ബിരുദ പഠനത്തിനായി ദൂരേ പോവേണ്ട, കാലടി സംസ്കൃത സർവകലാശാലയുടെ കൊയിലാണ്ടി പ്രാദേശിക കേന്ദ്രത്തിൽ ബിരുദ കോഴ്സുകളിൽ ഇപ്പോൾ അപേക്ഷിക്കാം; വിശദാംശങ്ങൾ


കൊയിലാണ്ടി: കാലടി ശങ്കരാചാര്യ സംസ്കൃത സർവകലാശാല കൊയിലാണ്ടി പ്രാദേശിക കേന്ദ്രത്തിൽ ബിരുദ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ബി.എ. സംസ്കൃത സാഹിത്യം, സംസ്കൃത വേദാന്തം, സംസ്കൃത ജനറൽ എന്നീ വിഷയങ്ങളിലാണ് കോഴ്സുകളുള്ളത്. ഓൺലൈനായി ജൂലെെ 15-വരെ അപേക്ഷ സമർപ്പിക്കാം.

അപേക്ഷിക്കുന്നതിനുള്ള ഉയർന്ന പ്രായപരിധി 22 വയസ്സ്. യു.ജി.സി നാക് അക്രഡിറ്റേഷനിൽ ഏ ഗ്രേഡുള്ള സർവകലാശാലയിലെ എല്ലാ ബിരുദവിദ്യാർത്ഥികൾക്കും പ്രതിമാസം 500 രൂപ സ്കോളർഷിപ്പിന് അർഹതയുണ്ടായിരിക്കും.

ഓൺലൈൻ അപേക്ഷയുടെ പ്രിന്റൗട്ട്, അനുബന്ധരേഖകളുടെ പകർപ്പുകൾ എന്നിവ സഹിതം ജൂലായ് 23നു മുമ്പായി കൊയിലാണ്ടി ക്യാമ്പസ് ഡയറക്ടർക്ക് സമർപ്പിക്കണം. വിവര ങ്ങൾക്ക് http://www.ssus.ac.in എന്ന സർവകലാശാല വെബ്സൈറ്റ് സന്ദർശിക്കുക. അന്വേഷണങ്ങൾക്ക് 0496 2695445 എന്ന നമ്പറിൽ ബന്ധപ്പെടണം.

Summary: Candidates can now apply for undergraduate courses at the Koyilandy Regional Centre of Kalady Sanskrit University