സ്ത്രീ സമത്വം രക്ത ദാനത്തിലൂടെയും; വനിത ദിനത്തില്‍ പേരാമ്പ്രയില്‍ രക്തദാന ക്യാമ്പുമായി കാലിക്കറ്റ് ഡിഫന്‍സ് ട്രസ്റ്റ് ആന്റ് കെയര്‍ ക്യൂന്‍സ്


പേരാമ്പ്ര: മാര്‍ച്ച് എട്ട് അന്താരാഷ്ട്ര വനിത ദിനത്തെടനുബന്ധിച്ച് പേരാമ്പ്രയില്‍ വനിതകള്‍ക്കായി രക്തദാന ക്യാമ്പ്. കാലിക്കറ്റ് ഡിഫന്‍സ് വനിതാ വിംഗ് ആയ കാലിക്കറ്റ് ഡിഫന്‍സ് ട്രസ്റ്റ് ആന്റ് കെയര്‍ ക്യൂന്‍സിന്റെ നേതൃത്ത്വത്തിലാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.

പേരാമ്പ്ര സി.കെ.ജി.എം ഗവണ്‍മെന്റ് കോളേജുമായി സഹകരിച്ചു കൊണ്ടാണ് ക്യാമ്പ് സംഘടിപ്പിക്കുക. വനിത ദിനമായ നാളെ നടക്കുന്ന രക്തദാന ക്യാമ്പ് സ്ത്രീ സമത്വം രക്ത ദാനത്തിലൂടെയും എന്ന ആശയമാണ് മുന്നോട്ട് വയ്ക്കുന്നത്.

രക്തദാനം ചെയ്യാന്‍ സന്നദ്ധരായ എല്ലാ വനിതകള്‍ക്കും ക്യാമ്പില്‍ പങ്കെടുക്കാവുന്നതാണെന്ന് കാലിക്കറ്റ് ഡിഫന്‍സ് ഭാരവാഹികള്‍ അറിയിച്ചു.