കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ കാഷ്വാലിറ്റി സേവനം ഇനി പിഎംഎസ്എസ്‌വൈ ബ്ലോക്കില്‍; മാര്‍ച്ച് 25ന് പ്രവര്‍ത്തനമാരംഭിക്കും
കോഴിക്കോട്: കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കാഷ്വാലിറ്റി സേവനം മാര്‍ച്ച് 25ന് രാവിലെ 10 മണി മുതല്‍ പുതുതായി നിര്‍മ്മിച്ച പിഎംഎസ്എസ്‌വൈ ബ്ലോക്കില്‍ പ്രവര്‍ത്തനമാരംഭിക്കുന്നു.
ആക്‌സിഡന്റ് എമര്‍ജന്‍സി, ഓപ്പറേഷന്‍ തിയേറ്ററുകള്‍, അനുബന്ധ ഐ.സി.യുകള്‍ എന്നിവ ഇനി പുതിയതായി നിര്‍മ്മാണം പൂര്‍ത്തീകരിച്ച പിഎംഎസ്എസ്‌വൈ ബ്ലോക്കിലായിരിക്കും.
റോഡപകടം സംഭവിച്ചോ മറ്റ് അത്യാഹിതങ്ങളില്‍പ്പെട്ടോ അടിയന്തിര ചികിത്സ ആവശ്യമായി വരുന്നവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടു വരുന്ന വാഹനങ്ങള്‍ മുന്‍പ് കാഷ്വാലിറ്റി പ്രവര്‍ത്തിച്ചിരുന്ന ഭാഗത്തേക്ക് പ്രവേശിക്കേണ്ടതില്ല. പകരം മെഡിക്കല്‍ കോളേജ് പ്രധാന കവാടത്തിന് മുന്‍വശത്ത് കൂടെ നേരെ കാരന്തൂര്‍ റോഡ് വഴി ഐ.എം.സി.എച്ച്. ഔട്ട് പേഷ്യന്റ് വിഭാഗം ഗേറ്റിന് മുന്നിലൂടെ സഞ്ചരിച്ചാല്‍ ഇടത് ഭാഗത്തായി കാണുന്ന പിഎംഎസ്എസ്‌വൈ ബ്ലോക്ക് കവാടത്തിലൂടെ കാഷ്വാലിറ്റിയിലേക്ക് പ്രവേശിക്കാവുന്നതാണ്.