തുറയൂരില്‍ യു.ഡി.എഫ് സീറ്റ് നിലനിര്‍ത്തി; സി.എ നൗഷാദ് മാസ്റ്റര്‍ വിജയിച്ചു


തുറയൂര്‍: ഉപതിരഞ്ഞെടുപ്പ് നടന്ന തുറയൂര്‍ പഞ്ചായത്ത് രണ്ടാം വര്‍ഡായ പയ്യോളി അങ്ങാടിയില്‍ യു.ഡി.എഫിന്റെ സി.എ നൗഷാദ് മാസ്റ്റര്‍ വിജയിച്ചു. എതില്‍ സ്ഥാനാര്‍ത്ഥിയായ എല്‍.ഡി.എഫ് സ്വതന്ത്രന്‍ അഡ്വ: അബ്ദുല്‍റഹ്മാന്‍ കോടികണ്ടിയെ പരാജയപ്പെടുത്തിക്കൊണ്ട് 383 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് നൗഷാദ് മാസ്റ്റര്‍ വിജയിച്ചിരിക്കുന്നത്. ബി.ജെപിയിലെ വി.കെ ലിബീഷായിരുന്നു മറ്റ് എതിരാളി.

കോഴിക്കോട് ജില്ലയിലെ നാല്‌ തദ്ദേശവാർഡുകളില്‍ ബുധനാഴ്ച നടന്ന തിരഞ്ഞെടുപ്പില്‍ 80.92% പോളിങ്ങാണ് പയ്യോളി അങ്ങാടിയില്‍ രേഖപ്പെടുത്തിയിരുന്നത്.

ലീഗിലെ യു.ഷംസുദ്ദീന്‍ സ്ഥാനം ഒഴിഞ്ഞ വാര്‍ഡിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നിരുന്നത്.