വായിച്ചുവളരാം, വായിക്കാന്‍ പരിശീലിക്കാം; വായന ചങ്ങാത്തം പരിപാടിയുമായി മേലടി ബി.ആര്‍.സി


മേലടി: സമഗ്ര ശിക്ഷ കേരള മേലടി ബി.ആര്‍.സിയുടെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ത്ഥികളുടെ വായനയെ പ്രോല്‍സാഹിപ്പിക്കുന്നതിനു വേണ്ടി ഏകദിന പരിശീലനം മേപ്പയ്യൂര്‍ പി.ഇ.സി പരിധിയിലെ മുഴുവന്‍ എല്‍.പി വിഭാഗം അധ്യാപകരും പങ്കെടുക്കുന്ന വായന ചങ്ങാത്തം പരിപാടി വി.ഇ.എം യു.പി സ്‌കൂളില്‍ വച്ച് നടന്നു. മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.ടി.രാജന്‍ ഉദ്ഘാടനം ചെയ്തു.

പ്രധാന അധ്യാപകന്‍ എം.കെ.രതീഷ് ബാബു സ്വാഗതം പറഞ്ഞു, ഗ്രാമ പഞ്ചായത്ത് അംഗം റാബിയ എടത്തിക്കണ്ടി അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ പി.ടി.എ പ്രസിഡണ്ട് വി.പി.ബിജു, എം.പി.ടി.എ പ്രസിഡണ്ട് ജസ്‌ന കെ.കെ, മേലടി ബി.പി.സി.അനുരാജ് വരിക്കാലില്‍, ബി.ആര്‍.സി ട്രെയ്‌നര്‍ അനീഷ്.പി, പി.ഇ.സി കണ്‍വീനര്‍ സുനന്ദ ടീച്ചര്‍, എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

ചടങ്ങില്‍ സ്റ്റാഫ് സെക്രട്ടറി സ്വപ്ന പി.വി നന്ദി രേഖപ്പെടുത്തി. സി.ആര്‍.സി കോര്‍ഡിനേറ്റര്‍ അമൃത, ആര്‍.പിമാരായ ഷമേജ് കുമാര്‍.ടി, അര്‍ജുന്‍, വിന്‍സി, ശ്രീലത എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. തുടര്‍ന്ന് വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയും ഉള്‍പ്പെടുത്തി ട്രൈ ഔട്ട് ക്ലാസുകളും അവര്‍ തയ്യാറാക്കിയ പതിപ്പുകളുടെ പ്രകാശന കര്‍മ്മവും നിര്‍വ്വഹിച്ചു.