ഫയർ ആൻഡ് റെസ്ക്യു സർവീസസ് വകുപ്പിൽ ഫയർ വുമൺ ആകാം; കോഴിക്കോട് ജില്ലാ പി.എസ്.സി ഓഫീസിൽ ഒറ്റത്തവണ റജിസ്ട്രേഷൻ നാളെ


കോഴിക്കോട്: ജില്ലയിൽ ഫയർ ആൻഡ് റെസ്ക്യു സർവീസസ് വകുപ്പിൽ ഫയർ വുമൺ (ട്രെയിനി) (കാറ്റഗറി നമ്പർ :245/2020) നീന്തൽ പരീക്ഷയിൽ യോഗ്യത നേടിയവർക്ക് നാളെ പി.എസ്.സി ജില്ലാ ഓഫീസിൽ ഒറ്റത്തവണ റജിസ്ട്രേഷൻ നടത്തും.

ഉദ്യോഗാർഥികൾ സർട്ടിഫിക്കറ്റുകൾ കളർ സ്കാൻ ചെയ്ത് പ്രൊഫൈലിൽ അപ്ലോഡ് ചെയ്യണം.

വെരിഫിക്കേഷൻ ദിവസം തിരിച്ചറിയൽ കാർഡ്, അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതംP കോഴിക്കോട് ജില്ലാ പി.എസ്.സി ഓഫീസിലോ തൊട്ടടുത്ത ജില്ലാ പി.എസ്.സി ഓഫീസിലോ നേരിട്ട് ഹാജരാകണം.