Category: കുറ്റ്യാടി
വിത്തുതേങ്ങ സംഭരണം, കർഷകർക്ക് അർഹമായ തുക അടിയന്തിരമായി നൽകണം; കൃഷിമന്ത്രിക്ക് കത്തയച്ച് കുറ്റ്യാടി എംഎല്‍എ
കുറ്റ്യാടി: വിത്ത് തേങ്ങാ സംഭരണം സമയബന്ധിതമായി പൂർത്തിയാക്കണമെന്നും, തേങ്ങയുടെ വിലയിടിവ് കാരണം ബുദ്ധിമുട്ടുന്ന കേരകര്‍ഷര്‍ക്ക് സംഭരണത്തിന്റെ ഭാഗമായുള്ള തുക അടിയന്തിരമായി നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് കൃഷിമന്ത്രി പി.പ്രസാദിന് കത്തയച്ച് കുറ്റ്യാടി എംഎല്‍എ കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍. കുറ്റ്യാടി തേങ്ങ ഏറെ ഖ്യാതിയുള്ള നാളികേര ഇനമാണെങ്കിലും നിലവിലെ തേങ്ങയുടെ തുടര്‍ച്ചയായ വിലയിടിവ് കുറ്റ്യാടി മേഖലയിലെ കേരകർഷകരെ
ഒ.പി ടിക്കറ്റെടുക്കാന്‍ വരിനിന്നു, കുറ്റ്യാടി ഗവ. താലൂക്ക് ആശുപത്രിയില്‍ യുവതിയുടെ സ്വര്‍ണമാല കവര്‍ന്നു; അന്വേഷണം ഊര്‍ജിതമാക്കി പോലീസ്
കുറ്റ്യാടി: കുറ്റ്യാടി ഗവ. താലൂക്ക് ആശുപത്രിയില്‍ ഒ.പി ടിക്കറ്റെടുക്കാന്‍ വരിനിന്ന യുവതിയുടെ സ്വര്‍ണമാല കവര്‍ന്ന സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. വ്യാഴാഴ്ചയാഴ്ചയാണ് സംഭവം നടന്നത്. ഊരത്ത് കാരങ്കോട്ട് ലീലയുടെ രണ്ടു പവന്‍ മാലയാണ് മോഷ്ടിച്ചത്. ഒ.പി ടിക്കറ്റിന് വരിനില്‍ക്കുകയായിരുന്ന ലീലയുടെ മാല രണ്ടു യുവതികള്‍ ചേര്‍ന്ന് പൊട്ടിച്ചുകൊണ്ടുപോകുകയായിരുന്നു. തന്ത്രപരമായി മാലപൊട്ടിക്കുന്ന രംഗങ്ങള്‍ ആശുപത്രിയിലെ സി.സി.ടി.വി ക്യാമറയില്‍
കുറ്റ്യാടി ഗവ.താലൂക്ക് ആശുപത്രിയിലെ ഒ.പി ടിക്കറ്റ് കൌണ്ടറിന് മുന്നില്‍ അനാവശ്യ തിക്കും തിരക്കും ഉണ്ടാക്കി മോഷണം; ഊരത്ത് സ്വദേശിനിയുടെ രണ്ട് പവനോളം വരുന്ന സ്വര്‍ണമാല കവർന്നു
കുറ്റ്യാടി: ഗവ.താലൂക്ക് ആശുപത്രിയില്‍ സ്വര്‍ണമാല മോഷണം പോയതായി പരാതി. തിരക്കേറിയ ഒ.പി ടിക്കറ്റ് കൗണ്ടറിന് മുന്നില്‍ വരിനില്‍ക്കുന്നതിനിടെയാണ് ഊരത്ത് സ്വദേശി കാരംകോട്ട് വീട്ടില്‍ ലീലയുടെ രണ്ട് പവനോളം വരുന്ന സ്വര്‍ണമാല നഷ്ടപ്പെട്ടത്. വ്യാഴാഴ്ച രാവിലെ പത്തരയോടെയാണ് സംഭവം. മുപ്പത്തിയഞ്ച് നാല്‍പത്തിയഞ്ച് വയസോളം വരുന്ന രണ്ട് സ്ത്രീകള്‍ മാലമോഷ്ടിക്കുന്ന ദൃശ്യം ആശുപത്രിയില്‍ സ്ഥാപിച്ച സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. ടിക്കറ്റ്
വേളം പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളില്‍ ഇന്ന് ഹര്‍ത്താല്‍
വേളം: വേളം പഞ്ചായത്തില്‍ വിവിധയിടങ്ങളില്‍ ഇന്ന് ഹര്‍ത്താല്‍. അന്തരിച്ച കോണ്‍ഗ്രസ് നേതാവും വേളം പഞ്ചായത്ത് പതിനേഴാം വാര്‍ഡ് മെമ്പറുമായിരുന്ന വി.പി സുധാകരന്‍ മാസ്റ്ററോടുള്ള ആദരസൂചകമായാണ് ഹര്‍ത്താല്‍ നടത്തുന്നത്. പഞ്ചായത്തിലെ കാക്കുനി, തീക്കുനി, നമ്പാംവയല്‍, പൂളക്കൂല്‍, പൂമുഖം എന്നീ ടൗണുകളിലാണ് ഹര്‍ത്താല്‍. രാവിലെ 11 മണിയ്ക്ക് തീക്കുനിയില്‍ സര്‍വകക്ഷി അനുശോചനയോഗവും ചേരും. ചൊവ്വാഴ്ച്ച ഉച്ചയോടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ
കോണ്‍ഗ്രസ്സിന്റെ സജീവ പ്രവര്‍ത്തകനും വേളം മണ്ഡലം ജനറല്‍ സെക്രട്ടറിയും; ഏവര്‍ക്കും പ്രിയങ്കരനായ വാര്‍ഡ് മെമ്പര്‍ വി.പി. സുധാകരന്റെ സംസ്‌കാരം നാളെ രാവിലെ
വേളം: കോണ്‍ഗ്രസ്സിന്റെ സജീവ പ്രവര്‍ത്തകന്‍ ഏവര്‍ക്കും പ്രിയങ്കരനുമായ വേളം ഗ്രാമ പഞ്ചായത്ത് അംഗം വി.പി. സുധാകരന്റെ വേര്‍പാടിന്റെ തീരാദുഃഖത്തിലാണ് നാടും നാട്ടുകാരും. രാഷ്ട്രീയ പ്രവര്‍ത്തനായിരുന്ന അദ്ദേഹം ആയഞ്ചേരി ചീക്കിലോട് യു.പി. സ്‌കൂളിലെ പ്രധാന അധ്യാപകനായിരുന്നു. കോണ്‍ഗ്രസ് വേളം മണ്ഡലം ജനറല്‍ സെക്രട്ടറി, ചേരാപുരം അഗ്രിക്കള്‍ച്ചറല്‍ വെല്‍ഫെയര്‍ സൊസൈറ്റി പ്രസിഡന്റ്, കോട്ടയുള്ളതില്‍ ശിവ ക്ഷേത്ര കമ്മിറ്റി വൈസ്
വെള്ളമെത്തിയത് രണ്ട് ദിവസം മാത്രം, മുന്നറിയിപ്പില്ലാതെ കനാല്‍ അടച്ചു; ജലസേചന വകുപ്പ് ഓഫീസിന് മുന്നില്‍ ധര്‍ണയുമായി വേളം പഞ്ചായത്ത്
വേളം: കനാലിലെ വെള്ളം വേളം പഞ്ചായത്തിലെ മുഴുവന്‍ ഭാഗങ്ങളിലേക്കും ആവശ്യാനുസരണം തുറന്ന് വിട്ടില്ലെന്നാരോപിച്ച് പ്രസിഡന്റുള്‍പ്പെടെയുള്ള പഞ്ചായത്തംഗങ്ങള്‍ ധര്‍ണ നടത്തി പ്രതിഷേധിച്ചു. ഇന്ന് രാവിലെ പേരാമ്പ്ര ജലസേചന വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിന് മുന്നില്‍ നടന്ന ധര്‍ണ പഞ്ചായത്ത് പ്രസിഡന്റ് നയീമ കുളമുള്ളതില്‍ ഉദ്ഘാടനം ചെയ്തു. മാര്‍ച്ച് 23 ന് തുറന്ന കനാല്‍ 25ഓടെയാണ് കനാല്‍ അടച്ചത്.
വേളം ഗ്രാമ പഞ്ചായത്ത് അംഗം വലിയപാതിരിക്കോട്ട് വി.പി. സുധാകരൻ അന്തരിച്ചു
വേളം: വേളം ഗ്രാമ പഞ്ചായത്ത് അംഗം വലിയപാതിരിക്കോട്ട് വി.പി. സുധാകരൻ അന്തരിച്ചു. അൻപത്തിയേഴ് വയസ്സായിരുന്നു. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പേരാമ്പ്രയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. വേളം ഗ്രാമ പഞ്ചായത്തിലെ 17-ാം വാർഡായ പലോടിക്കുന്നിലെ മെമ്പറാണ് അദ്ദേഹം. മൃതശരീരം ഇന്ന് വൈകീട്ട് അഞ്ച് മണിയോടെ വേളം കമ്മ്യൂണിറ്റി
‘അനുഭവവും, അറിവും സമൂഹത്തിന് പകരാൻ അധ്യാപകർ തയ്യാറാകണം’; വിരമിച്ച അധ്യാപകരെ ആദരിച്ച് ‘സ്മാർട്ട് കുറ്റ്യാടി
കുറ്റ്യാടി: ‘സ്മാർട്ട് കുറ്റ്യാടി’ വിദ്യാഭ്യാസ പദ്ധതിയുടെ നേതൃത്വത്തിൽ വിരമിച്ച അധ്യാപകരെ ആദരിച്ചു. കുറ്റ്യാടി നിയോജക മണ്ഡല പരിധിയിലെ വിരമിച്ച അധ്യാപകര്‍ക്കായാണ് ആദരിക്കല്‍ ചടങ്ങ് സംഘടിപ്പിച്ചത്. കീഴൽ യു.പി.സ്കൂളിൽ വില്ല്യാപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ബിജുളയുടെ അദ്ധ്യക്ഷതയില്‍ നടന്ന പരിപാടി കെ.പി.കുഞ്ഞമ്മത് കുട്ടി മാസ്റ്റർ എംഎൽഎ ഉദ്ഘാടനം ചെയ്തു. പൊതു വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റമാണ് കേരളാ സർക്കാർ
കായക്കൊടി കുടുംബാരോഗ്യ കേന്ദ്രത്തില്‍ താല്‍ക്കാലിക നിയമനം; വിശദാംശങ്ങളറിയാം
കുറ്റ്യാടി: കായക്കൊടി കുടുംബാരോഗ്യ കേന്ദ്രത്തില്‍ സ്റ്റാഫ് നഴ്സ് നിയമനം നടത്തുന്നു. ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ഏപ്രില്‍ 12 ന് വൈകുന്നേരം നാലുമണിക്ക് മുമ്പ് രേഖകളുമായി കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ഓഫീസിന് മുന്നില്‍ എത്തിച്ചേരണമെന്ന് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
കുറ്റ്യാടി ഡേ മാർട്ട് സൂപ്പർമാർക്കറ്റ് ഗോഡൗണില്‍ വൻതീപിടുത്തം; ആളിപ്പടർന്ന തീയിൽ നിലംപതിച്ച് കെട്ടിടത്തിന്റെ മേല്‍ക്കൂര, എഴുപതുലക്ഷത്തിലധികം രൂപയുടെ നഷ്ടം
കുറ്റ്യാടി: കുറ്റ്യാടിയിലെ ഗോഡൗണില്‍ വന്‍ തീപിടുത്തം. മരുതോങ്കര റോഡിലെ ഡേ മാർട്ട് സൂപ്പർ മാർക്കറ്റിലാണ് തീ പടര്‍ന്ന് പിടിച്ചത്. ഭക്ഷ്യവസ്തുക്കളുൾപ്പെടെ ഗോഡൗണില്‍ സൂക്ഷിച്ചിരുന്ന ഒട്ടേറെ സാധനങ്ങൾ കത്തിനശിച്ചു. എഴുപതുലക്ഷത്തിലധികം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി ഡേ മാർട്ട് അധികൃതര്‍ അറിയിച്ചു. വ്യാഴാഴ്ച രാത്രി പന്ത്രണ്ട് മണിക്കായിരുന്നു സംഭവം. കടയുടെ പിൻവശത്ത് നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട പരിസരവാസികൾ