പരീക്ഷ സഹായിയായി നിന്ന് ജീവിതത്തില്‍ ആദ്യമായി നേടിയ ശമ്പളം; ചങ്ങരോത്ത് സ്വദേശി ഇവാന്റെ സഹായ നിധിലേക്ക് നല്‍കി മാതൃകയായി സബ നൈസയെന്ന കൊച്ചു മിടുക്കി
എലങ്കമല്‍: ചങ്ങരോത്ത് സ്വദേശി ഇവാന്‍ എന്ന കൊച്ചുമോന്റെ ജീവന്‍ രക്ഷിക്കാന്‍ നാടും നഗരവും ഒത്തൊരുമിച്ച് രംഗത്തുള്ളപ്പോള്‍ എലങ്കമലില്‍ ഒരു കൊച്ചു മിടുക്കി തന്റെ ആദ്യ സമ്പാദ്യം സഹായ നിധിയിലേക്ക് നല്‍കി മാതൃകയായി.
അമ്മിച്ച്യത്ത് അബ്ദുസ്സലാമിന്റെ മകള്‍ സബ നൈസ് എന്ന മിടുക്കിയാണ് എസ്.എസ്.എല്‍.സി പരീക്ഷയ്ക് സഹായി ആയി പരീക്ഷ എഴുതിയ വകയില്‍ ലഭിച്ച പ്രതിഫലത്തുക സഹായ നിധിയിലേക്ക് നല്‍കിയത്.
സ്വന്തം പ്രയത്നത്തിന് ആദ്യമായി ലഭിച്ച പ്രതിഫലം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. അങ്ങനെയാണ് ഇവാന്റെ ചികിത്സയെ കുറിച്ച് അറിയാന്‍ കഴിഞ്ഞത്. പിന്നെ കൂടുതല്‍ ആലോചിച്ചില്ല , പരീക്ഷ എഴുതിയ വകയില്‍ ലഭിച്ച ആയിരം രൂപ ജി.സി.സി ഹരിത തീരത്തിന്റെ ഭാരവാഹികളെ ഏല്‍പിച്ചു. അരിക്കുളം കെ.പി.എം.എസ്.എം ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഈ വര്‍ഷം പത്താം ക്ലാസില്‍ പഠിക്കുന്ന സബ നൈസ് പഠനത്തിലും മിടുക്കിയാണ്.