വിവിധ മേഖലകളില്‍ സേവനമനുഷ്ഠിച്ചവരെയും പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെയും പേരാമ്പ്രയില്‍ ആദരിച്ചു


പേരാമ്പ്ര: കെയര്‍ ആക്ഷന്‍ ടീം പേരാമ്പ്രയുടെ ആഭിമുഖ്യത്തില്‍ വിവിധ മഖലകളില്‍ സേവനമനുഷ്ഠിച്ചവരെയും പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെയും ആദരിച്ചു. സ്‌നേഹാദരം പരിപാടി വടകര എം.എല്‍.എ കെ.കെ.രമ ഉദ്ഘാടനം ചെയ്തു.

സ്വാഗതസംഘം ചെയര്‍മാന്‍ ഷാജു പൊന്‍പറ അധ്യക്ഷതവഹിച്ചു. ചേനോളി അങ്കണവാടിയില്‍നിന്ന് വിരമിച്ച വര്‍ക്കര്‍ പി.കെ.പ്രേമ, ഹെല്‍പ്പര്‍ ദേവി, അങ്കണവാടി നിര്‍മ്മാണത്തിന് സൗജന്യമായി സ്ഥലം വിട്ടുനല്‍കിയ പാറപ്പുറം ബാവ ബാലന്‍, അങ്കണവാടി നിര്‍മാണത്തിന് നേതൃത്വം നല്‍കിയ ആര്‍.കുഞ്ഞിരാമന്‍ നമ്പ്യാര്‍, കെ.പി.ഭാസ്‌കരന്‍ എന്നിവരെ ആദരിച്ചു.

പേരാമ്പ്ര ഗ്രാമപ്പഞ്ചായത്ത് അംഗം സല്‍മ നന്മനക്കണ്ടി മുഖ്യാതിഥിയായി. ആര്‍.കെ.രജീഷ് കുമാര്‍. ബഷീര്‍ പരിയാരം, മിനി വട്ടക്കണ്ടി, പി.സി.കുഞ്ഞമ്മദ്, സി.കെ.ഹാഫിസ്, രാഗേഷ് മൊട്ടമ്മല്‍, കെ.പി.ഭാസ്‌കരന്‍, പി.കെ.പ്രേമ, മനോജ് ചെറുവോട്ട്, സി.രഞ്ജിനി, ഗോപാലകൃഷ്ണ മേനോന്‍, ആര്‍.കുഞ്ഞിരാമന്‍ നമ്പ്യാര്‍, രാജേഷ് ഓണ്‍ലൈന്‍, രജീഷ് മാക്കുഴി തുടങ്ങിയവര്‍ സംസാരിച്ചു.