വീറോടെ പിന്നോട്ട്…വിജയിച്ച് മുന്നോട്ട്; ഓണാഘോഷത്തിന്റെ ഭാഗമായി മാനാഞ്ചിറ സ്‌ക്വയറില്‍ സംഘടിപ്പിച്ച സെലിബ്രിറ്റി വടംവലി മത്സരത്തില്‍ കാലിക്കറ്റ് പ്രസ്സ് ക്ലബ് ടീം ജേതാക്കള്‍


കോഴിക്കോട്: ഓണാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സെലിബ്രിറ്റി വടംവലി മത്സരത്തില്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലേഴ്‌സ് ടീമിനെ പരാജയപ്പെടുത്തി കാലിക്കറ്റ് പ്രസ് ക്ലബ് ടീം ജേതാക്കളായി. മാനാഞ്ചിറ മൈതാനിയില്‍ നടത്തിയ മത്സര പരിപാടി കാണികള്‍ക്ക് വളരെ ആവേശകരമായി.

വനിതകളുടെ മത്സരത്തില്‍ എം.ജി.എം ഇങ്ങാപ്പുഴയെ പരാജയപ്പെടുത്തി ചക്കാലയ്ക്കല്‍ സ്‌പോര്‍ട്‌സ് അക്കാഡമി വിജയികളായി. പുരുഷവിഭാഗത്തില്‍ അള്‍ട്ടിമേറ്റ് ബാലുശ്ശേരിയെ പരാജയപ്പെടുത്തി മടവൂര്‍ സ്‌പോര്‍ട്‌സ് അക്കാഡമിവിജയിച്ചു.

മുന്‍ എം.എല്‍.എ പുരുഷന്‍ കടലുണ്ടി ക്യാഷ് അവാര്‍ഡും ട്രോഫികളും വിതരണം ചെയ്തു. ജില്ലാ ഭരണകൂടം സംഘടിപ്പിച്ച ഓണാഘോഷത്തിന്റെ ഭാഗമായി സ്റ്റോര്‍ട്‌സ് കൗണ്‍സിലിന്റെ സഹകരണത്തോടെയാണ് വടംവലി മത്സരം നടത്തിയത്.

പി.സി സക്കീര്‍ (മാധ്യമം, ക്യാപ്റ്റന്‍), കെ.പി സജീവന്‍ (കേരളകൗമുദി), രോഹിത്ത് തയ്യില്‍ (കേരളകൗമുദി), ബിനീഷ് ബേബി (മനോരമ ന്യൂസ്), വി.പി മനോജ് (അമൃത ടി.വി), ഹാറൂണ്‍ റഷീദ് (സുപ്രഭാതം), സൈനുദീന്‍ സിദാന്‍ (സുപ്രഭാതം), റാഷിദ് (സുപ്രഭാതം), നൗഫ് (സുപ്രഭാതം) എന്നിവര്‍ കാലിക്കറ്റ് പ്രസ്‌ക്ലബിന് വേണ്ടി കളത്തിലിറങ്ങി.

summary: calicut press club team winners in celebrity tug of war competition organized as part of onam celebration