നേരത്തെ കണ്ടെത്താം, വൈകാതെ ചികിത്സിക്കാം; മലബാര്‍ ക്യാന്‍സര്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ പേരാമ്പ്രയില്‍ സത്‌നാര്‍ബുദ നിര്‍ണയ ക്യാമ്പും ബോധവത്കരണവും


പേരാമ്പ്ര: മലബാര്‍ ക്യാന്‍സര്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ പേരാമ്പ്ര എ.ജി.കെ നായര്‍ ട്രസ്റ്റുമായി സഹകരിച്ചുകൊണ്ട് എരവട്ടൂരിലെ സേവ് ചാരിറ്റബിള്‍ ട്രസ്റ്റ് ഹാളില്‍ സ്തനാര്‍ബുദ നിര്‍ണ്ണയ ക്യാമ്പും ബോധവല്‍ക്കരണ ക്ലാസും നടത്തി.

സേവ് ട്രസ്റ്റ് ചെയര്‍മാന്‍ വിശ്വനാഥന്‍ നായരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.കെ.പ്രമോദ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ കെ.കെ.പ്രേമന്‍, റസ്മിന തങ്കൈക്കണ്ടി, എ.കെ.തറുവയി ഹാജി, വി.പി.ശശിധരന്‍, കെ.വി.രവി എന്നിവര്‍ സംസാരിച്ചു. ഡോക്ടര്‍ ഹര്‍ഷാ ഗംഗാധരന്‍ ബോധവല്‍ക്കരണ ക്ലാസ് നടത്തി.