മികച്ച കരിയർ തിരഞ്ഞെടുക്കാനായി; പേരാമ്പ്രയിൽ പ്ലസ്ടു വിദ്യാർത്ഥികൾക്കായി കരിയർ ഗൈഡൻസ് പ്രോഗ്രാം


പേരാമ്പ്ര: ഈ വർഷം പ്ലസ്ടു പരീക്ഷ എഴുതിയ വിദ്യാർത്ഥികൾക്കായി പേരാമ്പയിൽ കരിയർ ഗൈഡൻസ് പ്രോഗ്രാം. അക്യൂമിൻ ഗ്ലോബൽ പേരാമ്പ്രയാണ് പരിപാടി സംഘടിപ്പിക്കുന്നത്‌.

ഏപ്രിൽ 29ന് ചേനോളി റോഡിലെ ദയ ഓഡിറ്റോറിയത്തിൽ വെച്ച് രാവിലെ 9.30 മുതൽ 12.30 വരെയാണ് പരിപാടി. കരിയർ പരിശീലകൻ പി.വി. ഷുഹൈബ് ക്ലാസ്സ് നയിക്കും.

പരിപാടി കുട്ടികളുടെ അഭിരുചികളെ സ്വയംതിരിച്ചറിഞ്ഞ് കോഴ്സുകൾ തിരഞ്ഞെടുക്കാൻ വിദ്യാർത്ഥികൾക്ക് സഹായകമാകുമെന്ന് സംഘാടകർ അറിയിച്ചു. രജിസ്ടേഷന് ഫോൺ: 8593848062.
8848602844.