Category: കുറ്റ്യാടി
ഹൃദയാഘാതത്തെത്തുടര്‍ന്ന് കുറ്റ്യാടി സ്വദേശിയായ യുവാവ് ഒമാനില്‍ അന്തരിച്ചു
കുറ്റ്യാടി: കുറ്റ്യാടി തളീക്കരയിലെ കെ.വി ബഷീര്‍ അന്തരിച്ചു. അന്‍പത്തിരണ്ട് വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഒമാനിലെ റൂവിയിലെ സ്വകാര്യ ആശുപത്രിലായിരുന്നു അന്ത്യം. കോറത്ത്കോഫി ഷോപ്പ് നടത്തിവരികയായിരുന്നു. മസ്കത്ത് കെ.എം.സി.സിയുടെ സജീവ പ്രവര്‍ത്തകനായിരുന്നു. ഭാര്യ: സഫീറ. മക്കള്‍: മുഹമ്മദ് ഡാനിഷ്, ദില്ഷാ ഫാത്തിമ, ഹംദാന്‍, മിന്‍സ സൈനബ്.
മദ്യലഹരിയില്‍ ബഹളമുണ്ടാക്കി; എസ്.ഐയെ തൊട്ടില്‍പ്പാലം പോലീസ് അറസ്റ്റ് ചെയ്തു
തൊട്ടില്‍പ്പാലം: തൊട്ടില്‍പ്പാലത്ത് മദ്യലഹരിയില്‍ ബഹളമുണ്ടാക്കിയ പോലീസ് ഉദ്യോഗസ്ഥന് അറസ്റ്റില്‍. ന്യൂമാഹി പോലീസ് സ്റ്റേഷനിലെ എസ്.ഐ. അനില്‍കുമാറിനെയാണ് തൊട്ടില്‍പ്പാലം പോലീസ് അറസ്റ്റ് ചെയ്തത്. എസ്.ഐയെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. വയനാട്ടില്‍നിന്ന് വരികയായിരുന്ന എസ്.ഐ അനില്‍കുമാര്‍ തൊട്ടില്‍പ്പാലം കെ.എസ്.ആര്.ടി.സി ബസ് സ്റ്റോപ്പിനു സമീപം വെച്ച് മദ്യലഹരിയില്‍ ബഹളമുണ്ടാക്കുകയായിരുന്നു. വിവരമറിഞ്ഞ് തൊട്ടില്‍പ്പാലം പോലീസ് സ്ഥലത്തെത്തി ഇയാളെ
സ്വന്തം വീടെന്ന സ്വപ്നം പൂവണിഞ്ഞു, സന്തോഷം പങ്കു വച്ച് നിരവധി കുടുംബങ്ങൾ; കുറ്റ്യാടി പഞ്ചായത്തിൽ ലൈഫ് പദ്ധതിയിൽ പൂർത്തീകരിച്ച വീടുകളുടെ താക്കോൽ കൈമാറി
കുറ്റ്യാടി: കുറ്റ്യാടി ഗ്രാമ പഞ്ചായത്തിൽ ലൈഫ് ഭവന പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മാണം പൂർത്തീകരിച്ച വീടുകൾ കൈമാറി. കേരള സർക്കാരിൻ്റെ രണ്ടാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി ലൈഫ് ഭവന പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച വീടുകളുടെ താക്കോൽദാനമാണ് നടന്നത്. ലൈഫ് ഭവന പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ ഉൾപ്പെടുത്തി കുറ്റ്യാടി പഞ്ചായത്തിൽ 55 കുടുംബങ്ങൾക്കാണ് ഭവന നിർമ്മാണം ആരംഭിച്ചത്. അതിൽ നിർമ്മാണം
അടിക്കടി ഉണ്ടാകുന്ന സെര്‍വര്‍ തകരാര്‍; കുറ്റ്യാടിയില്‍ വടയം റേഷന്‍ കടയ്ക്ക് മുന്നില്‍ കരിങ്കൊടി കെട്ടി പ്രതിഷേധിച്ച് കോണ്‍ഗ്രസ്
കുറ്റ്യാടി: അടിക്കടി ഉണ്ടാകുന്ന സെര്‍വര്‍ തകരാര്‍ പരിഹരിക്കാതെ റേഷന്‍ വിതരണം തടസ്സപ്പെടുത്തി സാധാരണക്കാരന്റെ അന്നം മുടക്കുന്ന സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ്. കുറ്റ്യാടി മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വടയം റേഷന്‍ കടയ്ക്ക് മുന്നില്‍ കരിങ്കൊടി കെട്ടി പ്രതിഷേധിച്ചു. പ്രതിഷേധ സംഗമം മഹിളാ കോണ്‍ഗ്രസ്സ് സംസ്ഥാന സെക്രട്ടറി പി.സി ഷീബ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്
ഗതാഗതക്കുരുക്കില്ലാത്ത കുറ്റ്യാടിക്കായി, ബൈപ്പാസിനുള്ള സ്ഥലം ഏറ്റെടുക്കല്‍ നടപടികള്‍ അന്തിമഘട്ടത്തിലേക്ക്
കുറ്റ്യാടി: കിഫ്ബി വഴി അനുമതി ലഭിച്ച കുറ്റ്യാടി ബൈപ്പാസ് പ്രവൃത്തിയുടെ സ്ഥലം ഏറ്റെടുക്കല്‍ നടപടികള്‍ അന്തിമഘട്ടത്തിലേക്ക്. പദ്ധതിയുമായി ബന്ധപ്പെട്ട അവലോകന യോഗം കുറ്റ്യാടി എംഎല്‍എ കുഞ്ഞമ്മദ് കുട്ടി മാസ്റ്ററുടെ നേതൃത്വത്തില്‍ ചേര്‍ന്നു. പദ്ധതിക്ക് ഭൂമി വിട്ടു നല്കുന്നവരില് നിന്നുള്ള സമ്മതപത്രം എം.എല്‍.എ സ്വീകരിച്ചു. ഭൂമി വിട്ട് നല്കുന്നവര്ക്കുള്ള നഷ്ടപരിഹാരം സംബന്ധിച്ച് ഈ മാസാവസാനത്തോടെ അന്തിമ തീരുമാനം
താെട്ടിപ്പാലത്ത് കാട്ടുതേനീച്ചയുടെ ആക്രമണം; മൂന്ന് പേർക്ക് കുത്തേറ്റു
തൊട്ടിൽപ്പാലം: താെട്ടിപ്പാലത്ത് മൂന്ന് പേർക്ക് കാട്ടുതേനീച്ചയുടെ ആക്രമണത്തിൽ പരിക്കേറ്റു. ചൂരണിമലയിലാണ് സംഭവം. കൃഷിപ്പണിക്കിടെയാണ് കാട്ടുതേനീച്ചയുടെ കുത്തേറ്റത്ത്. പൂതമ്പാറ സ്വദേശികളായ സജി മാത്യു മറ്റത്തിൽ (51), മറ്റത്തിൽ വിനീത് (54), ആലക്കൽ രാജൻ (51) എന്നിവർക്കാണ് കുത്തേറ്റത്. പരിക്കേറ്റ മൂന്നുപേരും തൊട്ടിൽപ്പാലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടി. ഇതിന് മുമ്പും തൊട്ടിൽപ്പാലത്തും പരിസര പ്രദേശങ്ങളിലും തേനീച്ചയുടെ ആക്രമണമുണ്ടായിട്ടുണ്ട്.
മരുതോങ്കരയിൽ കുടിവെള്ളവിതരണ പൈപ്പ് അടിച്ച് തകർത്തു; അമ്പതോളം കുടുംബങ്ങൾ ദുരിതത്തിൽ
കുറ്റ്യാടി: മരുതോങ്കര മുണ്ടക്കുറ്റി മരുതേരി കുടിവെള്ള പദ്ധതിയുടെ പൈപ്പ് സാമൂഹികവിരുദ്ധർ നശിപ്പിച്ചതായി പരാതി. കഴിഞ്ഞ ദിവസം രാത്രിയാണ് പെെപ്പ് തകർത്തത്. ഇതോടെ പ്രദേശത്തെ അമ്പതോളം വീടുകളിലേക്കുള്ള കുടിവെള്ള വിതരണം മുടങ്ങി. കിണറ്റിൽ നിന്ന് കുടിവെള്ള ടാങ്കിലേക്ക് വെള്ളം എത്തിക്കുന്ന പൈപ്പാണ് അടിച്ചുതകർത്തത്. കിണറിന് മുകളിലെ സ്ലാബുകളിൽ മാറ്റിയിട്ടുണ്ട്. മദ്യകുപ്പികളും സിഗററ്റും കിണറിൽ തള്ളിയതായും പരാതിയുണ്ട്. വ്യാഴാഴ്ച
വേളത്ത് ശുദ്ധജലവിതരണം തടസപ്പെടും
വേളം: കരുവങ്കോട് കടവ് പമ്പ് ഹൗസിലെ മോട്ടോറിന്റെ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ഏപ്രില്‍ 29 വരെ ജലവിതരണം തടസപ്പെടും. വടകര മുനിസിപ്പാലിറ്റിയിലും വേളം ഗ്രാമപഞ്ചായത്തിലുമാണ് വാട്ടര്‍ അതോറിറ്റിയുടെ ശുദ്ധജലവിതരണം തടസപ്പെടുകയെന്ന് അസിസ്റ്റന്റെ എഞ്ചിനീയര്‍ അറിയിച്ചു.
‘ജസ്റ്റിസ് ടു ലിതാര’; ഒരു വര്‍ഷം തികയുമ്പോഴും അന്വേഷണം ഇഴയുന്നു, ഫോറന്‍സിക് പരിശോധന നടത്തി ലിതാരയുടെ ഫോണ്‍ തരികെ നല്‍കിയില്ലെന്ന് പാതിരിപ്പറ്റയിലെ ലിതാരയുടെ കുടുംബം
കക്കട്ടില്‍: ദേശീയ ബാസ്കറ്റ്ബോള്‍ താരം കെ.സി. ലിതാര ബിഹാറില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചിട്ട് ഒരു വര്‍ഷമാകുമ്പോഴും കേസന്വേഷണം എങ്ങുമെത്തിയില്ലെന്ന് കുടുംബം. മരിച്ച് ഒരു വര്‍ഷം തികയാന്‍ നാളുകള്‍ മാത്രമുള്ളപ്പോഴാണ് മരണ സര്‍ട്ടിഫിക്കറ്റ് പോലും ലഭിച്ചതെന്നും ഫോറന്‍സിക് പരിശോധന നടത്തി ലിതാരയുടെ ഫോണ്‍ തരികെ നല്‍കിയില്ലെന്നും ലിതാരയുടെ അച്ഛന് കരുണന് പേരാമ്പ്ര ന്യൂസ് ഡോട്കോമിനോട് പറഞ്ഞു. പ്രതിയെന്ന് സംശയിക്കുന്ന
ബി.ടെക്, സിവില്‍ എഞ്ചിനീയറിങ്ങ്, ഐടിഐ സര്‍വേയര്‍ യോഗ്യതയുള്ളവരാണോ? ഡാറ്റാ എന്‍ട്രി ഓപ്പറേറ്ററായി ഇതാ അവസരം
കുറ്റ്യാടി: മരുതോങ്കര പഞ്ചായത്തിന്റെ കീഴില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ നിയമനം. പഞ്ചായത്തിലെ ഘടനാപരമായി മാറ്റം വരുത്തിയ കെട്ടിടങ്ങള്‍ കണ്ടെത്തി ആവശ്യമായ വിവരങ്ങള്‍ ഡാറ്റാ എന്‍ട്രി നടത്തുന്നതിനാണ് താല്ക്കാലികാടിസ്ഥാനത്തില് നിയമനം നടത്തുന്നത്. ബി.ടെക്, സിവില്‍ എഞ്ചിനീയറിങ്ങ്, ഐടിഐ സര്‍വേയര്‍ എന്നിവയില്‍ കുറയാത്ത വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഏപ്രില്‍ 29 നകം പഞ്ചായത്ത് ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം.