അരിക്കുളം കെ.പി.എം.എസ്.എം ഹയർ സെക്കന്ററി സ്കൂളിൽ വനമിത്ര പുരസ്കാര ജേതാവ് സി.രാഘവൻ അരിക്കുളത്തെ ആദരിച്ചു


അരിക്കുളം: കെ.പി.എം.എസ്.എം ഹയർ സെക്കന്ററി സ്കൂളിൽ വനമിത്ര പുരസ്കാര ജേതാവ് സി.രാഘവൻ അരിക്കുളത്തെ ആദരിച്ചു. ചടങ്ങിൽ സ്കൂളിന്റെ പരിസ്ഥിതി ദിനാഘോഷ വാരാചരണത്തിന്റെ ഉദ്ഘാടനം സി.രാഘവൻ അരിക്കുളം നിർവ്വഹിച്ചു.

പ്രധാനാധ്യാപിക പി.ജി.മീന ടീച്ചർ അധ്യക്ഷത വഹിച്ചു. റജീന സി.കെ, വി.സി.ഷാജി, മുഹമ്മദ് ഷഫീഖ്, അബ്ദുൾ അസീസ് എന്നിവർ ആശംസ അർപ്പിച്ച ചടങ്ങിൽ പരിസ്ഥിതി ക്ലബ്ബ് കോ-ഓർഡിനേറ്റർ സി.എം.ഷിജു സ്വാഗതം പറഞ്ഞു.