എസ്എസ്എല്‍സി, പ്ലസ്ടുവിന് ശേഷം എന്ത് തിരഞ്ഞെടുക്കണം? പട്ടിക വര്‍ഗ വിദ്യാര്‍ത്ഥികള്‍ക്കായി പേരാമ്പ്രയില്‍ കരിയര്‍ ഗൈഡന്‍സ് ക്ലാസ്


പേരാമ്പ്ര: എസ്എസ്എല്‍എസി, പ്ലസ്ടു പഠനം കഴിഞ്ഞ പട്ടിക വര്‍ഗ വിദ്യാര്‍ത്ഥികള്‍ക്കായി പേരാമ്പ്രയില്‍ കരിയര്‍ ഗൈഡന്‍സ് ക്ലാസ് സംഘടിപ്പിക്കുന്നു.

പേരാമ്പ്ര മിനി സിവില്‍ സ്റ്റേഷന്‍ ഓഡിറ്റോറിയത്തില്‍ ജൂണ്‍ 17ന് രാവിലെ പത്ത് മണിക്കാണ് ക്ലാസ് സംഘടിപ്പിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് യാത്രാപ്പടിയും ഭക്ഷണവും നല്‍കുന്നതാണ്. മുഴുവന്‍ പട്ടിക വര്‍ഗ്ഗ വിദ്യാര്‍ത്ഥികളും ക്ലാസില്‍ പങ്കെടുക്കണമെന്ന് സ്‌കില്‍ ഡെവലപ്‌മെന്റ് സെന്റര്‍ ഡയറക്ടര്‍ അറിയിച്ചു.