സ്വയം പരിശോധനയിലൂടെ കാൻസറിനെ തിരിച്ചറിയാം; ആയഞ്ചേരിയിൽ പരിശീലന ക്ലാസിന് തുടക്കമായി


വടകര: സ്വയം പരിശോധനയിലൂടെ കാൻസറിനെ തിരിച്ചറിയന്നതിനുള്ള പരിശീലന ക്ലാസിന് ആയഞ്ചേരി പഞ്ചായത്ത് മംഗലാട് വാർഡിൽ തുടക്കമായി. കാൻസർ പോലുള്ള രോ​ഗങ്ങൾ തുടക്കത്തിൽ തന്നെ കണ്ടെത്തുക, വിദഗ്ദ ചികിത്സ നൽകുക എന്നീ ലക്ഷ്യങ്ങൾ മുൻ നിർത്തിയാണ് പരിശീലന ക്ലാസ് നൽകുന്നത്.

ബ്രസ്റ്റ് കേൻസർ, ഗർഭാശയ കേൻസർ, വായിലെ കേൻസർ തുടങ്ങിയവ സ്വയം പരിശോധിക്കുന്നതിനുള്ള പരിശീലനമാണ് നൽകിയത്. ജെ.പി.എച്ച്. എൻ ദിവ്യ ക്ലാസെടുത്തു. വാർഡ് മെമ്പർ എ. സുരേന്ദ്രൻ, ഗോകുൽ എസ്.ആർ, ടി.കെ റീന, തിയ്യർ കുന്നത്ത് കണ്ണൻ എന്നിവർ പങ്കെടുത്തു.