ദേശീയപാതയുടെ ശോചനീയാവസ്ഥ കാരണം ട്രിപ്പു മുടങ്ങുന്നത് പതിവ്; കൊയിലാണ്ടിയിലെയും വടകരയിലെയും ബസ് ജീവനക്കാര്‍ പ്രക്ഷോഭത്തിലേക്ക്


കൊയിലാണ്ടി: കൊയിലാണ്ടി വടകര താലൂക്കുകളിലെ ദേശീയ പാതയിലെ പ്രവൃത്തി കാരണം റോഡുകളുടെ ശോചനീയാവസ്ഥ പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ബസ് ജീവനക്കാര്‍ പ്രക്ഷോഭത്തിലേക്ക്. വടകരയിലെയും, കൊയിലാണ്ടിയിലെയും, ബസ്സ് ഉടമകളും, തൊഴിലാളി സംഘടനാ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിയോഗം പയ്യോളിയില്‍ ചേര്‍ന്നു പ്രത്യക്ഷ സമരപരിപാടികള്‍ ആസൂത്രണം ചെയ്തു.

റോഡിന്റെ ശോചനീയാവസ്ഥ കാരണം ട്രിപ്പുകള്‍ മുടങ്ങുന്നത് നിത്യ സംഭവമായി മാറിയത് കാരണം കൊയിലാണ്ടി വടകര ബസ്സുകള്‍ പയ്യോളി വരെയാണ് ഉപ്പോള്‍ സര്‍വീസ് നടത്തുന്നത്. സമരസമിതിയുടെ തീരുമാനപ്രകാരം ജില്ലാ കലക്ടര്‍ക്കും, എം.പി, എം.എല്‍.എമാര്‍ക്കും നിവേദനം നല്‍കാനും, പരിഹാരം കണ്ടില്ലെങ്കില്‍ വഗാഡിന്റെ ഓഫീസ് മാര്‍ച്ച് നടത്താനും യോഗം തീരുമാനിച്ചു.

യോഗത്തില്‍ എ.കെ.സുരേഷ് ബാബു അദ്ധ്യക്ഷത വഹിച്ചു. യുണിയനുകള്‍ക്ക് വേണ്ടി ബിജു, (സി.ഐ.ടി.യു.) അഡ്വ: നാരായണന്‍ നായര്‍, (എ.എന്‍.ടി യു.സി), ശിവ പ്രകാശ് (ബി.എം.എസ്) പ്രൈവറ്റ് ബസ്സ് ഓപ്പറേറ്റീവ് അസോസിയേഷനു വേണ്ടി എ.പി.ഹരിദാസന്‍, ഇ.സി. കുഞ്ഞമ്മദ്, ടി.കെ.ദാസന്‍, മനോജ് കെ.കെ, അബ്ദുറഹിമാന്‍ പാറക്കല്‍, സുശീല്‍ എന്നിവര്‍ സംസാരിച്ചു.