പാറക്കടവിൽ കാർ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞു; മുടവന്തേരി സ്വദേശിനിക്ക് പരിക്ക്


ചെക്യാട് : പാറക്കടവ് കാർ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞു. താഴെ മുടവന്തേരി സ്വദേശിനിക്ക് പരിക്കേറ്റു. ഇന്ന് ഉച്ചയ്ക്ക് 12.45 ഓടെയാണ് അപകടം.

പാറക്കടവ് നിന്ന് ചെക്യാട് ഭാഗത്തേക്ക് പോവുകയായിരുന്നു കാർ. നിയന്ത്രണം വിട്ട കാർ റോഡിന് സമീപത്തെ തോട്ടിലേക്ക് തലകീഴായി മറിയുകയായിരുന്നു. തലനാരിഴയ്ക്കാണ് വലിയ അപകടം ഒഴിവായത്. സ്ത്രീകളാണ് കാറിൽ സഞ്ചരിച്ചിരുന്നത്.