കക്കംവെള്ളിയില്‍ കാറിടിച്ച് അപകടം; പുറമേരി സ്വദേശിക്ക് പരിക്ക്‌


നാദാപുരം: കക്കംവെള്ളിയില്‍ കാറിടിച്ച് പത്ര വിതരണക്കാരന് പരിക്ക്. പുറമേരി സ്വദേശി പിലാച്ചേരി കുഞ്ഞിക്കണ്ണനാണ് (70) പരിക്കേറ്റത്. ചൊവ്വാഴ്ച രാവിലെ ആറരയോടെയാണ് സംഭവം. കക്കംവെള്ളി പെട്രോള്‍ പമ്പിന് സമീപത്ത് വച്ചായിരുന്നു അപകടം.

ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് കുഞ്ഞിക്കണ്ണന്‍ തെറിച്ചു വീഴുകയായിരുന്നു. തലയ്ക്ക് സാരമായി പരിക്കുണ്ട്. ഉടന്‍ തന്നെ നാട്ടുകാര്‍ കുഞ്ഞിക്കണ്ണനെ നാദാപുരം ഗവ.ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവിടെ നിന്നുള്ള പ്രാഥമിക ചികിത്സയ്ക്ക് ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

Description: Car accident in Kakkamvelli; A native of Purmeri was injured