ചിന്തിപ്പിക്കുന്ന വരകളുമായി കാർട്ടൂൺ; സചിത്രൻ പേരാമ്പ്രയുടെ കാർട്ടൂൺ പ്രദർശനം ‘ദ ക്യാമ്പ്’ ഗാലറിയിൽ


പേരാമ്പ്ര: പേരാമ്പ്രക്കാർക്ക് ചിന്തിപ്പിക്കുന്ന വരകളിലൂടെ കാഴ്ചകളുടെ നവ്യാനുഭൂതി പകർന്ന് നൽകാൻ കാർട്ടൂൺ പ്രദർശനം ഒരുങ്ങുന്നു. പേരാമ്പ്രയിലെ ചിത്രകാരന്മാരുടെ കൂട്ടായ്മയായ ‘ദ ക്യാമ്പി’ന്റെ നേതൃത്വത്തിലാണ് സചിത്രൻ പേരാമ്പ്രയുടെ സചിത്രം കാർട്ടൂൺ പ്രദർശനം സംഘടിപ്പിക്കുന്നത്.

പേരാമ്പ്ര ഗ്രാമപ്പഞ്ചായത്ത് ഓഫീസിനു മുൻവശത്തുള്ള ‘ദ ക്യാമ്പ്’ ഗാലറിയിൽ 23, 24, 25 തീയതികളിലാണ് പരിപാടി. 23-ന് വൈകീട്ട് നാലിന് ഡോ. സോമൻ കടലൂർ ഉദ്ഘാടനം നിർവഹിക്കും. 24-ന് വൈകീട്ട് നാലിന് കരുണാകരൻ പേരാമ്പ്രയുടെ പ്രഭാഷണമുണ്ടാകും. സമാപനസമ്മേളനം ഡോ. പി. സുരേഷ് ഉദ്ഘാടനംചെയ്യും. നാടകപ്രവർത്തകൻ മഹേഷ് ചെക്കോട്ടി മുഖ്യാതിഥിയാകും.

Summary: cartoon exhibition conduted by suchithran perambra