സി അച്യുതമേനോൻ സ്മൃതി യാത്രയ്ക്ക് വടകരയിൽ സ്വീകരണം നൽകി


വടകര : സി അച്യുതമേനോൻ സ്മൃതി യാത്രക്ക് വടകരയിൽ സ്വീകരണം നൽകി. തിരുവനന്തപുരം മ്യൂസിയം ജംക്ഷനിൽ സ്ഥാപിക്കാൻ നിർമിച്ച കേരള മുൻ മുഖ്യമന്ത്രി അച്യുതമേനോന്റെ പൂർണ കായ വെങ്കല പ്രതിമയുമായി പയ്യന്നൂരിൽ നിന്ന് ആരംഭിച്ചതാണ് സ്മൃതി യാത്ര.

സി പി ഐ ദേശീയ എക്സിക്യൂട്ടീവ് അംഗം കെ പി രാജേന്ദ്രന്റെ നേതൃത്വത്തിലാണ് ജാഥ . സത്യൻ മൊകേരി , ഇ എസ് ബിജി മോൾ, ടി വി ബാലൻ, ടി ടി ജിസ്മോൻ, പി കബീർ എന്നിവരാണ് ജാഥാ അംഗങ്ങൾ.

വടകരയിൽ നൽകിയ സ്വീകരണ പരിപാടിയിൽ സി പി ഐ ജില്ലാ സെക്രട്ടറി കെ കെ ബാലൻ, പി വസന്തം, ഇ കെ വിജയൻ എം എൽ എ , ടി കെ രാജൻ, പി ഗവാസ്, പി സുരേഷ് ബാബു, ആർ സത്യൻ, രജീന്ദ്രൻ കപ്പള്ളി , എൻ എം ബിജു , കെ പി ബിനൂപ് പി ഭാരതി , ടി സുരേഷ്, സി രാമകൃഷ്ണൻ ടി പി റഷീദ് തുടങ്ങിയവർ സംബന്ധിച്ചു.