കണ്ണൂരില്‍ പതിനാലുകാരൻ ഓടിച്ച കാര്‍ നിയന്ത്രണം വിട്ട് കനാലിലേക്ക് മറിഞ്ഞു; നാല് കുട്ടികൾക്ക് പരിക്ക്


കണ്ണൂര്‍: മട്ടന്നൂരില്‍ പതിനാലുകാരൻ ഓടിച്ച കാർ നിയന്ത്രണം വിട്ട് കനാലിലേക്ക് മറിഞ്ഞു. അപകടത്തില്‍ നാല് കുട്ടികള്‍ക്ക് പരിക്കേറ്റു. കീഴല്ലൂർ തെളുപ്പില്‍ വച്ച്‌ കാർ കനാലിലേക്ക് മറിയുകയായിരുന്നു.

ഇന്ന് ഉച്ചയോടെയാണ് അപകടമുണ്ടായത്. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് കുട്ടികളെ രക്ഷപ്പെടുത്തിയത്. ആരുടെയും പരിക്ക് സാരമുളളതല്ല. ബന്ധുവീട്ടിലെ കാറാണ് താൻ ഓടിച്ചതെന്നാണ് പതിനാലുകാരൻ പറഞ്ഞത്.

പോലീസും മോട്ടോർ വാഹന വകുപ്പും സംഭവത്തില്‍ നടപടി തുടങ്ങി. പ്രായപൂര്‍ത്തിയാകാത്ത ലൈസന്‍സില്ലാത്ത കുട്ടിയ്ക്ക് കാര്‍ ഓടിക്കാൻ കൊടുത്തതില്‍ കാറുടമയ്ക്കെതിരെയടക്കം നടപടിയുണ്ടാകുമെന്നാണ് അധികൃതര്‍ പറയുന്നത്.

Summary: Car driven by 14-year-old loses control and falls into canal in Kannur; four children injured