കോഴിക്കോട് യുവാവിനെ മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവം; 18 പേർക്കെതിരെ കേസ്, അച്ഛനും മക്കളും ഉള്‍പ്പെടെ മൂന്ന് പേര്‍ കസ്റ്റഡിയിൽ
കോഴിക്കോട്: പാലക്കോട്ടുവയലില്‍ യുവാവിനെ സംഘം ചേർന്ന് മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ 18 പേർക്കെതിരെ കേസ്. മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ചെലവൂർ പെരയോട്ടിൽ അജയ് മനോജ് (20), വിജയ് മനോജ് (19), ഇവരുടെ പിതാവ് മനോജ് കുമാർ (49) എന്നിവരാണ് പിടിയിലായത്.
കോളേജിൽ വച്ച് സൂരജിൻ്റെ സുഹൃത്തും മനോജിൻ്റെ മക്കളും തമ്മിൽ ചില പ്രശ്നങ്ങൾ നടന്നിരുന്നു. ഇതിൽ സൂരജ് ഇടപെട്ടിരുന്നു. പ്രദേശത്തുള്ള തിരുത്തിയാട് ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ഇത് ചോദിക്കാൻ ഒരു സംഘം ആളുകൾ സൂരജിനെ കൂട്ടിക്കൊണ്ടുപോകുകയും സംഘം ചേർന്ന് മർദിക്കുകയുമായിരുന്നുവെന്നാണ് വിവരം.

സൂരജിനെ ചിലർ ചേർന്ന് റോഡിലേക്ക് എത്തിച്ച് മർദിക്കുകയായിരുന്നു. ഇതില്‍ സൂരജിന് ഗുരുതരമായി പരുക്കേറ്റു. നാട്ടുകാർ ഉടന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Description: Kozhikode youth beaten to death; Case filed against 18 people