുള്ള