Category: കുറ്റ്യാടി

Total 217 Posts

നാല് വയസ്സുകാരനില്‍ നടത്തിയ സങ്കീര്‍ണ ശസ്ത്രക്രിയ വിജയകരം; പീഡിയാട്രിക് ശസ്ത്രക്രിയാ രംഗത്ത് ചരിത്ര നേട്ടവുമായി കുറ്റ്യാടി താലൂക്ക് ആശുപത്രി

കുറ്റ്യാടി: ശസ്ത്രക്രിയാ രംഗത്ത് ചരിത്ര നേട്ടവുമായി കുറ്റ്യാടി താലൂക്ക് ആശുപത്രി. പൂര്‍ണ്ണ ജനറല്‍ അനസ്തേഷ്യ നല്‍കിക്കൊണ്ടുള്ള പീഡിയാട്രിക് സര്‍ജറിയാണ് കുറ്റ്യാടി താലൂക്ക് ആശുപത്രിയില്‍ നടന്നത്. വാണിമേല്‍ സ്വദേശിയായ നാല് വയസ്സുകാരന് ജന്മ്മനാ വൃഷണ സഞ്ചിക്കടുത്ത് ഉണ്ടായിരുന്ന മുഴയാണ് ഈ ശസ്ത്രക്രിയയിലൂടെ വിജയകരമായി നീക്കം ചെയ്തത്. സ്വകാര്യ ആശുപത്രികളില്‍ രണ്ട് ലക്ഷം രൂപ വരെ ചിലവ് വരുന്നതും

കുറ്റ്യാടി ചുരത്തില്‍ ഓയില്‍ മറിഞ്ഞ് തെന്നിവീഴാന്‍ പോയത് നിരവധി ഇരുചക്ര വാഹനങ്ങള്‍; വെള്ളം പമ്പ് ചെയ്ത് റോഡ് വൃത്തിയാക്കി നാദാപുരം അഗ്നി രക്ഷാസേനയും ചുരം ഡിവിഷൻ പ്രവർത്തകരും

  കുറ്റ്യാടി: കുറ്റ്യാടി ചുരത്തില്‍ ഓയില്‍ ലീക്കായി റോഡില്‍ പരന്നത് അല്‍പസമയത്തേക്ക് അപകടഭീഷണിയായി മാറി. റോഡില്‍ ഓയില്‍ പടര്‍ന്നത് കാരണം അതുവഴി കടന്നുപോയ വാഹനങ്ങള്‍ തെന്നിവീഴാന്‍ തുടങ്ങി. ഇരുചക്രവാഹനക്കാര്‍ക്കാണ് റോഡിലെ ഓയില്‍ ഏറെ ബുദ്ധിമുട്ടായത്. പൂതം പാറയ്ക്കും ഒന്നാം വളവിനും ഇടയിലാണ് ഓയിൽ ലീക്കായത്. അപകട സാധ്യത തിരിച്ചറിഞ്ഞതോടെ ചുരം ഡിവിഷൻ സന്നദ്ധ പ്രവർത്തകർ നാദാപുരം

കുറ്റ്യാടി ടൗണിൽ അനധികൃത കെട്ടിടനിർമ്മാണം; നടപടിയെടുത്ത് പഞ്ചായത്ത്

കുറ്റ്യാടി: കുറ്റ്യാടി ടൗണിൽ അനധികൃത കെട്ടിടനിർമ്മാണം നടക്കുന്നതായി പരാതിയെ തുടർന്ന് നടപടി സ്വീകരിച്ച് പഞ്ചായത്ത് അധികൃതർ. തൊട്ടിൽപ്പാലം റോഡിൽ ഇന്ദിരാഭവനോട് ചേർന്ന കെട്ടിടത്തിന്റെ പിറകുവശത്തായാണ് അനധികൃത നിർമ്മാണം നടക്കുന്നത്. പഞ്ചായത്തിന്റെയും മറ്റു വകുപ്പ് അധികൃതരുടെയും അനുമതിയില്ലാതെയാണ് നിർമ്മാണം നടക്കുന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ പഞ്ചായത്തധികൃതർ സ്ഥലം സന്ദർശിക്കുകയും സ്റ്റോപ്പ് മെമ്മോ നൽകുകയും ചെയ്തിരുന്നു.

‘സ്മാര്‍ട്ട് കുറ്റ്യാടി അറിവുത്സവം 2023’; 11 ഹൈസ്‌കൂളുകളിലേക്കുള്ള പുസ്തകങ്ങള്‍ വിതരണം ചെയ്തു

കുറ്റ്യാടി: കുറ്റ്യാടി നിയോജകമണ്ഡലം വിദ്യാഭ്യാസ പദ്ധതിയായ ‘സ്മാര്‍ട്ട് കുറ്റ്യാടി’യുടെ നേതൃത്വത്തില്‍ ‘അറിവുത്സവം 2023’ നടന്നു. ഗ്രാമപഞ്ചായത്ത് ഹാളില്‍ വച്ച് നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി ഉദ്ഘാടനം ചെയ്തു. നിയമസഭയില്‍ വെച്ച് നടന്ന അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഭാഗമായി കുറ്റ്യാടി നിയോജകമണ്ഡലത്തിലെ 11 ഹൈസ്‌കൂളുകള്‍ക്ക് പുസ്തകം വാങ്ങാനായി എം.എല്‍.എ സ്‌പെഷ്യല്‍ ഡെവലപ്‌മെന്റ് ഫണ്ടില്‍ നിന്നും

കുറ്റ്യാടി ജലസേചനകനാലില്‍ വെള്ളമെത്തുന്നത് വൈകുന്നു; ഒഴുക്കിന് വേഗമില്ല, കര്‍ഷകര്‍ ആശങ്കയില്‍

വടകര: ജലസേചനം, കുടിവെള്ളം എന്നിവയ്ക്കായി കനാല്‍വെള്ളം പലപ്രദേശങ്ങളിലും അത്യാവശ്യമായിക്കൊണ്ടിരിക്കെ കുറ്റ്യാടി ജലസേചനകനാലില്‍ പ്രതീക്ഷിച്ചരീതിയില്‍ ഒഴുക്കില്ലാത്തത് തിരിച്ചടിയാകുന്നു. അഞ്ചുമുതല്‍ 11 വരെ മണിയൂര്‍ ബ്രാഞ്ച് കനാലില്‍ വെള്ളംകൊടുക്കാനായിരുന്നു നേരത്തേ തീരുമാനിച്ചത്. എന്നാല്‍, ഇപ്പോഴും മണിയൂര്‍ ബ്രാഞ്ച് കനാലിന്റെ എല്ലാഭാഗത്തും വെള്ളമെത്തിയിട്ടില്ല. ബുധനാഴ്ച ആറാം കിലോമീറ്റര്‍വരെ വെള്ളമെത്തിയെങ്കിലും തിരുവള്ളൂര്‍ ഭാഗത്തെ പാടശേഖരങ്ങളിലേക്ക് വെള്ളം അത്യാവശ്യമായി വന്നതിനാല്‍ ജലവിതരണം അങ്ങോട്ടേക്കുമാറ്റി.

കുറ്റ്യാടിയിലെ ഗോള്‍ഡ് പാലസ് ജ്വല്ലറി തട്ടിപ്പ് കേസ്; മുഖ്യപ്രതികളെയും കൂട്ടി മുസ്ലിം ലീഗിന്റെ പ്രകടനം, പ്രതിഷേധവുമായി ആക്ഷന്‍ കമ്മറ്റി

കുറ്റ്യാടി: കോടികള്‍ വിലമതിക്കുന്ന പൊന്നും പണവും നിക്ഷേപമായി സീകരിച്ച് അടച്ചു പൂട്ടിയ കുറ്റ്യാടി ഗോള്‍ഡ് പാലസ് ജ്വല്ലറി തട്ടിപ്പ് കേസിലെ മുഖ്യ പ്രതികളെയും കൂട്ടി മുസ്ലീം ലീഗിന്റെ പ്രകടനം. രണ്ട്, മൂന്ന് പ്രതികളായ കെ.പി ഹമീദ്, മുഹമ്മദ് തയ്യുള്ളതില്‍ എന്നിവരാണ് കോഴിക്കോട് നടന്ന മുസ്ലീം ലീഗ് പ്രകടനത്തില്‍ പങ്കെടുത്തത്. തട്ടിപ്പിനിരയായവരില്‍ ഭൂരിഭാഗവും സാധാരണക്കാരായ ലീഗുകാരാണ്. പ്രതികള്‍ക്ക്

കൂടിളകിയെത്തിയ കാട്ടുതേനീച്ചയുടെ കുത്തേറ്റു; വേളം ശാന്തിനഗറില്‍ ആറുപേര്‍ക്ക് പരിക്ക്

വേളം: വേളം ശാന്തിനഗറില്‍ കാട്ടുതേനീച്ചയുടെ കുത്തേറ്റ് ആറുപേര്‍ക്ക് പരിക്ക്. തിങ്കളാഴ്ച രാവിലെ പത്തുമണിയോടെയാണ് സംഭവം. കൂടിളകിയെത്തിയ കാട്ടുതേനീച്ചകള്‍ കൂട്ടത്തോടെ ആക്രമിക്കുകയായിരുന്നു. തേനീച്ചയുടെ ആക്രമണത്തില്‍ എടമണ്ണില്‍ സൂപ്പി (72), മേനോക്കി മണ്ണില്‍ നിസാര്‍ (36), വേളം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകന്‍ വി യാസിര്‍ (38), എടത്തില്‍ കൃഷ്ണന്‍ (75), അയനോളി ബിജേഷ് (35), തറവട്ടത്ത് അദ്‌നാന്‍ (18)

കാത്തിരിപ്പിന് വിരാമം; കുറ്റ്യാടി വലതുകര മെയിന്‍ കനാല്‍ തുറന്നു

കുറ്റ്യാടി: കാത്തിരിപ്പിനൊടുവില്‍ കുറ്റ്യാടി ജലസേചന പദ്ധതി വലതുകര മെയിന്‍ കനാല്‍ തുറന്നു. വെള്ളിയാഴ്ച രാവിലെ ഒമ്പതരക്ക് പെരുവണ്ണാമൂഴിക്ക് സമീപം പട്ടാണിപ്പാറയിലെ ഷട്ടര്‍ തുറന്നാണ് വെള്ളം വിട്ടത്. ഇടതുകര മെയിന്‍ കനാല്‍ കഴിഞ്ഞ മാസം 26ന് തുറന്നിരുന്നു. കനാലില്‍ വന്‍തോതില്‍ അഴുക്കുകളുള്ളതിനാല്‍ പതുക്കെയാണ് വെള്ളമൊഴുക്ക്. കനാലില്‍ വെട്ടിയിട്ട ലോഡുകണക്കിന് പുല്ല്, ചെടികള്‍ എന്നിവയും വെള്ളത്തോടൊപ്പം ഒഴുകുകയാണ്. ഓരോ

നീരൊച്ച നിലച്ച് കുറ്റ്യാടിപുഴയും കൈവഴികളും; മലയോരകൃഷിയും കുടിവെള്ള പദ്ധതിയും അവതാളത്തില്‍

കുറ്റ്യാടി: കടുത്ത വേനലില്‍ വറ്റിവരണ്ട് പുഴകളും അനുബന്ധ നീര്‍ച്ചാലുകളും. കുടിവെള്ള ദൗര്‍ലഭ്യം മനുഷ്യരെയും പക്ഷിമൃഗാധികളെയും ഒരുപോലെ വലയ്ക്കുകയാണ്. പശ്ചിമഘട്ട മലനിരകളില്‍ നിന്ന് ഉത്ഭവിക്കുന്ന കരിങ്ങാട്, പട്ട്യാട് പുഴകള്‍ സംഗമിക്കുന്ന സ്ഥലമായിട്ടും ജില്ലാ അതിര്‍ത്തി പങ്കിടുന്ന കാവിലും പാറയിലെ പുന്നക്കയത്തിലെ നീരൊഴുക്ക് നിലച്ച നിലയിലാണ്. കാര്‍ഷിക-കുടിവെള്ളാവശ്യങ്ങള്‍ നിറവേറ്റാന്‍ പര്യാപ്തമായ അളവില്‍ വെള്ളം കിട്ടാത്തത് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.

സ്വര്‍ണ്ണ കള്ളക്കടത്ത്; കുറ്റ്യാടി സ്വദേശി ഗള്‍ഫില്‍ നിന്നും കൊടുത്തുവിട്ട സ്വര്‍ണ്ണം തട്ടിയെടുത്തു, രണ്ട് യുവാക്കള്‍ അറസ്റ്റില്‍

തിരുവനന്തപുരം: ഗള്‍ഫില്‍ നിന്ന് കടത്തിക്കൊണ്ടുവന്ന സ്വര്‍ണം തിരുവനന്തപുരത്ത് കൈമാറ്റം ചെയ്ത സംഭവത്തില്‍ കൊല്ലം സ്വദേശികളായ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം പള്ളിമുക്ക് സ്വദേശികളായ മുഹമ്മദ് ഷാഹിദ് (28), സെയ്ദലി അലി (28) എന്നിവരെയാണ് പേട്ട പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം ആറിന് ഗള്‍ഫിലുള്ള കുറ്റ്യാടി സ്വദേശി ഇസ്മയില്‍ സുഹൃത്തും കൊല്ലം സ്വദേശിയുമായ മുഹമ്മദ്

error: Content is protected !!