വീട്ടിൽ അതിക്രമിച്ചു കയറി ഭീക്ഷണിപ്പെടുത്തി; വള്ളിക്കാട് സ്വദേശിനിയുടെ പരാതിയിൽ സിഐക്കെതിരെ കേസ്


വടകര: വീട്ടിൽ അതിക്രമിച്ചു കയറി ഉയർന്ന പോലിസ് ഉദ്യോ​ഗസ്ഥൻ ഭീക്ഷണിപ്പെടുത്തിയതായി പരാതി. നാദാപുരം കൺട്രോൾ റൂം സിഐ സ്മിതേഷിനെതിരെയാണ് കേസെടുത്തത്. വള്ളിക്കാട് സ്വദേശിനിയാണ് സിഐക്ക് എതിരെ പരാതി നൽകിയത്.

ഇന്നലെ രാത്രിയാണ് കേസിനാസ്പദമായ സംഭവം. സിഐയും യുവതിയും നേരത്തെ പരിചയക്കാരാണ്. ഫോൺ നമ്പർ ബ്ലോക്ക് ചെയ്തെന്ന് പറഞ്ഞ് വീട്ടിൽ അതിക്രമിച്ചു കയറി ഭീക്ഷണിപ്പെടുത്തിയെന്നാണ് പരാതി. വടകര പോലിസ് കേസെടുത്ത് സിഐ യെ ജാമ്യത്തിൽ വിട്ടയച്ചു.