Category: കൂരാച്ചുണ്ട്

Total 157 Posts

6-0 ന് ജോര്‍ദാനെ തറപ്പറ്റിച്ച് ഇന്ത്യ; തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ഇന്ത്യയ്ക്കായി ഹാട്രിക്ക് നേടി കൂരാച്ചുണ്ടിന്റെ അഭിമാനതാരം കുഞ്ഞാറ്റ

കോഴിക്കോട്: തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ഇന്ത്യയ്ക്കായി ഹാട്രിക്ക് നേടി കൂരാച്ചുണ്ടിന്റെ അഭിമാനതാരം കുഞ്ഞാറ്റ. ജപ്പാനെതിനെരിരെയുള്ള മത്സരത്തിലാണ് കുഞ്ഞാറ്റ ഇന്ത്യക്കായി 4 ഗോളുകള്‍ നേടി വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ചത്. ജോര്‍ദാനെ 6-0 ന് പരാജയപ്പെടുത്തിയ ഇന്ത്യന്‍ അണ്‍ഡര്‍-17 വനിതാ ഫുട്‌ബോള്‍ ടീം ഉജ്ജ്വല വിജയമാണ് മത്സരത്തില്‍ നേടിയെടുത്തത്. കഴിഞ്ഞ ദിവസം നടന്ന ജോര്‍ദാനെതിരായ സൗഹൃദ മത്സരത്തിലും

കാട്ടുപന്നികള്‍ക്കും കാട്ടാനായ്ക്കും പുറമെ കാട്ടുപോത്തുകളും; കക്കയം പെരുവണ്ണാമൂഴി പ്രദേശങ്ങളിലെ ജനങ്ങള്‍ ഭീതിയില്‍

കൂരാച്ചുണ്ട്: കൂരാച്ചുണ്ട് പെരുവണ്ണാമൂഴി പ്രദേശങ്ങളില്‍ ജനങ്ങളുടെ സൈ്വര്യ വിഹാരം നഷ്ടപ്പെടുത്തുന്ന കാട്ടുപന്നി, കാട്ടാനകള്‍ എന്നിവക്കൊപ്പം കാട്ടുപോത്തുകളും. ജനവാസ കേന്ദ്രങ്ങളിലും റോഡുകളിലും കാട്ടുപോത്തുകളുടെ സാന്നിധ്യം ജനങ്ങളെ ആശങ്കയിലാക്കുന്നു. കൂരാച്ചുണ്ട് പഞ്ചായത്തിലെ കക്കയം ടൗണിന് സമീപം ജനവാസ കേന്ദ്രമായ പഞ്ചവടി, കാഞ്ഞിരത്തിങ്കല്‍ ഭാഗം, കെ.എസ്.ഇ.ബി കോളനി എന്നിവിടങ്ങളിലാണ് സന്ധ്യാസമയമായാല്‍ കാട്ടുപോത്തുകളുടെ താവളമായി മാറുന്നത്. ഈ മേഖലയില്‍ ജീവന്‍ പണയം

‘ഏഴാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ആദ്യമായി കേരളാ ടീമിന് വേണ്ടി കളിക്കുന്നത്, ഇപ്പോള്‍ സെലക്ഷന്‍ കിട്ടിയതില്‍ ഏറെ സന്തോഷം’; സന്തോഷ് ട്രോഫിക്കായുള്ള കേരള ടീമില്‍ ഇടം പിടിച്ച കൂരാച്ചുണ്ട് സ്വദേശി അര്‍ജുന്‍ ബാലകൃഷ്ണന്‍ പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട്

കൂരാച്ചുണ്ട്: സന്തോഷ് ട്രോഫി ടീമില്‍ സെലക്ഷന്‍ കിട്ടിയതില്‍ അതിയായ സന്തോഷവും അഭിമാനവുമുണ്ട്. ടീമില്‍ കിട്ടുമെന്ന് നേരത്തെതന്നെ പ്രതീക്ഷയുണ്ടായിരുന്നു. കേരളാ ടീമിനെ വിജയിപ്പിക്കാനായി ആത്മാര്‍ത്ഥമായി പരിശ്രമമിക്കുമെന്നും കൂരാച്ചുണ്ട് സ്വദേശി അര്‍ജ്ജുന്‍ ബാലകൃഷ്ണന്‍ പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. ഒഡീഷയില്‍ വച്ച് നടക്കാനിരിക്കുന്ന സന്തോഷ് ട്രോഫി മത്സരത്തില്‍ കേരളാ ടീമിനു വേണ്ടി മത്സരിക്കാനൊരുങ്ങുകയാണ് കൂരാച്ചുണ്ട് പൂവത്തുംചോല നടുക്കണ്ടി

സന്തോഷ് ട്രോഫിയിൽ കേരളത്തിനായി കൂരാച്ചുണ്ടുകാരൻ ബൂട്ടണിയും; നാടിന്റെ അഭിമാനതാരമായി അർജ്ജുൻ ബാലകൃഷ്ണൻ

കൂരാച്ചുണ്ട്: ഒഡീഷയില്‍ വച്ച് നടക്കാനിരിക്കുന്ന സന്തോഷ് ട്രോഫി മത്സരത്തില്‍ കേരളാ ടീമിനു വേണ്ടി കൂരാച്ചുണ്ട് സ്വദേശി ബൂട്ടണിയും. കൂരാച്ചുണ്ട് പൂവത്തുംചോല നടുക്കണ്ടി പറമ്പില്‍ അര്‍ജ്ജുന്‍ ബാലകൃഷ്ണനാണ് നാടിനഭിമാനമായ നേട്ടം കൈവരിച്ചിരിക്കുന്നത്. മഹാത്മഗാന്ധി യൂണിവേഴ്‌സിറ്റി ടീമില്‍ കളിക്കുന്നതിനിടെയാണ് അര്‍ജ്ജുന് സന്തോഷ് ട്രോഫീ ഫുട്ബോള്‍ ടീമിലേക്ക് സെലക്ഷന്‍ ലഭിക്കുന്നത്. സന്തോഷ് ട്രോഫി ടീമിനായുള്ള ആദ്യം സൗത്ത് സോണ്‍ സെലക്ഷന്‍

മുളകും തോട്ടത്തിൽ ആമീന അന്തരിച്ചു

കൂരാച്ചുണ്ട്: മുളകും തോട്ടത്തിൽ ആമീന അന്തരിച്ചു. അറുപത്തിയെട്ട് വയസ്സായിരുന്നു. ഭർത്താവ്: ഉമ്മർ. മക്കൾ: ഷരീഫ് (റാഹത്ത് ഫിഷ് ), ഗഫൂർ , നാസർ, റംല. മരുമക്കൾ: റാഷിദ് (തലയാട് ), ഷാഹിദ (കായണ്ണ), സെലീന (എകരൂൽ), ആയിഷ (പാലോളി). സഹോദരങ്ങൾ: മൊയ്തീൻ (നൊച്ചാട്), മുഹമ്മദലി (വാണിമേൽ ), ബഷീർ (വാണിമേൽ ), ആയിഷ (വാണിമേൽ ),

38-മത് വട്ടുകുളം ഫുട്ബാള്‍ ടൂര്‍ണമെന്റ്; തീ പാറും പോരാട്ടത്തിനൊടുവില്‍ എഫ്‌സി ഷൂട്ടേഴ്‌സ് കൂരാച്ചുണ്ടിനെ ഏകപക്ഷീയമായ ഒരു ഗോളിന് മറികടന്ന് അരീക്കോട് സെമിഫൈനലില്‍

കൂരാച്ചുണ്ട്: 38-മത് വട്ടുകുളം ഫുട്ബാള്‍ ടൂര്‍ണമെന്റിന്റെ അവസാന ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ കഴിഞ്ഞ ടൂര്‍ണമെന്റിലെ റണ്ണേഴ്‌സ് ആയ എഫ്‌സി ഷൂട്ടേഴ്‌സ് കൂരാച്ചുണ്ടിനെ ഏകപക്ഷീയമായ ഒരു ഗോളിന് മറികടന്ന് അരീക്കോട് സെമിഫൈനലില്‍ പ്രവേശിച്ചു. ടൂര്‍ണമെന്റിലെ ഗ്ലാമര്‍ ടീമുകളില്‍ ഒന്നായ എഫ്‌സി ഷൂട്ടേഴ്‌സ് കൂരാച്ചുണ്ട് പതിവ് പോലെ വിദേശതാരങ്ങളെയും, സേവന്‍സ് ടൂര്‍ണമെന്റുകളില്‍ മിന്നിത്തിളങ്ങുന്ന പ്രഗത്ഭ താരങ്ങളുടെ വന്‍ നിരയുമായി

വിദ്യപകര്‍ന്ന് ഒന്‍പത് വര്‍ഷം; കൂരാച്ചുണ്ട് സെന്റ് തോമസ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വാര്‍ഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും സംഘടിപ്പിച്ചു

കൂരാച്ചുണ്ട്: സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ ഒന്‍പതാം വാര്‍ഷിക ആഘോഷവും സ്‌കൂളില്‍ നിന്നും വിരമിക്കുന്ന അധ്യാപകയ്ക്ക് യാത്രയയപ്പ് സമ്മേളനവും നടത്തി. ദീര്‍ഘകാലം സ്തുത്യര്‍ഹമായ സേവനത്തിന് ശേഷം സര്‍വീസില്‍ നിന്നും വിരമിക്കുന്ന പ്രിന്‍സിപ്പല്‍ ലൗലി സെബാസ്റ്റ്യന് മാനേജ്‌മെന്റും പി.ടി.എ കമ്മിറ്റിയും ചേര്‍ന്നാണ് യാത്രയയപ്പ് ഒരുക്കിയത്. കോര്‍പറേറ്റ് മാനേജര്‍ ഫാ. വര്‍ഗീസ് പാലക്കാട്ട് ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍

പൂവ്വത്താംകുന്ന് കൊരുവന്‍തലക്കല്‍ കേളപ്പന്‍ അന്തരിച്ചു

കൂരാച്ചുണ്ട്: പതിയില്‍ പ്രണവം ഓട്ടോഗാരേജ് നടത്തുന്ന പൂവ്വത്താംകുന്ന് കൊരുവന്‍തലക്കല്‍ കേളപ്പന്‍ അന്തരിച്ചു. എഴുപത്തി മൂന്ന് വയസ്സായിരുന്നു. ഭാര്യ: ലീല (പാലേരി നടക്കല്‍മീത്തല്‍). മക്കള്‍: പ്രജീഷ്, പ്രജില. മരുമക്കള്‍: വിബിത, സതീഷ് ഒളവണ്ണ. സംസകാരം ഇന്ന് വൈകീട്ട് വീട്ടുവളപ്പില്‍.

നാട്ടുകാര്‍ക്ക് പ്രിയങ്കരന്‍; നാല് പിഞ്ചുകുഞ്ഞുങ്ങളെയും കുടുംബത്തെയും തനിച്ചാക്കി കൂരാച്ചുണ്ട് സ്വദേശി ശ്രീജേഷ് യാത്രയായി

  കൂരാച്ചുണ്ട്: കുടുംബത്തിന്റെ കൈതാങ്ങായ ശ്രീജേഷ് പതിവുപോലെ അന്നും വീട്ടില്‍ നിന്ന് ജോലിക്കായി പോയതായിരുന്നു. എന്നാല്‍ വിധി കരുതിവച്ച അപകടം പെടുന്നനെ ശ്രീജേഷിന്റെ ജീവന്‍ കവര്‍ന്നെടുക്കുകയായിരുന്നു. നാല് പിഞ്ചുകുഞ്ഞുങ്ങളെയും കുടുംബത്തെയും തനിച്ചാക്കിയാണ് ശ്രീജേഷ് എന്ന മുപ്പത്തെട്ടുകാരന്‍ യാത്രയായത്. കൂരാച്ചുണ്ട് പൂവത്താംകുന്ന് കണ്ടോത്തുകണ്ടി ശ്രീജേഷ് സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ മരം മുറിയ്ക്കുമ്പോഴാണ് അപകടത്തില്‍പ്പെട്ടത്. ഇന്നലെ ഉച്ചയ്ക്ക് 12

മരം മുറിക്കുന്നതിനിടെ മരത്തില്‍ നിന്ന് വീണ് അപകടം; കൂരാച്ചുണ്ട് സ്വദേശിയായ യുവാവിന് ദാരുണാന്ത്യം

കൂരാച്ചുണ്ട്: മരം മുറിക്കുന്നതിനിടെ മരത്തില്‍നിന്നും വീണ് യുവാവ് മരച്ചു. കൂരാച്ചുണ്ട് പൂവത്താംകുന്ന് കണ്ടോത്തുകണ്ടി ശ്രീജേഷ് ആണ് മരിച്ചത്. മുപ്പത്തെട്ട് വയസ്സായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടം നടന്നത്. സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ മരം മുറിയ്ക്കുമ്പോഴാണ് അപകടത്തില്‍പ്പെട്ടത്. കൂട്ടാലിട സ്വകാര്യ ആശുപത്രിയിലും -മൊടക്കല്ലൂര്‍ മലബാര്‍ മെഡിക്കല്‍ കോളേജിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അച്ഛന്‍: പരേതനായ ഗോപാലന്‍.

error: Content is protected !!