കന്നുകുട്ടി പരിപാലന പദ്ധതിയുമായി പുറമേരി പഞ്ചായത്ത്; ഗോവർദ്ധിനിക്ക് തുടക്കമായി
കുനിങ്ങാട് : പുറമേരി പഞ്ചായത്തിൽ ഗോവർദ്ധിനി കന്നുകുട്ടി പരിപാലന പദ്ധതിക്ക് തുടക്കമായി. പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ: വി.കെ. ജ്യോതിലക്ഷ്മി ഉദ്ഘാടനം ചെയ്തു. മൃഗസംരക്ഷണ വകുപ്പിൻ്റെ ആഭിമുഖ്യത്തിലാണ് പുറമേരി പഞ്ചായത്തിൽ പദ്ധതി നടപ്പിലാക്കിയത്.
ചടങ്ങിൽ വിലാതപുരം ക്ഷീരോല്പാദക സഹകരണ സംഘം പ്രസിഡൻ്റ് എ.പി രമേശൻ അദ്ധ്യക്ഷത വഹിച്ചു. ഡോ. ജെസ്സി ” പശു പരിപാലനവും പരിചരണ രീതിയും പരിശീലന പരിപാടിക്ക് നേതൃത്വം നല്കി. റസിയ മാണിക്കോത്ത്, മനോജ് മുതുവടത്തൂർ, ലിലീഷ് കുമാർ, രാം മോഹൻ എന്നിവർ സംസാരിച്ചു. കാലിത്തീറ്റ വിതരണവും നടന്നു.