Category: കൂരാച്ചുണ്ട്

Total 159 Posts

സേവനപ്രവര്‍ത്തനങ്ങളോടെ ഏഴുദിനങ്ങള്‍; കൂരാച്ചുണ്ട് സെന്റ്: തോമസ് ഹയര്‍സെക്കന്ററി സ്‌കൂള്‍ എന്‍.എസ്.എസ്.ക്യാമ്പിന് സമാപനം

കൂരാച്ചുണ്ട്: കല്ലാനോട് സെന്റ്: മേരീസ് ഹൈസ്‌ക്കൂളില്‍ വെച്ച് നടന്ന കൂരാച്ചുണ്ട് സെന്റ്: തോമസ് ഹയര്‍സെക്കന്ററി സ്‌കൂള്‍ എന്‍.എസ്.എസ്. സപ്തദിന ക്യാമ്പ് സമാപിച്ചു. പൊതുസ്ഥലം വൃത്തിയാക്കല്‍, കിടപ്പുരോഗികളെ സന്ദര്‍ശിക്കല്‍, മെഴുകുതിരി നിര്‍മാണം, അടുക്കളത്തോട്ടം നിര്‍മാണം, കഴിവുകള്‍ വളര്‍ത്തിയെടുക്കുന്ന ക്ലാസുകള്‍, ലഹരി വിരുദ്ധ തെരുവുനാടകം, നൃത്തശില്പം, കള്‍ച്ചറല്‍ പ്രോഗ്രാമുകള്‍ എന്നിവ ക്യാമ്പിന്റെ ഭാഗമായി നടന്നു. സമാപന സമ്മേളനം കൂരാച്ചുണ്ട്

ചക്കിട്ടപാറയിൽ നിന്ന് മൂന്നെണ്ണം മാത്രം, കൂരാച്ചുണ്ടിൽ 61; കരുതൽമേഖലയുടെ പട്ടികയിൽ ജില്ലയിൽ നിന്ന് ഏറ്റവും കൂടുതൽ സർവേ നമ്പറുകൾ ഉൾപ്പെട്ട പഞ്ചായത്തായി കൂരാച്ചുണ്ട്

കൂരാച്ചുണ്ട്: മലബാർ വന്യജീവിസങ്കേതത്തിന്റെ കരുതൽമേഖല മാപ്പിൽ ഉൾപ്പെട്ട സർവേനമ്പറുകൾ പ്രസിദ്ധീകരിച്ചു. കൂരാച്ചുണ്ട് പഞ്ചായത്തിലെ 61 സ്ഥലങ്ങളുടെ സർവേനമ്പറുകൾ ചക്കിട്ടപാറയിൽ നിന്ന് മൂന്നെണ്ണവുമാണ് പട്ടികയിൽ ഉൾപ്പെട്ടത്. ഉപഗ്രഹസർവേ റിപ്പോർട്ടിൽ ഏറ്റവുംകൂടുതൽ മേഖല ഉൾപ്പെട്ട പഞ്ചായത്തായിരുന്നു ചക്കിട്ടപാറ. ജില്ലയിൽ ഏറ്റവുംകൂടുതൽ സർവേനമ്പർ ഉൾപ്പെട്ടത് കൂരാച്ചുണ്ട് പ‍ഞ്ചായത്തിലാണ്. ഉപഗ്രഹസർവേ മാപ്പിനെ അടിസ്ഥാനമാക്കി ഒരുകിലോമീറ്റർ പരിധിയിൽ ഉൾപ്പെട്ട സ്ഥലത്താണ് പഞ്ചായത്തുകൾ ഇപ്പോൾ

കളികളും ചിരിയുമായി അവര്‍ ഒത്തൊരുമിച്ചു; ഭിന്നശേഷി കുട്ടികള്‍ക്കായി കൂരാച്ചുണ്ടില്‍ ദ്വിദിന സഹവാസ ക്യാമ്പിന് തുടക്കമായി

കൂരാച്ചുണ്ട്: ഭിന്നശേഷി കുട്ടികളുടെ ദ്വിദിന സഹവാസ ക്യാമ്പിന് കൂരാച്ചുണ്ടില്‍ തുടക്കമായി. ബാലുശ്ശേരി ബി.ആര്‍സിയുടെ ആഭിമുഖ്യത്തില്‍ ലോക ഭിന്നശേഷി മാസാചരണത്തോടനുബന്ധിച്ചാണ് ക്യാമ്പ് നടത്തുന്നത്. പഞ്ചായത്തിലെ കെ.എച്ച്.ഇ.പി ജി എല്‍.പി.എസ്. കക്കയം സ്‌കൂളിലാണ് രണ്ട് ദിവസം നീണ്ടു നില്‍ക്കുന്ന ക്യാമ്പ് സജ്ജീകരിച്ചിരിക്കുന്നത്. ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അനിതാ വി.കെ ഉദ്ഘാടനം ചെയ്തു. കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡന്റ് പോളി

ചക്കിട്ടപ്പാറയിലെയും കൂരാച്ചുണ്ടിലെയും ഭൂരിപക്ഷം ജനവാസ മേഖലകളും പുറത്ത്; കേരള സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച ബഫര്‍ സോണ്‍മാപ്പ് പുറത്തുവിട്ടു

തിരുവനന്തപുരം: ജനവാസ മേഖലകളെ ബഫര്‍സോണില്‍ നിന്നും ഒഴിവാക്കി കൊണ്ടുള്ള സീറോ ബഫര്‍ സോണ്‍ റിപ്പോര്‍ട്ടും ഭൂപടവും സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചു. 2021 ല്‍ കേന്ദ്രത്തിന് സംസ്ഥാനം നല്‍കിയ റിപ്പോര്‍ട്ടാണ് പ്രസിദ്ധീകരിച്ചത്. സര്‍ക്കാര്‍ വെബ്സൈറ്റുകളില്‍ റിപ്പോര്‍ട്ട് ലഭ്യമാണ്. റിപ്പോര്‍ട്ട് മാനദണ്ഡമാക്കി ജനങ്ങള്‍ക്ക് പരാതി നല്‍കാവുന്നതാണ്. പുതിയ റിപ്പോര്‍ട്ട് പ്രകാരം ചക്കിട്ടപ്പാറയിലെയും കൂരാച്ചുണ്ടിലെയും ഭൂരിപക്ഷം ജനവാസ മേഖലകളും ബഫര്‍ സോണിന്

പുതുവത്സരം ആഘോഷിക്കാന്‍ സഞ്ചാരികളെ മാടിവിളിച്ച് കക്കയം; കുട്ടവഞ്ചിയും കയാക്കിംഗും വാട്ടര്‍ റോളറും തയ്യാര്‍

കൂരാച്ചുണ്ട്: ക്രിസ്തുമസ്, പുതുവത്സര സീസണ്‍ പ്രമാണിച്ച് സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനായി നിരവധി പദ്ധതികളാണ് കക്കയം ഹൈഡല്‍ ടൂറിസത്തില്‍ ഒരുക്കിയിരിക്കുന്നത്. നേരത്തെയുണ്ടായിരുന്ന സ്പീഡ് ബോട്ടുകള്‍ക്ക് പുറമെ പെരിയാര്‍ സ്‌പോര്‍ട്‌സിന്റെ നേതൃത്വത്തില്‍ കയാക്കിംഗ്, കുട്ടവഞ്ചി, വാട്ടര്‍ റോളര്‍ എന്നിവയാണ് ഒരുക്കിയിരിക്കുന്നത്. കൂടാതെ മലബാര്‍ ഹാവന്‍ ഹോട്ടലും 100 പേര്‍ക്ക് ഒരുമിച്ച് കലാപരിപാടികള്‍ ആസ്വദിക്കാന്‍ സാധിക്കുന്ന മിനി ഓഡിറ്റോറിയവും ഇവിടെ സജ്ജമാണ്.

ബഫര്‍സോണ്‍പരിധി നിശ്ചയിച്ചിട്ടുള്ളത് സര്‍ക്കാരല്ല, ജനാധിവാസമേഖലകള്‍ ഒഴിവാക്കണമെന്നാണ് നിലപാട്, വിഷയത്തില്‍ രാഷ്ടീയമുതലെടുപ്പ് നടത്തുന്നു-കെ.എം.സച്ചിന്‍ദേവ് എം.എല്‍.എ; നാളെ കൂരാച്ചുണ്ടില്‍ ജനകീയ കണ്‍വെന്‍ഷന്‍

കൂരാച്ചുണ്ട്: ബഫര്‍ സോണ്‍ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനായി സച്ചിന്‍ദേവ് എം.എല്‍.എ.യുടെ നേതൃത്വത്തില്‍ ജനകീയ കണ്‍വെന്‍ഷന്‍. കൂരാച്ചുണ്ടില്‍ നാളെ വൈകുന്നേരമാണ് കണ്‍വെന്‍ഷന്‍ നടക്കുക. വന്യജീവിസങ്കേതങ്ങളുടെ കരുതല്‍മേഖലയുമായി ബന്ധപ്പെട്ട് സമര പ്രഖ്യാപനവും കണ്‍വെന്‍ഷനുമായി കോണ്‍ഗ്രസ് രംഗത്തെത്തിയതിന് പിന്നാലെയാണ് എം.എല്‍.എ.യുടെ നേതൃത്വത്തിലുള്ള കണ്‍വെന്‍ഷന്‍ നടക്കുന്നത്. ജനങ്ങളുടെ ആശങ്കകള്‍ കേള്‍ക്കാനും സര്‍ക്കാര്‍ നിലപാടും നടപടികളും വിശദീകരിക്കാനുമാണ് പരിപാടി സംഘടിപ്പിക്കുന്നത്. മുന്‍ ഇടുക്കി

ബഫര്‍സോണ്‍ വിഷയം; പ്രതിഷേധച്ചൂടില്‍ മലയോരം, കെ-റെയില്‍പോലെ ഇതും പിന്‍വലിപ്പിക്കും -ചെന്നിത്തല, കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ കൂരാച്ചുണ്ടില്‍ സമരപ്രഖ്യാപന കണ്‍വെന്‍ഷനും ഇരകളുമായി സംവാദവും

കൂരാച്ചുണ്ട്: കെ-റെയില്‍പോലെ ബഫര്‍ സോണും സര്‍ക്കാരിനെക്കൊണ്ട് പിന്‍വലിപ്പിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ബഫര്‍സോണ്‍ ആശങ്ക പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഡി.സി.സിയുടെ ആഭിമുഖ്യത്തില്‍ മേഖലയിലെ ജനങ്ങളെ പങ്കെടുപ്പിച്ച് സമരപ്രഖ്യാപന കണ്‍വെന്‍ഷനും ഇരകളുമായുള്ള സംവാദവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ റെയിലില്‍ അര ഇഞ്ചുപോലും പിന്നോട്ടുപോകില്ലെന്ന് പറഞ്ഞ പിണറായി വിജയന്‍ കിലോമീറ്ററുകളോളം പിന്നോട്ടുപോകേണ്ടി വന്നു. അതുപോലെ

കൂരാച്ചുണ്ട് ഇലഞ്ഞിപ്പുറത്ത് ആലീസ് ടീച്ചര്‍ അന്തരിച്ചു

കൂരാച്ചുണ്ട്: വട്ടച്ചിററോഡ് മുസ്ലീംപളളിക്ക് സമീപം താമസിക്കുന്ന ഇലഞ്ഞിപ്പുറത്ത് ജോര്‍ജ്ജിന്റെ (മുന്‍വ്യാപാരി) ഭാര്യ ആലീസ് ടീച്ചര്‍ അന്തരിച്ചു. അറുപത്തെട്ട് വയസ്സായിരുന്നു. തൊടുപുഴ മേലേട്ടുകുന്നേല്‍ കുടുംബാംഗമാണ്. മക്കള്‍: സൗമ്യ, രമ്യ. മരുമക്കള്‍: സിജി പുതുമന (തേഞ്ഞിപ്പാലം), ടോം കല്ലേക്കാട്ട് (കാഞ്ഞിരപ്പള്ളി). സഹോദരങ്ങള്‍: പൈലി, തോമസ്, ചാക്കോ. സംസ്‌കാരം ഇന്ന് വൈകുന്നേരം 5 മണിക്ക്.

‘ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ടില്‍ കൂരാച്ചുണ്ട്, ചക്കിട്ടപ്പാറ പഞ്ചായത്തുകളിലെ ഭൂരിഭാഗം ഭൂമിയും ബഫര്‍ സോണില്‍, കൃത്യമായ വിവരണങ്ങള്‍ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും പരാതി’; പ്രതിഷേധ റാലിയുമായി കർഷകർ

കൂരാച്ചുണ്ട്: ബഫര്‍സോണ്‍ വിഷയത്തില്‍ കൂരാച്ചുണ്ട് മലയോര മേഖലയില്‍ ഇന്ന് സമരം തുടങ്ങും. താമരശ്ശേരി രൂപത കെ.സി.ബി.സിയുടെയും കര്‍ഷക സമിതികളുടെയും നേതൃത്വത്തിലാണ് സമരം. കര്‍ഷകരെ ഒരു തരത്തിലും ബാധിക്കാത്ത രീതിയില്‍ ബഫര്‍സോണ്‍ അതിര്‍ത്തി തീരുമാനിക്കണമെന്നാണ് ആവശ്യം. നിലവില്‍ പ്രസിദ്ധീകരിച്ച സര്‍വേ റിപ്പോര്‍ട്ടിലെ അപാകതകള്‍ പരിഹരിക്കണമെന്നും താമരശ്ശേരി ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ പറഞ്ഞു. സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച ഉപഗ്രഹ

error: Content is protected !!