റാപ്പർ വേടന്റെ കൊച്ചിയിലെ ഫ്‌ളാറ്റിൽ നിന്നും കഞ്ചാവ് പിടികൂടി
കൊച്ചി: റാപ്പർ വേടന്റെ ഫ്‌ലാറ്റിൽ നിന്ന് കഞ്ചാവ് പിടികൂടി. കണിയാം പുഴയിലെ ഫ്ലാറ്റിൽ നിന്നാണ് പൊലീസ് നടത്തിയ പരിശോധനയിൽ കഞ്ചാവ് പിടികൂടിയത്. ഇവിടെ നിന്നും അഞ്ച് ഗ്രാം കഞ്ചാവ് കണ്ടെത്തി.
സംഭവസമയത്ത് വേടൻ വീട്ടിലുണ്ടായിരുന്നോയെന്നതിൽ വ്യക്തതയില്ല. ഫ്‌ളാറ്റിൽ ലഹരി ഉപയോഗിക്കുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഡാൻസാഫ് സംഘം എത്തിയത്.
