യാത്രാദുരിതം; നാളെ വാണിമേൽ-വിലങ്ങാട്, വില്യാപ്പള്ളി-തണ്ണീർപ്പന്തൽ റൂട്ടിൽ നടത്താനിരുന്ന ബസ് സമരം പിൻവലിച്ചു
വടകര: വാണിമേൽ-വിലങ്ങാട്, വില്യാപ്പള്ളി-തണ്ണീർപ്പന്തൽ റൂട്ടിൽ നാളെ മുതൽ നടത്താനിരുന്ന ബസ് സമരം പിൻവലിച്ചു. വടകര പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷനാണ് ഇക്കാര്യം അറിയിച്ചത്.
വാണിമേൽ-വിലങ്ങാട് റൂട്ടിൽ എത്രയും പെട്ടെന്ന് റീടാറിങ് നടത്താമെന്ന് ഉറപ്പുലഭിച്ചു. വില്യാപ്പള്ളി-തണ്ണീർപ്പന്തൽ റോഡിൽ അറ്റകുറ്റപ്പണി ചെയ്തതിനാലുമാണ് സമരം പിൻവലിച്ചത്. ഇ.കെ. വിജയൻ എം.എൽ.എ. വിളിച്ചുചേർത്ത യോഗത്തിലാണ് ജീവനക്കാരുടെ ആവശ്യം പരിഗണിച്ച് തീരുമാനിച്ചത്.